Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
തള്ളവിരല് അനിയന്ത്രതമായി തുടിക്കുന്നുവോ? കാരണം നിസ്സാരമല്ല
പലപ്പോഴും നിങ്ങള് ശ്രദ്ധിക്കാതെ വിടുന്നതാണ് തള്ളവിരലില് ഉണ്ടാവുന്ന തുടിപ്പ്. പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില് ചില ലക്ഷണങ്ങളെ സൂചിപ്പിക്കുന്നതാണ്. പലപ്പോഴും അനിയന്ത്രിതമായി ഉണ്ടാവുന്ന ഇത്തരത്തിലുള്ള തുടിപ്പ് നിങ്ങളുടെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെയാണ് പ്രശ്നങ്ങള് ഉണ്ടാക്കുന്നത് എന്ന കാര്യത്തില് സംശയം വേണ്ട.
എന്നാല് എന്താണ് അനിയന്ത്രിതമായി തള്ളവിരല് വിറക്കുന്നതിന്റെ കാരണം എന്ന് പലര്ക്കും അറിയില്ല. ഇതിന്റെ കാരണങ്ങള് ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാവുന്നതാണ്. പലപ്പോഴും അമിതവും ആക്രമണാത്മകവുമായ വ്യായാമം പേശികളുടെ സങ്കോചം മൂലമുണ്ടാകുന്ന ഇത്തരം പ്രതിസന്ധികള്ക്ക് കാരണമാകുന്നു. ചില ജനിതക കാരണങ്ങളാല് താത്കാലികമായോ സ്ഥിരമായോ നിങ്ങളില് പ്രശ്നങ്ങള് ഉണ്ടാവുന്നു. എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം.

കുറഞ്ഞ മഗ്നീഷ്യം അളവ്
ശരീരത്തിന് ആവശ്യത്തിന് മഗ്നീഷ്യം വേണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതില്ലാത്ത അവസ്ഥയില് നിങ്ങള്ക്ക് പേശികളിലെ മുറുക്കവും തളര്ച്ചയും ഉണ്ടാവുന്നതിലേക്ക് നയിക്കുന്നു. ഇതിനെ ഹൈപ്പോമഗ്നീഷ്യ എന്ന് വിളിക്കുന്നു. നിങ്ങളുടെ ശരീരം തനിയെ മഗ്നീഷ്യം ഉത്പ്പാദിപ്പിക്കാത്ത അവസ്ഥയില് പലപ്പോഴും അത് മറ്റ് പോഷകങ്ങളുടെ കുറവിനേയും അത് ആഗിരണം ചെയ്യുന്നതില് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടുതല് ചീര, വാഴപ്പഴം, ധാന്യങ്ങള്, പയര് എന്നിവ കഴിക്കുന്നത് മഗ്നീഷ്യം വര്ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
മാനസിക സമ്മര്ദ്ദം
മാനസിക സമ്മര്ദ്ദം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള് ശരീരത്തിലേ പേശികളുടെ പിരിമുറുക്കത്തിനും കാരണമാകുന്നു. സമ്മര്ദ്ദവും ഉത്കണ്ഠയും എല്ലാം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഇത് തന്നെയാണ് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നത്.

അസ്വസ്ഥമായ ഉറക്കം
ആരോഗ്യത്തിന് ഉറക്കം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. എന്നാല് ഉറക്കമില്ലാത്ത അവസ്ഥയില് അത് പലപ്പോഴും തലച്ചോറില് ന്യൂറോ ട്രാന്സ്മിറ്ററുകള് നിര്മ്മിക്കപ്പെടുന്നു. ഇത് പലപ്പോഴും പേശികളുടെ പിരിമുറുക്കമോ അനിയന്ത്രിതമായ വിറയലോ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയില് അപകടകരമായ അവസ്ഥകള് നിങ്ങളില് ഉണ്ടാക്കുന്നു. അതുകൊണ്ട് ഉറക്കമില്ലായ്മ അല്പം ശ്രദ്ധിക്കണം.
പേശികളുടെ ക്ഷീണം
കുറേ നേരം ടൈപ്പ് ചെയ്യുക, ഗെയിം കളിക്കുക, മൊബൈല് ഉപയോഗിക്കുക എന്നതെല്ലാം പലപ്പോഴും പേശികളുടെ അമിത പ്രവര്ത്തനത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് അല്പം കൂടുതല് ശ്രദ്ധിക്കണം. ഇത് പലപ്പോഴും തള്ളവിരലിലെ പേശികളെ പ്രയാസപ്പെടുത്തുന്നു. അതിന്റെ ഫലമായി തള്ളവിരലില് വിറയല് ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കണം.

പ്രതിരോധം ഇപ്രകാരം
തള്ളവിരലിന്റെ തുടിപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തെല്ലാം കാര്യങ്ങള് ശ്രദ്ധിക്കാം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഇത്തരം ലക്ഷണങ്ങള് ശ്രദ്ധയില് പെട്ടാല് ആദ്യം തന്നെ വളരെയധികം ശ്രദ്ധിക്കണം. ഡോക്ടറെ കാണുന്ന കാര്യത്തില് യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും കാണിക്കേണ്ടതില്ല. ഇത് കൂടാതെ ട്രിഗറുകള് മനസ്സിലാക്കി പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. ഇതിനെ ഒരിക്കലും ചെറുതായി കാണേണ്ടതില്ല എന്നതാണ് സത്യം.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

