Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
ക്യാന്‍സര്‍ എപ്പോഴും വളരെയധികം ഭയപ്പെടേണ്ട ഒരു രോഗാവസ്ഥയാണ്. പലപ്പോഴും ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ അവഗണിക്കുന്നതാണ് അപകടാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതും. ഭക്ഷണം വിഴുങ്ങുന്നത് മുതല്‍ സ്ഥിരമായി നമ്മളെ അലട്ടുന്ന തൊണ്ടയിലെ വേദന വരെ നിങ്ങളില്‍ ക്യാന്‍സര്‍ വളരുന്നുണ്ട് എന്നതിന്റെ സൂചനകളാണ്. തൊണ്ടയിലെ അര്‍ബുദം അപകടകരമായ രീതിയില്‍ ഉണ്ട് എന്നും അത് മാരകമാണ് എന്നും സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ശരീരത്തതിലുണ്ട്.
തൊണ്ടയിലെ അര്‍ബുദം മാരകമായ രോഗാവസ്ഥയായതിനാല്‍ ഭയമാണ് ആദ്യത്തെ ലക്ഷണമായി കാണുന്നതും. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ കണ്ടാല്‍ ഒരു തരത്തിലും അതിനെ അവഗണിക്കരുത് എന്നതാണ് പ്രധാന കാര്യം. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം ലക്ഷണങ്ങളെ അവഗണിച്ച് വിടുമ്പോള്‍ അത് നമ്മുടെ ആയുസ്സിനെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് എത്തുന്നു.

ശ്രദ്ധിക്കേണ്ടത്
ഭക്ഷണം വിഴുങ്ങുമ്പോള്‍ സ്ഥിരമായി ബുദ്ധിമുട്ടുണ്ടാവുന്നുണ്ടെങ്കില് അത് അല്പം ശ്രദ്ധിക്കണം. കാരണം ഇത് തൊണ്ടയിലെ അര്‍ബുദം പോലുള്ള മാരകമായ ലക്ഷണമാവുന്നതിനുള്ള സാധ്യതയുണ്ട്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ അഭിപ്രായത്തില്‍, ശ്വാസനാളത്തില്‍ അര്‍ബുദം വരാനുള്ള സാധ്യത പുരുഷന്മാരില് 200 ല്‍ 1 ഉം സ്ത്രീകളില്‍ 840 ല്‍ 1 ഉം ആണ്. ഈ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ അപകടകരമായി മാറുന്ന മാറ്റങ്ങള്‍ ആദ്യം തിരിച്ചറിയേണ്ടതാണ്.
എന്താണ് തൊണ്ടയിലെ കാന്‍സര്‍?
തൊണ്ടയിലെ ക്യാന്‍സര്‍ നിങ്ങളുടെ തൊണ്ടയുടെ ഒന്നോ അതിലധികമോ ഭാഗങ്ങളെയാണ് ബാധിക്കുന്നത്. ഇത് പലപ്പോഴും പലരും തിരിച്ചറിയാതെ പോവുന്നത് രോഗാവസ്ഥ കൂടുതല്‍ വഷളാക്കുന്നു. ശസ്ത്രക്രിയയാണ് രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് ചെയ്യാവുന്ന മാര്‍ഗ്ഗം. വിദഗ്ധരുടെ അഭിപ്രായത്തില്‍, സാധാരണയായി, തൊണ്ടയിലെ കാന്‍സര്‍ ഉള്ളവര്‍ക്ക് അവരുടെ ശ്വാസനാളത്തിലോ ഓറോഫറിനക്സിലോ ആയി ക്യാന്‍സര്‍ സാധ്യത വളരെ കൂടുതലാണ്. ഇത് പലപ്പോഴും അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു.
