Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
40 കഴിഞ്ഞാല്‍ ഹൃദയാഘാത സാധ്യത ഇരട്ടി; ഹൃദയതാളം തെറ്റാതിരിക്കാന്‍ ചെയ്യേണ്ടത്
ഹൃദ്രോഗബാധിതരുടെ എണ്ണം ലോകത്ത് ദിനംപ്രതി കൂടിവരികയാണ്. ഇതിന് പല കാരണങ്ങളുണ്ട്. സമ്മര്‍ദ്ദമാണ് ഹൃദ്രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളിലൊന്നായി വിദഗ്ധര്‍ വിലയിരുത്തുന്നത്. സമ്മര്‍ദ്ദം മൂലം ഹൃദ്രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ഹൃദയാഘാത മരണങ്ങള്‍ ഏറിയിട്ടുമുണ്ട്. ഏത് പ്രായത്തിലുള്ളവരെയും ഇന്നത്തെക്കാലത്ത് ഹൃദയാഘാതം പിടികൂടുന്നു എന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുത.
ഇതിനായി ഭക്ഷണത്തിലും ജീവിതരീതിയിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് നിങ്ങള്‍ 40 വയസ്സ് കഴിഞ്ഞവരാണെങ്കില്‍. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം കണക്കുകള്‍ ഭയപ്പെടുത്തുന്നതാണ്. യുവാക്കളില്‍ ഗുരുതരമായ ഹൃദ്രോഗസാധ്യത അതിവേഗം വര്‍ധിക്കുന്നതിനെക്കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 40 വയസ്സിനു ശേഷം നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനായി നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഭക്ഷണക്രമത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുക
എത്ര കഴിക്കുന്നു എന്നതിലുപരി എന്താണ് കഴിക്കുന്നത് എന്നതാണ് പ്രധാനം. ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന പല കാര്യങ്ങളും അറിഞ്ഞോ അറിയാതെയോ എല്ലാവരും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവയെല്ലാം ഹൃദയാരോഗ്യത്തിന് വലിയ ഭീഷണിയാണ്.
കൂടാതെ ചില ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദം, ട്രൈഗ്ലിസറൈഡുകള്‍, കൊളസ്‌ട്രോളിന്റെ അളവ്, വീക്കം എന്നിവ വര്‍ദ്ധിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങളാണ്. ഇത്തരത്തിലുള്ളവ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

ഹൃദ്രോഗം തടയാന്‍ കഴിക്കേണ്ടത്
ചില ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും സഹായകമാകും. പുതിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശീലമാക്കുക. ദിവസവും രണ്ട് പഴങ്ങളെങ്കിലും ഭക്ഷണത്തിന്റെ ഭാഗമാക്കുക.
ഭക്ഷണത്തില്‍ കലോറി, കൊഴുപ്പ്, സോഡിയം എന്നിവയുടെ അളവ് കുറയ്ക്കുക. ഇവ ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ടിന്നിലടച്ച സാധനങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. നാരുകളും പ്രോട്ടീനുകളും അടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കുക. ദൈനംദിന ഭക്ഷണത്തില്‍ അണ്ടിപ്പരിപ്പ് ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് നിലക്കടല, വാല്‍നട്ട് എന്നിവ കഴിക്കുന്നത് ഹൃദയത്തിന് ഗുണം ചെയ്യും.

ഇവ ഒഴിവാക്കണം
ചില കാര്യങ്ങള്‍ കഴിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഉയര്‍ന്ന കൊഴുപ്പും അധിക സോഡിയവും ഉള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവ ഹൃദയത്തിന് വളരെ ദോഷം ചെയ്യും. ജങ്ക് ഫുഡ്, ഉരുളക്കിഴങ്ങ് ചിപ്സ്, കുക്കീസ്, ഐസ് ക്രീം എന്നിവ കുറയ്ക്കുക. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളും ഹൃദയത്തിന് പ്രശ്നങ്ങള്‍ ഉണ്ടാക്കും, അത് ഒഴിവാക്കുക. ട്രാന്‍സ് ഫാറ്റ് ഹൃദയത്തിന് പ്രശ്നങ്ങള്‍ ഉണ്ടാക്കും, അവ ഒഴിവാക്കുക.

