Latest Updates
-
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും
ക്ഷീണമെല്ലാം സെക്കന്റിനുള്ളില്‍ അകലും, ഞൊടിയിടയില്‍ ഊര്‍ജ്ജം വളര്‍ത്തും ഈ പാനീയങ്ങള്‍
ഇന്നത്തെ കാലത്ത് തിരക്കേറിയ ജീവിതശൈലി ഓരോരുത്തരുടെയും ജീവിതത്തെ മോശമായി ബാധിച്ചിരിക്കുന്നു. പകല്‍ മുഴുവന്‍ ജോലി ചെയ്ത് വൈകുന്നേരമായാല്‍ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഊര്‍ജ്ജം വളര്‍ത്താനായി നമുക്ക് കുറച്ച് എനര്‍ജി ഡ്രിങ്കുകള്‍ ആവശ്യമാണ്. ഊര്‍ജം ലഭിക്കാന്‍ പലരും വിപണിയില്‍ ലഭ്യമായ പ്രോട്ടീന്‍ പൗഡര്‍, സപ്ലിമെന്റുകള്‍ മുതലായവയുടെ സഹായം സ്വീകരിക്കുന്നു.
എന്നാല്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ വീട്ടിലുണ്ടാക്കുന്ന ചില പ്രത്യേക പാനീയങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഈ ഹോം മെയ്ഡ് എനര്‍ജി ഡ്രിങ്കുകള്‍ നിങ്ങളുടെ ബലഹീനത, ക്ഷീണം എന്നിവ നീക്കം ചെയ്യുകയും നിങ്ങളെ ശക്തരാക്കുകയും ചെയ്യുന്നു. തല്‍ക്ഷണ ഊര്‍ജ്ജം വളര്‍ത്താനായി നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കാവുന്ന ചില ഹോം മെയ്ഡ് എനര്‍ജി ഡ്രിങ്കുകളെ ഞങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു.

ഇഞ്ചിയും ഏലക്കയും
നിങ്ങളില്‍ ഊര്‍ജ്ജം നിറയ്ക്കാനായി കഫീനും പഞ്ചസാരയും ഇല്ലാത്ത പാനീയം വേണോ? എന്നാല്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന ചേരുവകള്‍ ഉപയോഗിച്ച് പെട്ടെന്ന് തയ്യാറാക്കാന്‍ സാധിക്കുന്ന ഇഞ്ചി- ഏലയ്ക്ക പാനീയം പരീക്ഷിക്കുക. ഒരു കപ്പില്‍ 2 കഷ്ണം തൊലികളഞ്ഞ ഇഞ്ചി നേര്‍ത്തതായി മുറിച്ചിടുക. അതില്‍ മ്മ ഇഞ്ച് ഇഞ്ചി ജ്യൂസ് ചെയ്യുക. ഇതില്‍ മ്പ ടീസ്പൂണ്‍ പൊടിച്ച ഏലക്ക, മ്പ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1-2 ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് ചൂടുവെള്ളം ചേര്‍ത്ത് കുടിക്കുക. ഇഞ്ചി രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ഉപാപചയം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം മഞ്ഞള്‍ നിങ്ങളുടെ ഊര്‍ജ്ജ നില ഉയര്‍ത്തുന്നു. ഊര്‍ജ്ജം വര്‍ധിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ഏലയ്ക്ക സഹായിക്കുന്നു.
തേങ്ങാവെള്ളവും പുനാര്‍പുളിയും
ശരീരത്തെ ഉള്ളില്‍ നിന്ന് തണുപ്പിക്കുന്നതും ദഹനത്തെ സഹായിക്കുന്നതും ഉള്‍പ്പെടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് പുനാര്‍പുളി. തേങ്ങാവെള്ളത്തിന്റെ ഗുണങ്ങളുമായി ചേരുമ്പോള്‍, ഈ പാനീയം നിങ്ങളില്‍ ഊര്‍ജ്ജം നിറയ്ക്കുകയും രുചി മുകുളങ്ങളെ ഉണര്‍ത്തുകയും ചെയ്യും. ഒരു ഗ്ലാസില്‍ 2 ടീസ്പൂണ്‍ പഞ്ചസാര രഹിത പുനാര്‍പുളി സിറപ്പ് ചേര്‍ത്ത് 3 ടീസ്പൂണ്‍ കറുത്ത ഉപ്പ് ഇട്ട് ഇളക്കുക. അതിനുശേഷം 1 കപ്പ് തേങ്ങാവെള്ളവും ഒരു തുള്ളി നാരങ്ങാനീരും ചേര്‍ക്കുക. നിങ്ങള്‍ക്ക് വേണമെങ്കില്‍ 1-2 ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കാം. പക്ഷേ തേങ്ങാവെള്ളത്തിന് മധുരമുള്ളതിനാല്‍ പഞ്ചസാര ഒഴിവാക്കുന്നതാണ് നല്ലത്.
