Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
ആണ്‍കരുത്ത് തിരുത്തിയെഴുതും ഈ പാനീയങ്ങള്‍; ഉത്തേജനത്തിനും കരുത്തിനും ഇത് കുടിക്കൂ
പ്രായമാകുന്തോറും ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു, അതോടൊപ്പം ലൈംഗികശേഷിയിലും വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. പ്രായം കൂടുന്തോറും ലൈംഗിക ഉത്തേജനത്തിന്റെ അഭാവം അല്ലെങ്കില്‍ ഉദ്ധാരണക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ പുരുഷന്മാരില് കാണപ്പെടുന്നു, അതേസമയം സ്ത്രീകളില്‍ യോനിയിലെ വരള്‍ച്ച പോലുള്ള പ്രശ്നവും കാണപ്പെടുന്നു. എന്നാല്‍ ഇത് നിങ്ങളുടെ ലൈംഗിക ജീവിതം അവസാനിച്ചുവെന്ന് അര്‍ത്ഥമാക്കുന്നില്ല.
ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ, നിങ്ങളുടെ ജീവിതത്തിലുടനീളം നിങ്ങള്‍ക്ക് സജീവമായ ലൈംഗികത ആസ്വദിക്കാന്‍ കഴിയും. വ്യായാമവും ശരിയായ ഭക്ഷണക്രമവും നിങ്ങളെ വളരെയധികം സഹായിക്കും. ഇതുകൂടാതെ, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ചില പാനീയങ്ങള്‍ ഉള്‍പ്പെടുത്തുന്നതും നിങ്ങള്‍ക്ക് ഉത്തേജനത്തിന് ശക്തി പകരും. ഇവ കുടിക്കുന്നതിലൂടെ നിങ്ങളുടെ സ്റ്റാമിനയും ലിബിഡോയും വര്‍ധിപ്പിക്കാന്‍ സാധിക്കും. അത്തരം ചില പാനീയങ്ങള്‍ ഇതാ.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, നിങ്ങളുടെ ലൈംഗികാഭിലാഷത്തെ പുനരുജ്ജീവിപ്പിക്കാനും ശക്തിയുണ്ട്. ഗ്രീന്‍ ടീയില്‍ കാറ്റെച്ചിന്‍സ് എന്ന സമ്പന്നമായ സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു, ഇത് നിങ്ങളുടെ രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും ഉത്തേജനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ബ്ലാക്ക് കോഫി
കാപ്പി നമ്മുടെ മാനസികാവസ്ഥ ഉയര്‍ത്തുന്നുവെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ കഫീന്‍ അടങ്ങിയ കോഫി പുരുഷന്മാരിലും സ്ത്രീകളിലും ഉത്തേജനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഹൂസ്റ്റണിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ നടത്തിയ ഒരു പഠനമനുസരിച്ച്, ദിവസവും കാപ്പി കുടിക്കുന്ന പുരുഷന്മാര്ക്ക് ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

തണ്ണിമത്തന് ജ്യൂസ്
എല്‍-സിട്രൂലിന്‍ എന്ന അമിനോ ആസിഡിനാല്‍ സമ്പന്നമായ തണ്ണിമത്തന് നിങ്ങളുടെ ഉദ്ധാരണം ശക്തിപ്പെടുത്താനുള്ള കഴിവുണ്ട്. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന എല്‍-സിട്രുലിന്‍ നിങ്ങളുടെ ശരീരത്തില്‍ എല്‍-അര്‍ജിനൈന്‍ ആയി മാറുകയും ഈ സംയുക്തം നൈട്രിക് ഓക്സൈഡിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും പുരുഷലിംഗത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മികച്ച ഉദ്ധാരണത്തിന് സഹായിക്കുന്നു.

റെഡ് വൈന്‍
ജേണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിന് പറയുന്നതനുസരിച്ച്, റെഡ് വൈന്‍ സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗിക ഉത്തേജനം വര്‍ദ്ധിപ്പിക്കുമെന്നാണ്. നിങ്ങള്‍ ഒരു സ്ത്രീയാണെങ്കില്‍ റെഡ് വൈന്‍ കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍, രണ്ട് ഗ്ലാസ് റെഡ് വൈന്‍ നിങ്ങളുടെ ഉത്തേജനം പലമടങ്ങ് വര്‍ദ്ധിപ്പിക്കും. റെഡ് വൈന്‍ പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇത് മിതമായ അളവില്‍ മാത്രം കുടിക്കുക.

