Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശ്വസിക്കാം ഇനി ഈസിയായി; ശരീരത്തില്‍ ഓക്‌സിജന്‍ അളവ് കൂട്ടാന്‍ ഉത്തമം ഈ സൂപ്പര്‍ ഫുഡുകള്‍
ഓക്സിജന്‍ എന്നത് നമ്മുടെ പ്രാണ വായുവിലെ പ്രധാന ഘടകം ആണ്. കൃത്യമായ അളവിലും ഗുണത്തിലും ഉള്ള ഓക്സിജന്‍ നമ്മുടെ ശരീരത്തെ മികച്ച ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല നമ്മുടെ തലച്ചോറിന്റെത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ അളവില്‍ ഉള്ള ഓക്സിജന്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഈ വേഗതയുടെ ലോകത്തില്‍, ഈ മലീനീകരണത്താല്‍ നിറഞ്ഞ ലോകത്തില്‍ ഓക്സിജന്‍ അളവ് ആവശ്യമായ രീതിയില്‍ നിലനിര്‍ത്തുക എന്നത് വളരെ ശ്രമകരമാണ്.
അതിനാല്‍ തന്നെ നിങ്ങളുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും സ്വാഭാവികവും ഫലപ്രദവുമായ മാർഗ്ഗം ശരീരത്തില്‍ ഓക്സിജന്‍റെ അളവ് വര്‍ദ്ധിക്കുവാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക എന്നതാണ്. ഭക്ഷണം വഴിയും രക്ത ചംക്രമണത്തിലെ ഓക്സിജന്‍റെ വര്‍ദ്ധിപ്പിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. അതിനായി സഹായിക്കുന്ന വിവിധ ഭക്ഷണങ്ങളെ ഇവിടെ പരിചയപ്പെടാം..

ഓക്സിജന്‍റെ അളവ് വർദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ
1. ഇലക്കറികൾ
ചീര, ഇല കാബേജ് തുടങ്ങിയ ഇലക്കറികളിൽ രക്തത്തിലെ ഓക്സിജന്‍റെ ചലനം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന പ്രകൃതിദത്ത പിഗ്മെന്റായ ക്ലോറോഫിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ക്ലോറോഫിൽ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും രക്തത്തില്‍ ഓക്സിജൻ വഹിക്കാനുള്ള ശേഷി മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഭക്ഷണത്തിൽ വൈവിധ്യമാർന്ന ഇലക്കറികൾ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നതി സഹായിക്കുന്നു.
2. ബെറികള്‍
ബ്ലൂബെറി, സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ഫലങ്ങള്‍ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നു, പ്രത്യേകിച്ച് ഫ്ലേവനോയ്ഡുകൾ. ഈ ആന്റിഓക്‌സിഡന്റുകൾ ശ്വാസകോശത്തിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും രക്തപ്രവാഹത്തിലെ ഓക്‌സിജന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ഇവ പതിവായി കഴിക്കുന്നത് ശരീരത്തെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും മികച്ച ഓക്സിജൻ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
3. ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ രക്തക്കുഴലുകൾ വികസിപ്പിക്കാന്‍ സഹായകരമായ പ്രകൃതിദത്ത സംയുക്തങ്ങളാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, മെച്ചപ്പെട്ട രക്തപ്രവാഹവും പേശികളിലേക്കും മറ്റ് അവയവങ്ങളിലേക്കുംമുള്ള ഓക്സിജൻ വിതരണം മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കുന്നു. ഓക്‌സിജന്‍റെ അളവ് വർധിപ്പിച്ച് മൊത്തത്തിലുള്ള നമ്മുടെ പ്രകടനം മെച്ചപ്പെടുത്താൻ ബീറ്റ്‌റൂട്ട് ജ്യൂസ് സപ്ലിമെന്റേഷന് കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ചേർക്കുന്നത് ശാരീരിക പ്രവർത്തനങ്ങളിൽ ഓക്സിജന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമാകും.
4. അവോക്കാഡോ
പൊട്ടാസ്യം, ല്യൂട്ടിൻ ഉള്‍പ്പടെ വിവിധ പോഷകങ്ങളുടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ആണ് അവോക്കാഡോ. പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും കോശങ്ങളുടെ ശരിയായ ഓക്സിജൻ ഉറപ്പാക്കാനും സഹായിക്കുന്നു, അതേസമയം ല്യൂട്ടിൻ കണ്ണിന്‍റെ ആരോഗ്യത്തെയും ഒപ്പം ഓക്സിജൻ ആഗിരണത്തെയും പിന്തുണയ്ക്കുന്നു. ഭക്ഷണത്തിൽ അവോക്കാഡോ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ഓക്സിജൻ സന്തുലിതാവസ്ഥയ്ക്ക് കാരണമാകും.
5. ബദാം
ശ്വാസകോശാരോഗ്യത്തെ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ വിറ്റാമിൻ ഇയുടെ മികച്ച ഉറവിടമാണ് ബദാം. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് ശ്വാസകോശ കോശങ്ങളെ സംരക്ഷിക്കാൻ വിറ്റാമിൻ ഇയ്ക്ക് കഴിയുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു, ഇത് കാര്യക്ഷമമായ ഓക്സിജൻ കൈമാറ്റത്തെ സഹായിക്കുന്നു. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ശ്വസന പ്രക്രീയയെയും ഓക്സിജന്‍ അളവിനേയും പ്രോത്സാഹിപ്പിക്കും.
ഇവ നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുക മാത്രമല്ല മറ്റ് ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നു. ഈ ഭക്ഷണങ്ങൾ ഓക്സിജൻ മെച്ചപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുമെങ്കിലും, സമതുലിതമായ ഭക്ഷണക്രമം നിലനിർത്തേണ്ടത് അത്യാവശ്യമാണ്, പതിവായി വ്യായാമം ചെയ്യുക, പുകവലി പോലെയുള്ള ദോഷകരമായ ശീലങ്ങൾ ഒഴിവാക്കുക, ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുക തുടങ്ങിയ കാര്യങ്ങള്‍ കൂടി ചെയ്യുന്നത് മികച്ച രീതിയില്‍ ഓക്സിജന്‍ ശരീരത്തില്‍ ലഭ്യമാകുന്നതോടൊപ്പം ആരോഗ്യവും മികച്ചതാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