വാഴപ്പഴം സ്മൂത്തി
ഉയര്‍ന്ന തീവ്രതയുള്ള വ്യായാമങ്ങള്‍ ചെയ്യുന്നവര്‍ക്കും മസില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കും ഉള്ളതാണ് ഈ എനര്‍ജി ഡ്രിങ്ക്. വേ പ്രോട്ടീന്‍ സമ്പുഷ്ടമായ വാഴപ്പഴവും ചീരയും ഇലക്ട്രോലൈറ്റുകളും കാര്‍ബോഹൈഡ്രേറ്റും നല്‍കുകയും ചെയ്യുന്നു. ഒരു ബ്ലെന്‍ഡറില്‍ 1 പഴുത്ത വാഴപ്പഴം, 2 ടീസ്പൂണ്‍ ബദാം വെണ്ണ (അല്ലെങ്കില്‍ മ്മ കപ്പ് അസംസ്‌കൃത ബദാം), 1 സ്‌കൂപ്പ് പഞ്ചസാര രഹിത വേ പ്രോട്ടീന്‍, കഴുകി അരിഞ്ഞ 2 കാലെ ഇല ( ചീരയും ഉപയോഗിക്കാം), മ്മ കപ്പ് തൈര്, 1 കപ്പ് പാല്‍, മ്മ ടീസ്പൂണ്‍ ചണവിത്ത് (വേണമെങ്കില്‍) എന്നിവ ചേര്‍ക്കുക. നിങ്ങളുടെ പക്കല്‍ പ്രോട്ടീന്‍ ഇല്ലെങ്കില്‍ അത് ഒഴിവാക്കി പകരം 2 ടീസ്പൂണ്‍ തൈര് ചേര്‍ക്കുക. ഇത് നന്നായി ഇളക്കി ഒരു ഗ്ലാസില്‍ ഒഴിച്ച് ഉടന്‍ കുടിക്കുക.
തേങ്ങാവെള്ളവും നാരങ്ങയും
ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ തേങ്ങാവെള്ളത്തില്‍ ഉണ്ട്. ധാരാളം കായികതാരങ്ങള്‍ ഇത് കുടിക്കുന്നു. വ്യായാമ സമയത്തും അതിനുശേഷവും എല്ലായ്പ്പോഴും ഒരു കുപ്പി തേങ്ങാവെള്ളം കൂടെവയ്ക്കുക. തേങ്ങാവെള്ളം 1 കപ്പ്, തേന്‍ 1 ടീസ്പൂണ്‍, ഉപ്പ് 1/8 ടീസ്പൂണ്‍, നാരങ്ങ നീര് 1/8 കപ്പ് എന്നിവയാണ് ഈ എനര്‍ജി ഡ്രിങ്ക് തയാറാക്കാന്‍ നിങ്ങള്‍ക്ക് ആവശ്യം. ഉപ്പ്, തേന്‍, നാരങ്ങ നീര് എന്നിവ ഒരു ഗ്ലാസില്‍ കലര്‍ത്തി, തേന്‍ മുഴുവനായും അലിഞ്ഞുപോകുന്നതുവരെ ഇളക്കുക. പിന്നെ തേങ്ങാവെള്ളം ഇളക്കി കുടിക്കുക. ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് കുറച്ച് ഐസ് ക്യൂബുകള്‍ ഇട്ടും കുടിക്കാം.
കോക്കനട്ട് ഐസ്ഡ് ടീ
ഐസ്ഡ് ടീയും കോക്കനട്ട് വാട്ടറും ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്ന പാനീയമാണ്. തേങ്ങയില്‍ നിന്നുള്ള ഇലക്ട്രോലൈറ്റുകള്‍ ചായയിലെ ആന്റിഓക്‌സിഡന്റുകളുമായി ചേര്‍ന്ന് ഇതിന് സഹായിക്കുന്നു. കക്കിരിക്ക നിങ്ങളുടെ ശരീരം തണുപ്പിക്കുന്നു. ഗ്രീന്‍ ടീ 1 കപ്പ്, തേന്‍ 1 ടീസ്പൂണ്‍, റോക്ക് സാള്‍ട്ട് 1/4 ടീസ്പൂണ്‍, തേങ്ങാവെള്ളം 1 കപ്പ്, കക്കിരി 1/8 എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. കക്കിരി നന്നായി അരിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. തേനും ഉപ്പും ഗ്രീന്‍ ടീയും തേങ്ങാവെള്ളവും ഒരു ജഗ്ഗില്‍ കലര്‍ത്തി ഇളക്കുക. തണുത്ത കക്കിരിക്ക കഷണങ്ങളും ഇതിലേക്ക് ഇട്ട് കുടിക്കുക.
ചീര, പൈനാപ്പിള്‍ എനര്‍ജി ഡ്രിങ്ക്
ചീര, പൈനാപ്പിള്‍, ആപ്പിള്‍ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന എനര്‍ജി ഡ്രിങ്ക് ശരീരത്തിന് ബലം നല്‍കാന്‍ സഹായിക്കുന്നു. ദിവസം മുഴുവന്‍ ജോലി ചെയ്ത് ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഈ എനര്‍ജി ഡ്രിങ്ക് നിങ്ങള്‍ക്ക് കുടിക്കാം. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ നല്ലൊരു ഉറവിടമാണ് ചീര. അതുപോലെ, പൈനാപ്പിള്‍, ആപ്പിള്‍ എന്നിവയും പോഷകങ്ങളാല്‍ സമ്പന്നമാണ്. അതിനാല്‍ ഈ പാനീയം കുടിക്കുന്നത് നിങ്ങള്‍ക്ക് തല്‍ക്ഷണ ഊര്‍ജ്ജം നല്‍കുന്നു. ഇതിനായി നിങ്ങള്‍ ഒരു കപ്പ് ചീര എടുക്കുക. പൈനാപ്പിളും ആപ്പിളും ചെറിയ കഷണങ്ങളാക്കി മുറിച്ച് ചേര്‍ക്കുക. ഇവയെല്ലാം കൂടി മിക്‌സിയില്‍ അടിച്ച് സ്മൂത്തി തയ്യാറാക്കുക. രുചി കൂട്ടാന്‍ ഇതിലേക്ക് അല്‍പം നാരങ്ങാനീരും ചേര്‍ക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











