Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഒരു കാരണവശാലും മഞ്ഞള്‍പ്പാല്‍ കുടിക്കരുത്: ഗുണങ്ങള്‍ ഏറെയെങ്കിലും ഇവര്‍ ഒഴിവാക്കണം
ആരോഗ്യത്തിന്റെ കാര്യത്തില്‍ മഞ്ഞള്‍ വളരെയധികം സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും മഞ്ഞള്‍ ഇല്ലാതാക്കുന്നു. എന്നാല്‍ മഞ്ഞള്‍ ഒരിക്കലും ഒരു അപകടമുണ്ടാക്കുന്ന ഒന്നല്ല എന്ന് നമുക്കറിയാം. പല ആരോഗ്യ പ്രശ്നങ്ങളേയും നിസ്സാരമായി പരിഹരിക്കുന്നതില്‍ ഇഞ്ചി സഹായിക്കുന്നു. ജലദോഷം, ചുമ, പനി തുടങ്ങിയ പ്രശ്നങ്ങളെയെല്ലാം പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് മഞ്ഞള്‍ ഉപയോഗിക്കാം. ഇത് ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യ പ്രശ്നങ്ങളെ ഞൊടിയിടക്കുള്ളില്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.
ചര്‍മ്മത്തിന് ഏറെ ഉത്തമമാണ് മഞ്ഞള്‍ എന്നതില്‍ തര്‍ക്കമില്ല. അത്രയെറെ ആയുര്‍വ്വേദ പ്രാധാന്യമാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ആരോഗ്യത്തിന് വേണ്ടി പലരും മഞ്ഞള്‍പ്പാല്‍ സ്ഥിരമാക്കുന്നു. ഒരു കാരണവശാലും പക്ഷേ മഞ്ഞള്‍പ്പാല്‍ കുടിക്കാന്‍ പാടില്ലാത്തവരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഇവര്‍ മഞ്ഞള്‍പ്പാല്‍ കുടിച്ചാല്‍ അത് ആരോഗ്യത്തിന് ദോഷകരമായി മാറുന്നു. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

വൃക്കസംബന്ധമായ രോഗാവസ്ഥയുള്ളവര്‍
പലപ്പോഴും നിങ്ങള്‍ക്ക് വൃക്കസംബന്ധമായ രോഗാവസ്ഥയുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളാണെങ്കില്‍ ഇവര്‍ ഒരു കാരണവശാലും മഞ്ഞള്‍പ്പാല്‍ കുടിക്കരുത്. കാരണം മഞ്ഞളില്‍ അടങ്ങിയിട്ടുള്ള ഒക്സിലേറ്റ് നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം വീണ്ടും പ്രശ്നത്തിലാക്കുന്നു. ഇത് നിങ്ങളുടെ കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ഇവര്‍ മഞ്ഞള്‍പ്പാല്‍ കുടിക്കുന്ന കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം.
പ്രമേഹ രോഗികള്‍
പ്രമേഹ രോഗികളില്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ മഞ്ഞള്‍പ്പാല്‍ കുടിക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. മഞ്ഞളിലുള്ള കുര്ക്കുമിന് പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് പലപ്പോഴും പ്രമേഹത്തെ നിയന്ത്രണാതീതമാക്കുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. അതുകൊണ്ട് ഇവര്‍ ഒരിക്കലും മഞ്ഞള്‍പ്പാല്‍ കുടിക്കുന്നതിന് ശ്രമിക്കരുത്.

അനീമിയ ഉള്ളവര്‍
അനീമിയ പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഭക്ഷണ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. എന്നാല്‍ മഞ്ഞള്‍ പലപ്പോഴും നിങ്ങളുടെ ശരീരത്തില്‍ അയേണ്‍ സാന്നിധ്യം ആഗിരണം ചെയ്യുന്നത് തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉള്ളവര്‍ ഒരു കാരണവശാലും മഞ്ഞള്‍പ്പാല്‍ കുടിക്കരുത്. ഇത് അനീമിയയിലേക്ക് നിങ്ങളെ വീണ്ടും എത്തിക്കുന്നു.
മഞ്ഞപ്പിത്തം
മഞ്ഞപ്പിത്തം പോലുള്ള രോഗാവസ്ഥകള്‍ ഉള്ളവരെങ്കില്‍ ഇവരും ഒരിക്കലും ഇത്തരം മഞ്ഞള്‍പ്പാല്‍ പോലുള്ള പാനിയങ്ങള്‍ കഴിക്കരുത്. അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പലപ്പോഴും രോഗാവസ്ഥയെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വരെ ഇവര്‍ മഞ്ഞള്‍ കഴിക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം നിങ്ങള്‍ ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
അലര്‍ജി
ചിലരില്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത് അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മഞ്ഞള്‍ പോലുള്ള വസ്തുക്കളില്‍ അലര്‍ജിയുള്ളവര്‍ ഒരു കാരണവശാലും മഞ്ഞള്‍ ഉപയോഗിക്കരുത്. കൂടാതെ ഏതെങ്കിലും തരത്തിലുള്ള സര്‍ജറി കഴിഞ്ഞവരെങ്കിലും ഇവര്‍ ഒരു കാരണവശാലും മഞ്ഞള്‍ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
