For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിശ്രമവേളകള്‍ ആനന്ദകരമാക്കുക

By Super
|

വിശ്രമിക്കുമ്പോള്‍ നിങ്ങളെ ഏറ്റവും കൂടുതല്‍ ശാന്തരാക്കുന്ന കാര്യങ്ങള്‍ കണ്ടെത്തി അതില്‍ മുഴുകാന്‍ ശ്രമിക്കുക. സംഗീതം ഇതിന്‌ നല്ല ഉപാധിയാണ്‌. അല്ലെങ്കില്‍ ഇഷ്ടപ്പെട്ട പുസ്‌തകങ്ങള്‍ വായിക്കുക, ചൂടുവെള്ളത്തിലുള്ള കുളി ഇതെല്ലാം മനസ്സിനും ശരീരത്തിന്‌ ഉന്മേഷവും വിശ്രമവും തരുന്നവയാണ്‌.

ഭക്ഷണശീലവും ഉറക്കവും

ഉറക്കത്തിന്‌ തൊട്ടുമുമ്പ്‌ വയറുനിറയെ ഭക്ഷണം കഴിയ്‌ക്കാതിരിക്കുക. ഭക്ഷണശേഷം ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ്‌ മാത്രം ഉറങ്ങാന്‍ കിടക്കുക. രാത്രിയിലെ ഭക്ഷണത്തില്‍ കൂടുതല്‍ വിഭവങ്ങള്‍ ആവശ്യമില്ല. ലഘുവായ ഭക്ഷണമാണ്‌ എപ്പോഴും നല്ലത്‌. കാരണം ഉറങ്ങുമ്പോള്‍ ശരീരത്തിന്‌ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായി വരുന്നില്ല.

കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍ ശരീരം വീണ്ടും കൂടുതലായി പ്രവര്‍ത്തിക്കേണ്ടിവരുന്നു. അങ്ങനെയാകുമ്പോള്‍ ഉറക്കസമയത്ത്‌ ശരീരത്തിന്‌ വിശ്രമിക്കാന്‍ കഴിയില്ല. കിടക്കുന്നതിന്‌ മുമ്പ്‌ മദ്യം കഴിക്കുന്നതും ഉറക്കത്തെ ബാധിയ്‌ക്കും ചിലപ്പോള്‍ ഇത്‌ ശക്തമായ തലവേദനയ്‌ക്കും കാരണമാകും. അതുപോലെതന്നെ ഉറങ്ങുന്നതിന്‌ മുമ്പ്‌ ചായ കാപ്പി എന്നിവ കഴിയ്‌ക്കുന്നതും പുകവലിയ്‌ക്കുന്നതും നല്ല ഉറക്കത്തെ ബാധിയ്‌ക്കും

X
Desktop Bottom Promotion