Latest Updates
-
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം!
തൈറോയ്ഡ് വില്ലനാണോ: പരിഹരിക്കാനും കുറക്കാനും ഭക്ഷണം ധാരാളം
തൈറോയ്ഡ് എന്ന അവസ്ഥ പലപ്പോഴും പലരിലും പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുന്നു. ശാരീരികമായി അനുഭവിക്കുന്ന ലക്ഷണങ്ങള്‍ കണ്ടാണ് പലരും തൈറോയ്ഡ് പരിശോധനക്ക് വിധേയമാവുന്നതും രോഗാവസ്ഥ തിരിച്ചറിയുന്നതും. നമ്മുടെ കഴുത്തില്‍ ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറാേയ്ഡ് ഗ്രന്ഥി. ഇത് ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്നു. ഈ ഗ്രന്ഥിയാണ് തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നതും.
എന്നാല്‍ ഹോര്‍മോണ്‍ ഉത്പാദനം വര്‍ദ്ധിക്കുകയോ കുറയുകയോ ചെയ്യുമ്പോള്‍ തൈറോയ്ഡില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നു. നമ്മുടെ ദൈനംദിന ശീലങ്ങളും ഭക്ഷണവും എല്ലാം പലപ്പോഴും ഇതിന് മാറ്റം വരുത്തുന്നുണ്ട്. പലപ്പോഴും ശരിയായ ഭക്ഷണ രീതി പിന്തുടര്ന്നാല് രോഗാവസ്ഥയെ ഒരു പരിധി വരെ നിയന്ത്രിക്കുന്നതിന് സാധിക്കുന്നു. എന്നാല്‍ ഭക്ഷണത്തിന് മുന്‍പ് തൈറോയ്ഡിനെക്കുറിച്ച് ചില കാര്യങ്ങള്‍ നമുക്ക് അറിഞ്ഞിരിക്കാം.

പച്ചക്കറികള്‍ കഴിക്കുമ്പോള്‍
നിങ്ങള്‍ക്ക് തൈറോയ്ഡ് പ്രശ്നമുണ്ടെങ്കില്‍ ക്രൂസിഫറസ് പച്ചക്കറികള്‍ കഴിക്കാന്‍ പാടില്ല എന്നാണ് പറയുന്നത്. ഇതില്‍ ബ്രോക്കോളി, കോളിഫ്ളവര്‍, കാലെ എന്നിവ ഉള്‍പ്പെടുന്നു. ഇത്തരം പച്ചക്കറികള്‍ പലപ്പോഴും തൈറോയ്ഡ് ഗ്രന്ഥിക്കുള്ളിലെ ഹോര്‍മോണ്‍ ഉല്പാദനത്തില് നിങ്ങളുടെ തൈറോയ്ഡ് അയോഡിന്‍ ഉപയോഗിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു. എന്നാല്‍ നിങ്ങളുടെ തൈറോയ്ഡ് കുറവാണ് എന്നുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അയോഡിന്‍ സപ്ലിമെന്റുകള്‍ കഴിക്കാന്‍ പലരും ശ്രദ്ധിക്കുന്നു. ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
തൈര്
തൈറോയ്ഡ് ഗ്രന്ഥിക്ക് ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് തൈര്. ഇത് ദിനവും ശീലമാക്കുന്നത് ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പാലുല്‍പ്പന്നങ്ങള്‍ കൂടാതെ പോഷകഗുണങ്ങളുള്ള തൈര് ഉള്‍പ്പടെയുള്ളവ എല്ലാ ദിനവും ശീലമാക്കുക. ഇതിലൂടെ തൈറോയ്ഡ് പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

പഴങ്ങള്‍: ആപ്പിള്‍, പിയേഴ്സ്, സിട്രസ്
ആപ്പിള്‍, പിയേഴ്സ്, പ്ലംസ്, സിട്രസ് പഴങ്ങള്‍ എന്നിവയില്‍ പെക്റ്റിനുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവനിങ്ങളുടെ തൈറോയ്ഡ് പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ദിനവും ഇവയില്‍ ഏതെങ്കിലും ഒന്ന് ശീലമാക്കുന്നത് ആരോഗ്യത്തിന് മികച്ച ഫലങ്ങള്‍ നല്കുന്നു.
നട്സ്
ആരോഗ്യത്തിന്റെ കാര്യത്തില്‍ നട്സ് വളരെ മികച്ച ഫലങ്ങള്‍ നല്‍കുന്നതാണ്. മത്തങ്ങ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍, മറ്റ് നട്സ് എന്നിവ സിങ്കിന്റെ സമ്പന്നമായ ഉറവിടമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് തൈറോയ്ഡ് കുറവാണെങ്കില്‍ അതിനെ നികത്തുന്നതിന് വേണ്ടി ഇത്തരം ഭക്ഷണങ്ങള്‍ ശീലമാക്കാവുന്നതാണ്. ഇത് ലഘുഭക്ഷണമായി കഴിക്കുന്നതും നല്ലതാണ്.

പയര്‍വര്‍ഗ്ഗങ്ങളും ബീന്‍സും
ആരോഗ്യത്തിന്റെ കാര്യത്തില്‍ പയര്‍ വര്‍ഗ്ഗങ്ങളും ബീന്‍സും വളരെ മികച്ച ഫലങ്ങള്‍ നല്‍കുന്നതാണ്. ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളേയും നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്നില്ല. മാത്രമല്ല ഫൈബര്‍ കലവറ കൂടിയാണ് എന്നതില്‍ സംശയം വേണ്ട. തൈറോയ്ഡ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇവ ശീലമാക്കാം.
ധാന്യങ്ങള്‍
ധാന്യങ്ങള്‍ എന്തുകൊണ്ടും ശരീരത്തിന് വളരെ മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ്. ഇത് ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഓട്സ്, ബ്രൗണ്‍ റൈസ്, മുളപ്പിച്ച പയര്‍, ബ്രെഡ്, ക്വിനോവ എന്നിവ കഴിക്കാം. ഇത് തൈറോയ്ഡിന്റെ കാര്യത്തിലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

അവോക്കാഡോ
ആരോഗ്യകരമായ കൊഴുപ്പ് ധാരാളം അടങ്ങിയതാണ് ആവോക്കാഡോ. ഇത് നിങ്ങളുടെ ആരോഗ്യത്തില്‍ അത്ഭുതങ്ങള്‍ കാണിക്കുന്നു. ആന്റിഓക്സിഡന്റുകള്‍, നല്ല കൊഴുപ്പ്, നാരുകള്‍, അവശ്യ പോഷകങ്ങള്‍ എന്നിവയാല്‍ നിറഞ്ഞ അവോക്കാഡോ തൈറോയ്ഡ് ഗ്രന്ഥിയുടെ അസന്തുലിതാവസ്ഥയെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇവയെല്ലാം തന്നെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിന് മുന്‍പ് നിങ്ങളില്‍ ഹൈപ്പര്‍ തൈറോയ്ഡിസമാണോ ഹൈപ്പോ തൈറോയ്ഡിസമാണോ എന്നത് മനസ്സിലാക്കണം. അതിന് ശേഷം ഒഴിവാക്കേണ്ടവ ഒഴിവാക്കുകയും വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

