Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
രക്തത്തിലെ പഞ്ചസാര കുറയ്ക്കാം, പ്രമേഹത്തെ നിയന്ത്രിക്കാം; ഈ ഇല കഴിച്ചാല്‍ ഇരട്ടി നേട്ടം
മോശം ജീവിതശൈലി മൂലം ഇന്നത്തെക്കാലത്ത് വലിയ തോതില്‍ വര്‍ധിച്ചുവരുന്ന ഒരു അസുഖമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്ന അവസ്ഥയാണിത്. പ്രമേഹം നമ്മുടെ ശരീരത്തെ ഉള്ളില്‍ നിന്ന് ദുര്‍ബലപ്പെടുത്തുകയും കുറച്ച് കാലത്തിനുള്ളില്‍ അത് നമ്മുടെ അവയവങ്ങളെ ബാധിക്കുകയും ചെയ്യുന്നു. പ്രമേഹ രോഗികള്‍ അവരുടെ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീടത് വൃക്കരോഗം, ഹൃദ്രോഗം എന്നിവയിലേക്കും വഴിവയ്ക്കും.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2030 ആകുമ്പോഴേക്കും പ്രമേഹം ആഗോളതലത്തില്‍ ഏഴാമത്തെ വലിയ മരണങ്ങള്‍ക്ക് കാരണമാകും. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൂടാതെ, നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും വളരെ അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഇലകള്‍ പ്രകൃതിയിലുണ്ട്. അവ ഏതൊക്കെയാണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

പ്രമേഹ ലക്ഷണം
ഒരു വ്യക്തിക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്. പ്രമേഹത്തിന് രണ്ട് പ്രധാന തരങ്ങളുണ്ട് - ടൈപ്പ് 1, ടൈപ്പ് 2. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രമേഹം നിയന്ത്രിക്കാനാകും. പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്
* പതിവായുള്ള ദാഹം അല്ലെങ്കില്‍ വരണ്ട വായ
* ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍
* ക്ഷീണം
* വരണ്ട വായയും ചര്‍മ്മത്തില്‍ ചൊറിച്ചിലും
* മങ്ങിയ കാഴ്ച
* ഉണങ്ങാത്ത മുറിവുകള്‍

പ്രമേഹം നിയന്ത്രിക്കാന്‍ ഇലകള്‍
പ്രമേഹം ഇന്ന് ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു രോഗമാണ്. പ്രമേഹം ബാധിച്ചാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വലിയ ഏറ്റക്കുറച്ചിലുകളൊന്നും ഉണ്ടാകാത്ത ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിക്കേണ്ടതുണ്ട്. പ്രമേഹത്തെ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്ന ചില ഇലകളുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ അവയ്ക്ക് കഴിവുണ്ട്.

അശ്വഗന്ധ ഇലകള്‍
ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രശസ്തമായ ഔഷധസസ്യമായ അശ്വഗന്ധ. ഇന്ത്യന്‍ ജിന്‍സെംഗ് എന്നും ഇത് അറിയപ്പെടുന്നു. ഈ സസ്യം പ്രമേഹത്തിന് അത്യധികം ഗുണം ചെയ്യുമെന്ന് ആയുര്‍വേദ വിദഗ്ധര്‍ അവകാശപ്പെടുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും. ചില വിദഗ്ധരുടെ അഭിപ്രായത്തില്‍, രക്തപ്രവാഹത്തിലെ ഇന്‍സുലിന്‍ സ്രവണം ഉത്തേജിപ്പിക്കുന്നതിലൂടെ, അശ്വഗന്ധ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. വേരിന്റെയും ഇലയുടെയും സത്ത് ഇതിനായി ഉപയോഗിക്കാം. അശ്വഗന്ധ ഇലകള്‍ ആദ്യം വെയിലത്ത് ഉണക്കുക, പിന്നീട് അത് പൊടിച്ചെടുക്കുക. ഈ പൊടി ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും.