അമിതവണ്ണം ശ്രദ്ധിക്കുക
അമിതവണ്ണം മൂലം പല രോഗങ്ങളും പുതുതായി നിങ്ങളെ പിടികൂടുന്നു. അതിനാല്‍ 40നുശേഷം ഹൃദയാരോഗ്യം സംരക്ഷിക്കാനായി നിങ്ങളുടെ ശരീരഭാരം ശ്രദ്ധിക്കുക. നിങ്ങളുടെ ഭാരം അനുദിനം വര്‍ദ്ധിക്കുന്നതായി തോന്നുകയാണെങ്കില്‍, അത് നിയന്ത്രിക്കാന്‍ ശ്രമിക്കുക. കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ ഭാരം എത്രയെന്ന് നോക്കി ബി.എം.ഐ നിലനിര്‍ത്തുക.

വ്യായാമശീലം വളര്‍ത്തുക
40നു ശേഷം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനായി നിങ്ങള്‍ ദിവസവും വ്യായാമം ചെയ്യുക. ശരീരം അനങ്ങാതിരുന്നാല്‍ രക്തചംക്രമണം ശരിയായി നടക്കില്ല. ഇതോടൊപ്പം ഹൃദയത്തില്‍ ഓക്സിജന്റെ കുറവുമുണ്ടാകും. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. ഹൃദയാരോഗ്യം സംരക്ഷിക്കാനായി നിങ്ങള്‍ക്ക് യോഗയും ചെയ്യാവുന്നതാണ്.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുക
ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒരു വില്ലനാണ് കൊളസ്‌ട്രോള്‍. അതിനാല്‍ 40നു ശേഷം കൊളസ്‌ട്രോള്‍ നിയന്ത്രണത്തില്‍ സൂക്ഷിക്കുക. കൊളസ്‌ട്രോള്‍ കൂടുകയോ ചീത്ത കൊളസ്‌ട്രോള്‍ കൂടുകയോ ചെയ്യുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനായി ഒമേഗ ഫാറ്റി-3 ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഡ്രൈ ഫ്രൂട്‌സ് കഴിക്കുക
ഹൃദയാരോഗ്യത്തിന് ഉത്തമമാണ് ഡ്രൈ ഫ്രൂട്‌സ്. അതിനാല്‍, ദിവസവും നിങ്ങള്‍ ഡ്രൈ ഫ്രൂട്‌സ് കഴിക്കുക. വാല്‍നട്ട്, ബദാം എന്നിവ തീര്‍ച്ചയായും കഴിക്കുക. ഒമേഗ ഫാറ്റി-3 ആസിഡുകള്‍ ഇവയില്‍ ധാരാളമായി കാണപ്പെടുന്നു. ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു. 40 വയസ്സ് കഴിഞ്ഞാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. ഇവയില്‍ കലോറി കുറവാണ്. ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പല പോഷകങ്ങളും പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്നുണ്ട്.

പതിവായി പരിശോധന നടത്തുക
നിങ്ങളുടെ പതിവ് മെഡിക്കല്‍ ചെക്കപ്പുകള്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ളതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റുന്ന ഒരു ഭക്ഷണക്രമം ആസൂത്രണം ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. പ്രായമാകുമ്പോള്‍ ശരീരത്തില്‍ എന്തെങ്കിലും കുറവോ അധികമോ ഉണ്ടാകുന്നത് എല്ലായ്പ്പോഴും സുഗമമായി കൈകാര്യം ചെയ്യാന്‍ കഴിയാത്തതിനാല്‍ പതിവ് മെഡിക്കല്‍ പരിശോധനകള്‍ പ്രധാനമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