ബനാന ഷേക്ക്
ആരോഗ്യകരവും രുചികരവുമായ ബനാന ഷേക്ക് എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍ ഇത് നിങ്ങളുടെ ശരീരത്തിന് ശക്തി നല്‍കുന്നതിനൊപ്പം ഇത് നിങ്ങളുടെ ലൈംഗിക ഉത്തേജനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വാഴപ്പഴത്തില്‍ ബ്രോമെലൈന്‍ എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് പുരുഷന്മാരില് ലിബിഡോയും ടെസ്റ്റോസ്റ്റിറോണും വര്‍ദ്ധിപ്പിക്കുന്നു. കുറഞ്ഞ ലിബിഡോ ചികിത്സിക്കാന്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ പഴം ഉള്‍പ്പെടുത്തുക.

മാതളനാരങ്ങ ജ്യൂസ്
സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗിക ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് മാതളനാരങ്ങ ജ്യൂസ്. യുഎസിലെ ബെവര്‍ലി ഹില്‍സ് ക്ലിനിക്കില്‍ നടത്തിയ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇംപോട്ടന്‍സ് റിസര്‍ച്ചില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനവും മാതളനാരങ്ങ ജ്യൂസ് ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പായ്ക്ക് ചെയ്ത ജ്യൂസിന് പകരം വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ഫ്രഷ് ജ്യൂസ് കുടിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.

കറ്റാര്‍ വാഴ ജ്യൂസ്
ചില പഠനങ്ങള്‍ പ്രകാരം, പുരുഷന്മാരിലെ ഏറ്റവും പ്രധാനപ്പെട്ട സെക്സ് ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കറ്റാര്‍ വാഴ ജ്യൂസിന് കഴിവുണ്ട്. കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുന്നതിലൂടെ ലൈംഗിക ഊര്‍ജവും ലിബിഡോയും വര്‍ദ്ധിക്കും. കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.

പാലും തേനും
പാലും തേനും രണ്ടും ഒരുമിച്ച് കലര്‍ത്തി കുടിക്കുന്നത് ലൈംഗികശേഷി വര്‍ദ്ധിപ്പിക്കും. 200 മില്ലി പശുവിന് പാലില്‍ ഒരു സ്പൂണ്‍ തേന്‍ കലര്‍ത്തി കുടിക്കുന്നത് പുരുഷന്മാരിലെ ബീജക്കുറവ് പരിഹരിക്കും. ഇത് ബീജത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു.

പാലും അശ്വഗന്ധയും
അശ്വഗന്ധ പാലില്‍ ചേര്‍ത്തു കുടിക്കുന്നതും ലൈംഗികശേഷിക്ക് ഏറെ ഗുണം ചെയ്യും. ഇത് രണ്ടും നിങ്ങള്‍ക്ക് ഉള്ളില്‍ നിന്ന് ശക്തി നല്‍കും. പുരുഷന്മാര്ക്ക് ദിവസവും അശ്വഗന്ധ ഉപയോഗിക്കാം, എന്നാല്‍ നിങ്ങളുടെ ശരീരഭാരം വളരെ കൂടുതലാണെങ്കില്‍ ഉപയോഗിക്കരുതത്. ചെറുചൂടുള്ള പാലില്‍ അല്പം അശ്വഗന്ധപ്പൊടി കലക്കി കുടിച്ചാല്‍ ലൈംഗിക ശക്തി ലഭിക്കും. എന്നാല്‍ ഇത് കുടിച്ച ശേഷം വേറൊന്നും കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക.

ചോക്ലേറ്റ് പാനീയങ്ങള്‍
പണ്ടു മുതലേ ചോക്ലേറ്റ്, ഇന്ദ്രിയം ഉണര്‍ത്താനുള്ള ഭക്ഷണമായി കണക്കാക്കപ്പെടുന്നു. ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന തിയോബ്രോമിന്‍ പുരുഷന്മാരുടെ ലൈംഗികാസക്തി വര്‍ദ്ധിപ്പിക്കുകയും ലൈംഗിക ഊര്‍ജം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതിനായി നിങ്ങള്‍ക്ക് ചോക്ലേറ്റ് കഴിക്കുകയോ അതിന്റെ ഷേക്ക് കുടിക്കുകയോ ചെയ്യാവുന്നതാണ്.



Click it and Unblock the Notifications