കറിവേപ്പില
നാരുകളുടെ കലവറയാണ് കറിവേപ്പില. ദക്ഷിണേന്ത്യയില്‍ കറികളില്‍ രുചി കൂട്ടാനായി ഇത് വ്യാപകമായി ഉപയോഗിക്കുന്നു. നിരവധി ഔഷധ ഗുണങ്ങളുള്ള കറിവേപ്പില പ്രമേഹരോഗികള്‍ക്കും ഏറെ ഗുണം ചെയ്യും. കറിവേപ്പിലയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന്റെ തോത് കുറയ്ക്കുമെന്ന് പറയപ്പെടുന്നു. അതിനാല്‍ വേഗത്തില്‍ മെറ്റബോളിസമാകില്ല, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇത് ശരീരത്തില്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നു. അതുകൊണ്ട് എല്ലാ ദിവസവും രാവിലെ നിര്‍ബന്ധമായും പ്രമേഹരോഗികള്‍ അല്‍പം കറിവേപ്പില ചവച്ചരച്ച് കഴിക്കുന്നത് നല്ലതാണ്.

മാവില
പെക്റ്റിന്‍, വൈറ്റമിന്‍ സി, നാരുകള്‍ എന്നിവ അടങ്ങിയ മാവിലകള്‍ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയും ഉയര്‍ന്ന കൊളസ്‌ട്രോളും കുറയ്ക്കുന്നു. പ്രമേഹ രോഗികള്‍ക്ക് ഇത് വളരെ നല്ലതാണ്. മാമ്പഴം പ്രമേഹ രോഗികള്‍ക്ക് കഴിക്കുന്നത് അത്ര നല്ലതല്ല, എന്നാല്‍ മാവില അത്യുത്തമമാണ്. മാവിലകള്‍ വെള്ളത്തില്‍ തിളപ്പിക്കുക. ശേഷം ഈ വെള്ളം രാത്രി മുഴുവന്‍ വച്ച് രാവിലെ അരിച്ചെടുത്ത് കുടിക്കുക. പ്രമേഹം നിയന്ത്രിച്ചുനിര്‍ത്താന്‍ ഉത്തമമാണ് ഈ വെള്ളം.

ഉലുവ ഇല
ആയുര്‍വേദപ്രകാരം നിരവധി ഗുണങ്ങളുള്ള ഒന്നാണ് ഉലുവ ഇലകള്‍. ഇവയുടെ ഉപഭോഗം ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഉലുവയുടെ ഇലയോ വിത്തോ കഴിച്ചാല്‍ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഗ്ലൂക്കോസ് ടോളറന്‍സ് മെച്ചപ്പെടുത്താന്‍ ഇത് ഗുണകരമാണ്.

വേപ്പില
വേപ്പില കയ്പ്പുള്ളതാണ്, എന്നിരുന്നാലും അവ ധാരാളം ആരോഗ്യഗുണങ്ങളാല്‍ നിറഞ്ഞതുമാണ്. വേപ്പില പതിവായി കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ ഉള്ള ആളുകള്‍ക്കും ഇത് നല്ലതാണ്. നിങ്ങള്‍ക്ക് വേപ്പിന്‍ നീര് പതിവായി കഴിക്കാം അല്ലെങ്കില്‍ ഒരു പിടി വേപ്പിലകള്‍ ചവച്ചരച്ച് കഴിക്കാം. എന്നാല്‍ അത് അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം അപൂര്‍വ സന്ദര്‍ഭങ്ങളില്‍ അത് പഞ്ചസാരയുടെ അളവ് വളരെ താഴ്ത്തിയേക്കാം.

തുളസി
തുളസിയെ ഔഷധസസ്യങ്ങളുടെ രാജ്ഞി എന്ന് വിളിക്കുന്നു. ഇത് നമ്മുടെ ശരീരത്തെ വിവിധ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന ഒരു സസ്യമാണ്. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്കും തുളസി ഗുണകരമാണ്. തുളസി ഇല വെറും വയറ്റില്‍ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തുളസി ഇലകള്‍ കുറച്ച് വെള്ളം ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുത്ത് കഴിക്കുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












