Latest Updates
-
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ
ഭക്ഷണം വയറ്റിലെത്തും മുന്‍പ് തന്നെ തടി കുറയും: അത്ര ഫലം നല്കുന്ന ബ്രേക്ക്ഫാസ്റ്റുകള്‍
അമിതവണ്ണം പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണ് എന്നത് നമുക്കെല്ലാം അറിയാം. പലപ്പോഴും ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നത് അമിതവണ്ണം നിമിത്തമാണ്. എന്നാല്‍ ഇതിന് വ്യായാമവും ഡയറ്റും മാത്രം മതിയോ? ഇതിലൂടെ അമിതവണ്ണത്തെ തൂങ്ങിയ വയറിനെ ഇല്ലാതാക്കാന്‍ സാധിക്കും എന്ന് തോന്നുന്നുണ്ടോ? എന്നാല്‍ ഇതോടൊപ്പം ചില ഭക്ഷണങ്ങള്‍ കൂടി നമ്മുടെ ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു പരിധി വരെ നമുക്ക് തടി ഒതുക്കി ആരോഗ്യത്തോടെ ഇരിക്കാം.
ഭക്ഷണത്തില്‍ എപ്പോഴും നാരുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഭക്ഷണത്തില്‍ പഞ്ചസാരയും എണ്ണയും എല്ലാം പരമാവധി ഒഴിവാക്കുന്നതിനും ശ്രദ്ധിക്കുക. ഏതൊക്കെ ഭക്ഷണങ്ങളാണ് ഭക്ഷണശീലങ്ങളാണ് ബ്രേക്ക്ഫാസ്റ്റില്‍ നാം ഉള്‍പ്പെടുത്തേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ മികച്ച ദഹനത്തിനും ആരോഗ്യത്തിനും വേണ്ടി ഫൈബര്‍ അടങ്ങിയ ഇനി പറയുന്ന ഭക്ഷണങ്ങള്‍ നമുക്ക് ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്താം.

ശ്രദ്ധിക്കേണ്ടത്
ഫൈബര്‍ മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് തടി കുറയില്ല. ആരോഗ്യത്തിന് സഹായിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ പോലുള്ള ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇത് വഴി നമുക്ക് വളരെ എളുപ്പത്തില്‍ തന്നെ അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു. ആരോഗ്യം സംരക്ഷിക്കുന്നതിനും അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നവ ഏതൊക്കെയെന്ന് നോക്കാം.
പീച്ചുകള്‍
ഉയര്‍ന്ന നാരുകള്‍, വൈറ്റമിന്‍, ധാതുക്കള്‍ എന്നിവ ധാരാളം പീച്ചില്‍ അടങ്ങിയിട്ടുണ്ട്. നമുക്ക് അത്ര ശീലമല്ലെങ്കില്‍ പോലും പീച്ച് ഉപയോഗിച്ചുള്ള സ്മൂത്തികളും ഓട്സ് മീലും ഉള്‍പ്പെടെയുള്ളവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇത് ആരോഗ്യത്തിന് അത്രയധികം ഗുണങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല.
ഓട്സ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഓട്സ് വളരെയധികം സഹായിക്കുന്നു എന്ന് നമുക്കറിയാം. ഫൈബര്‍ കലവറയാണ് ഓട്സ്. കൂടാതെ ബീറ്റാ-ഗ്ലൂക്കന്, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയെല്ലാം ഓട്സില്‍ നല്ല രീതിയില്‍ തന്നെ അടങ്ങിയിട്ടുണ്ട്. കൂടാതെ രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാന്‍ ഓട്സ് സഹായിക്കുന്നുവെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം വ്യക്തമാക്കുന്നുണ്ട്. ബ്രേക്ക്ഫാസ്റ്റ് ആയി ഓട്സ് ശീലമാക്കുന്നത് അതുകൊണ്ട് തന്നെ നല്ലതാണ്.
നാളികേരം
നാരുകളുള്ള ഒന്നാണ് നാളികേരം എന്നതില്‍ സംശയം വേണ്ട. ഇതിലുള്ള വിറ്റാമിനുകളും ധാതുക്കളും തന്നെയാണ് നിങ്ങളില്‍ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതും തൂങ്ങിയതും ചാടിയതുമായ വയറിനെ പ്രശ്നത്തിലാക്കുന്നതും. മാത്രമല്ല പ്രകൃതിദത്തമായ ഒര ഇലക്ട്രോലൈറ്റായി നാളികേരവും നാളികേര വെള്ളവും പ്രവര്‍ത്തിക്കുന്നു. ധാരാളം പോഷക നാരുകളും വിറ്റാമിന്‍ ഇയും നാളികേരത്തില്‍ ഉണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്.
അവോക്കാഡോ
നമ്മുടെ നാട്ടില്‍ ഇന്നത്തെ കാലത്ത് സുലഭമായി ലഭിക്കുന്നതാണ് ആവൊക്കാഡോ. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. മാത്രമല്ല നല്ല കൊഴുപ്പും ആവൊക്കോയില് അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ അത്രയും മികച്ച മാറ്റങ്ങള്‍ ഈ പഴം നല്കുന്നു. കൂടാതെ നാരുകളുടെ കാര്യത്തിലും മികച്ചതാണ് ആവൊക്കാഡോ. സ്ഥിരമായി ഉപയോഗിക്കുന്നത് വഴി അമിതവണ്ണത്തെ നമുക്ക് ചെറുക്കാന്‍ സാധിക്കുന്നു.
ചിയ വിത്തുകള്‍
1-ഔണ്‍സ് ചിയവിത്തില് 9.75 ഗ്രാം ഫൈബര്‍ ആണ് അടങ്ങിയിട്ടുള്ളത്. അത്രയധികം ഫൈബര്‍ കണ്ടന്റ് ഉള്ളതിനാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യം പോലും ഇല്ല എന്നുള്ളതാണ് സത്യം. അമിതവിശപ്പിനെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ ശരീരത്തിന് ആവശ്യത്തിന് ഫൈബറും മ്റ്റ് പോഷകഗുണങ്ങളും ചിയ സീഡ്സ് നല്കുന്നു.
ചീര
സാന്‍ഡ് വിച്ച് തയ്യാറാക്കാന്‍ താല്‍പ്പര്യമുള്ള വ്യക്തികളാണെങ്കില്‍ അതിന് വേണ്ടി നമുക്ക് ചീര ഉപയോഗിക്കാം. ഇതല്ലാതെ ബ്രേക്ക്ഫാസ്റ്റ് കൂടാതെ ചീര നമുക്ക് ഉപയോഗിക്കാം. സൂപ്പ്, സലാഡുകള്‍, പായസം, റാപ്പുകള്‍, സാന്ഡ്വിച്ചുകള് എന്നിവയ്ക്ക് കൂടുതല്‍ രുചിയും പോഷകങ്ങളും നല്‍കുന്നതിന് ചീര സഹായിക്കുന്നു. എല്ലാ ദിവസവും ആരോഗ്യത്തിന് മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
