Latest Updates
-
ശനി രേവതി നക്ഷത്രത്തിലേക്ക്: ഈ 4 രാശിക്കാർക്ക് വൻ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
ശുക്ര മൗഢ്യം: വിവാഹങ്ങൾ മാറ്റിവെക്കണോ? ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്, രാഹുകാലം ഒഴിവാക്കുക! -
വൃശ്ചിക രാശിയിലെ ചന്ദ്രമാറ്റം: അനിഴം നക്ഷത്രത്തിലേക്ക് ചന്ദ്രൻ എത്തുമ്പോൾ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 20: സർവാർത്ഥ സിദ്ധി യോഗം; ഇന്നത്തെ രാജയോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ കൊയ്യാം! -
ഈ വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും നിങ്ങളെ തേടിയെത്തും! -
ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും: ഗ്രഹങ്ങളുടെ പ്രത്യേക വിന്യാസം നൽകുന്ന നേട്ടങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 20 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശുഭമുഹൂർത്തങ്ങളും അറിയാം! -
ഓഗസ്റ്റ് 20 നക്ഷത്രഫലം: ചന്ദ്രൻ അനിഴം നക്ഷത്രത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും ഭാഗ്യവും!
ഹൈപ്പോതൈറോയ്ഡിസം അറിയണം ഇക്കാര്യങ്ങള്‍: തുടക്ക ലക്ഷണങ്ങള്‍ നിസ്സാരമല്ല
പലരും ഇന്നത്തെ കാലത്ത് സ്ഥിരമായി അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് തൈറോയ്ഡ് പ്രശ്നങ്ങള്‍. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു. പക്ഷേ ജീവിത ശൈലി മാറ്റങ്ങള്‍ ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. നമ്മുടെ കഴുത്തിന് താഴെയായി പൂമ്പാറ്റയുടെ ആകൃതിയില്‍ കാണപ്പെടുന്ന ഗ്രന്ഥിയാണ് ഇത്. ശരീരത്തിന്റെ ഊര്‍ജ്ജം, മെറ്റബോളിസം എന്നിവയെല്ലാം കൃത്യമാക്കുന്നതിന് തൈറോയ്ഡ് ഗ്രന്ഥി സഹായിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതില്‍ പലപ്പോഴും ഹൈപ്പോതൈറോയിഡിസം (തൈറോയിഡ് ഹോര്‍മോണിന്റെ കുറവ്) ഹൈപ്പര്‍തൈറോയിഡിസം (തൈറോയിഡ് ഹോര്‍മോണിന്റെ വര്‍ദ്ധനവ്) എന്നിവയാണ് പ്രധാനപ്പെട്ട രണ്ട് അവസ്ഥകള്‍. പുരുഷന്മാരേക്കാള് സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ഈ അവസ്ഥകള്‍ നിങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.

എന്തൊക്കെ കാരണങ്ങള്‍?
എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് സ്ത്രീകളില്‍ തൈറോയ്ഡ് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇത് പലപ്പോഴും ആര്‍ത്തവചക്രം, ഗര്‍ഭകാലം, ആര്‍ത്തവവിരാമം തുടങ്ങിയ ഘട്ടങ്ങളിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഒരു കാരണം തന്നെയാണ്. എന്നാല്‍ പലപ്പോഴും തൈറോയിഡിന്റെ ആരോഗ്യം ഉറപ്പാക്കാന്‍ സ്ത്രീകള്‍ പതിവായി പരിശോധനകള്‍ നടത്തുകയും തൈറോയിഡ് ഫംഗ്ഷന് ടെസ്റ്റുകള്‍ക്ക് നടത്തുകയും ചെയ്യേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കാണരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ഹൈപ്പോതൈറോയ്ഡിസം പ്രധാന ലക്ഷണങ്ങള്‍
സ്ത്രീകളില്‍ ഹൈപ്പോതൈറോയ്ഡിസം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് മനസ്സിലാക്കുന്നതിന് വേണ്ടി ശരീരം കാണിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും ഇതിന്റെ സാധാരണ ലക്ഷണങ്ങളില്‍ ഒന്നാണ് അമിത ക്ഷീണവും ഊര്‍ജ്ജക്കുറവും. ഇത് നിങ്ങളില്‍ സ്ഥിരമായി നില്ക്കുന്നുണ്ടെങ്കില് അത് അപകടകരമായ അവസ്ഥയുണ്ടാക്കും. ഇത് ശരീരത്തില്‍ തൈറോയ്ഡ് പ്രവര്‍ത്തന ക്ഷമമല്ലാത്തതിന്റെ ലക്ഷണങ്ങളില്‍ ചിലതാണ്. പലപ്പോഴും ഇതിന്റെ അഭാവം ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നതാണ്.