തൊണ്ടയിലെ മുഴ
തൊണ്ടയിലെ മുഴ അല്പം ഗുരുതരമായത് തന്നെയാണ്. പലപ്പോഴും ലിംഫ് നോഡ് വീര്‍ത്തിരിക്കുന്നതോ അല്ലെങ്കില്‍ വലുതായതോ ആയിരിക്കാം തൊണ്ടയിലെ മുഴയുടെ കാരണം. എന്നാല്‍ ഒന്നോ അതിലധികമോ ലിംഫ് നോഡുകളില്‍ വീക്കം സംഭവിച്ചാല്‍ അത് തൊണ്ടയിലെ ക്യാന്‍സറിന്റെ ലക്ഷണമായി കണക്കാക്കാവുന്നതാണ്. ക്യാന്‍സര്‍ സാധാരണയായി പതുക്കെ വളരുകയാണ് ചെയ്യുന്നത്. ഇത് അപകടാവസ്ഥയിലേക്ക് എത്തുമ്പോഴാണ് ഗുരുതരമായി മാറുന്നത്.
വിഴുങ്ങാന്‍ ബുദ്ധിമുട്ട്
ഭക്ഷണം വിഴുങ്ങുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും അല്പം ശ്രദ്ധിക്കണം. പ്രത്യേകിച്ചും ഭക്ഷണം കഴിക്കുന്ന സമയം ചെറുതോ വലുതോ ആയ വേദന ഉണ്ടാവുന്നത് ഗുരുതരമായ രോഗാവസ്ഥയുടെ ലക്ഷണമാണ്. ചിലരില്‍ ഇത് കത്തുന്നതിന് സമാനമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരം മാറ്റങ്ങള്‍ തിരിച്ചറിയണം.
തൊണ്ടവേദന
തൊണ്ട വേദന അല്പം ഗുരുതരമായി കണക്കാക്കേണ്ട ഒന്നാണ്. വിട്ടുമാറാതെ നില്ക്കുന്ന തൊണ്ട വേദന അല്പം ശ്രദ്ധിക്കണം. ഇത് കൂടാതെ ശബ്ദത്തില്‍ മാറ്റം വരുന്നതും ശ്രദ്ധിക്കേണ്ടതാണ്. തൊണ്ടയിലെ വേദനയോ അസ്വസ്ഥതയോ മാറാതെ നില്ക്കുമ്പോള് അത് അതിഗുരുതരമായ പ്രതിസന്ധികള്‍ക്ക് തുടക്കമാണ് എന്ന് തിരിച്ചറിയണം. രോഗാവസ്ഥ ഉള്ളവരില്‍ എപ്പോഴും ജലദോഷ സമയത്തുണ്ടാവുന്ന ശബ്ദം പോലെ ആയിരിക്കും ഉണ്ടാവുന്നത്. വാക്കുകള്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ട് വരെ അനുഭവപ്പെടുന്നു.
നാവിലെ വെളുത്ത പാടുകള്‍
സ്ഥിരമായി മാറാതെ നാവില്‍ വെളുത്ത പാടുകള്‍ ഉണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. ഇതിന് പ്രത്യേകം വേദനയൊന്നും ഉണ്ടാവുകയില്ല. എങ്കിലും അപകടകരമായ അവസ്ഥയാണ് എന്ന് തിരിച്ചറിയണം. ഇത്തരം ലക്ഷണങ്ങള്‍ എല്ലാം തന്നെ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നതാണ് അറിഞ്ഞിരിക്കേണ്ടത്.
കാരണങ്ങള്‍
തൊണ്ടയിലെ ക്യാന്‍സറിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് ആദ്യം മനസ്സിലാക്കേണ്ടതാണ്. തൊണ്ടയിസെ കോശങ്ങളുടെ ജനിതക ഘടനയില്‍ മാ്റ്റം വരുമ്പോള്‍ പലപ്പോഴും അത് ക്യാന്‍സര്‍ കോശങ്ങളായി മാറുന്നു. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് പലര്‍ക്കും അറിയില്ല. തൊണ്ടയിലെ കാന്‍സര്‍ ഉള്‍പ്പെടെ തലയിലും കഴുത്തിലും കാന്‍സര്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണം പലപ്പോഴും ലഹരി വസ്തുക്കളുടെ ഉപയോഗം തന്നെയാണ്. ഇത് ശ്വാസനാളത്തിലേയും തൊണ്ടയിലേയും അര്‍ബുദത്തിന് കാരണമാകുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