മറ്റ് ലക്ഷണങ്ങള്‍
പലപ്പോഴും നിങ്ങളില്‍ അസാധാരണമായി തണുപ്പ് തോന്നുന്നത് അല്ലെങ്കില്‍ കോള്‍ഡ് ഇന്‍ടോളറന്‍സ് തുടങ്ങിയവയെല്ലാം തന്നെ നിങ്ങളില്‍ ഹൈപ്പോതൈറോയ്ഡിസം ഉണ്ടെന്നതിന്റെ ലക്ഷണങ്ങളില്‍ ചിലതാണ്.കാരണം ശരീരത്തിന്റ ഊഷ്മാവ് നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡിന് വളരെ വലിയ പങ്കുണ്ട്. ഇതിന്റെ കുറവാണ് പലവപ്പോഴും ശരീരത്തിന് ചൂട് നിലനിര്‍ത്തുന്നതിനെ പ്രശ്നത്തിലാക്കുന്നത്. ഇത്തരം അവസ്ഥയില്‍ സ്ത്രീകള്‍ക്ക് തണുപ്പ് വളരെ കൂടുതലായിരിക്കും. ഇത് വളരെയധികം ശ്രദ്ധിക്കണം.

ആര്‍ത്തവ ക്രമക്കേടുകള്‍
ഹൈപ്പോതൈറോയ്ഡിസം പോലുള്ള അവസ്ഥയുള്ള സ്ത്രീകളില്‍ പലപ്പോഴും ആര്‍ത്തവ ക്രമക്കേടുകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതിന്റെ ഫലമായി നിങ്ങളില്‍ ആര്‍ത്തവ ദിനങ്ങള്‍ കൂടുതലാവുകയോ അല്ലെങ്കില്‍ ഇടക്കിടെ ആര്‍ത്തവം സംഭവിക്കുകയും ചെയ്യുന്നു. ഇതെല്ലാം നിങ്ങളില്‍ കൂടുതല്‍ അപകടകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ഇത് നിങ്ങളില്‍ പ്രത്യുത്പാദന അവസ്ഥകള്‍ പ്രശ്നത്തിലാക്കകുയും അസന്തുലിതാവസ്ഥയിലേക്ക് എത്തിക്കുകുയം ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ നിസ്സാരമല്ല.
ശരീരഭാരം വര്‍ദ്ധിക്കുന്നത്
ശരീരഭാരം വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും നിങ്ങളില്‍ ഹൈപ്പോതൈറോയ്ഡിസം ഒരു വെല്ലുവിളിയായി മാറുന്നു. കാരണം മെറ്റബോളിസം നിയന്ത്രിക്കുന്നതിന് തൈറോയ്ഡ് ഗ്രന്ഥിക്ക് സാധിക്കാതിരിക്കുമ്പോഴാണ് പലപ്പോഴും അത് നിങ്ങളില്‍ അമിതഭാരത്തിലേക്ക് എത്തുന്നത്. സന്തുലിതമായ ഭക്ഷണവും വ്യായാമവും ഉണ്ടെങ്കില്‍ പോലും നിങ്ങളില്‍ ശരീരഭാരം കൂടുന്നെങ്കില്‍ അത് അല്പം ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്.
ചര്‍മ്മത്തിലെ മാറ്റങ്ങള്‍
നിങ്ങളുടെ ചര്‍മ്മത്തിലുണ്ടാവുന്ന മാറ്റങ്ങളും വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും വരണ്ട ചര്‍മ്മം, അതുപോലെ തന്നെ പൊ്ട്ടുന്ന നഖങ്ങള്‍, അമിതമായ മുടി കൊഴിച്ചില്‍ എന്നിവയും ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങളില്‍ ചിലതാണ്. തൈറോയിഡ് ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നത് ഈ ഭാഗങ്ങളുടെ ആരോഗ്യത്തെ നേരിട്ട് പ്രതിസന്ധിയിലേക്ക് എത്തിക്കും. അത് കൂടാതെ പുരികം കൊഴിഞ്ഞ് പോവുന്നതും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications