തടികുറക്കാനുള്ള ആദ്യപടി ശരീരത്തെ വിഷമുക്തമാക്കല്‍; മഴക്കാലത്ത് കുടിക്കേണ്ടത് ഇത്‌

രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം ചില പാനീയങ്ങള്‍ കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ വളരെയേറെ ഗുണം ചെയ്യും. പ്രത്യേകിച്ച് മഴക്കാലത്ത്, നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനായി ഈ വഴി വളരെ ഫലപ്രദമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വിഷവസ്തുക്കളെയും ദോഷകരമായ വസ്തുക്കളെയും നീക്കം ചെയ്യാന്‍ ശരീരത്തെ ഡിറ്റോക്‌സ് ചെയ്യേണ്ടത് ആവശ്യമാണ്. രാവിലെ ചായയോ കാപ്പിയോ പാലോ കുടിക്കുന്ന ശീലം മിക്കവര്‍ക്കും ഉണ്ട്. പക്ഷേ, ഈ പാനീയങ്ങള്‍ കഴിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും ദോഷം ചെയ്യുമെന്ന് മനസിലാക്കുക.

ആരോഗ്യം നിലനിര്‍ത്തുന്നതിനും കഫീന്റെ ദോഷം ഒഴിവാക്കുന്നതിനും, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍ രാവിലെ നിങ്ങള്‍ കുടിക്കുക. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ അത്തരത്തിലുള്ള പാനീയങ്ങള്‍ തയാറാക്കാവുന്നതാണ്. ഇത് കുടിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ശരീരത്തെ ഡിറ്റോക്‌സ് ചെയ്യുകയും ചെയ്യുന്നു. മഴക്കാലത്ത് നിങ്ങള്‍ക്ക് കുടിക്കാവുന്ന അത്തരം ചില പാനീയങ്ങള്‍ ഇതാ.

These Drinks Will Detox Your Body And Help To Lose Weight in Monsoon Season

ഗ്രീന്‍ സ്മൂത്തി
നിങ്ങളുടെ മഴക്കാല പാനീയങ്ങളില്‍ ഗ്രീന്‍ സ്മൂത്തി ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. വാഴപ്പഴം, പൈനാപ്പിള്‍ അല്ലെങ്കില്‍ മാമ്പഴം പോലുള്ള പഴങ്ങള്‍ക്കൊപ്പം ചീര അല്ലെങ്കില്‍ കാലെ പോലെയുള്ള ഒരു പിടി ഇലകളും കലര്‍ത്തുക. തേങ്ങാ വെള്ളമോ ബദാം പാലോ ചേര്‍ക്കുക. ഈ ഗ്രീന്‍ സ്മൂത്തി വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ നിറഞ്ഞതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും തടി കുറയ്ക്കുകയും ചെയ്യുന്നു.

കുക്കുമ്പര്‍,നാരങ്ങ,പുതിന ഡിറ്റോക്‌സ് വെള്ളം
ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താനും സഹായിക്കുന്നു. ഇത് കുടിക്കുന്നതിലൂടെ നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിക്കുകയും ശരീരഭാരം കുറയുകയും ചെയ്യുന്നു. ഇത് ദഹനശക്തി വര്‍ദ്ധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും മറ്റ് ആന്റിഓക്സിഡന്റുകളും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത് അസുഖം വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.

These Drinks Will Detox Your Body And Help To Lose Weight in Monsoon Season

ഗ്രീന്‍ ടീ
നിരവധി ഔഷധ ഗുണങ്ങള്‍ക്ക് പണ്ടുമുതലേ പേരുകേട്ടതാണ് ഗ്രീന്‍ ടീ. ചൈനയില്‍ ഉത്ഭവിച്ച ഈ പാനീയം നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചുമ, പനി എന്നിവയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഗ്രീന്‍ ടീ കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ഇതിലൂടെ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. കലോറി ഫലപ്രദമായി കുറയ്ക്കുകയും ദഹനരസങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യാനും മികച്ച ഒരു ഗ്രീന്‍ ടീ.

മഞ്ഞള്‍ ചായ
ആന്റി ഓക്സിഡന്റുകളുടെയും ആന്റിഇന്‍ഫ്ളമേറ്ററി ഗുണങ്ങളുടെയും മികച്ച സംയോജനമാണ് മഞ്ഞള്‍ ചായ. നിരവധി ആരോഗ്യ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മഞ്ഞളിലെ ബാക്ടീരിയ വിരുദ്ധ, ആന്റി വൈറല്‍, ഫംഗസ് വിരുദ്ധ ഗുണങ്ങള്‍ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, ദഹനപ്രശ്നം തടയാനും മഞ്ഞള്‍ സഹായകമാണ്. ഇതിലൂടെ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും മഞ്ഞള്‍ ചായ സഹായിക്കുന്നു.

ഇഞ്ചി വെള്ളം
ശക്തമായ ആന്റിവൈറല്‍, ആന്റി ബാക്ടീരിയല്‍ സംയുക്തങ്ങള്‍ അടങ്ങിയതാണ് ഇഞ്ചി. ശരീരത്തിന് ഗുണം ചെയ്ത് അണുബാധകളെ തടയാന്‍ ഇഞ്ചി നിങ്ങളെ സഹായിക്കുന്നു. ആരോഗ്യകരമായ ദഹനത്തിന് പങ്കുവഹിക്കുന്നതിലൂടെ ഇഞ്ചി നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ പതിവ് ചായ്ക്ക് പകരം ദിവസവും രാവിലെ ചൂടുള്ള ഇഞ്ചി വെള്ളം കഴിക്കാവുന്നതാണ്.

ഇതിലൂടെ നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ആരോഗ്യകരമായ മെറ്റബോളിസം, ശരീരത്തില്‍ നിന്ന് വേഗത്തില്‍ കലോറി കത്തിക്കുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ഇഞ്ചി വെള്ളം നിങ്ങളെ സഹായിക്കുന്നു.

These Drinks Will Detox Your Body And Help To Lose Weight in Monsoon Season

നാരങ്ങ, ഇഞ്ചി
ഇഞ്ചി ഒരു അത്ഭുതകരമായ ഔഷധമാണ്. പല രോഗങ്ങള്‍ക്കും പരിഹാരമായി ഇഞ്ചി ഉപയോഗിക്കുന്നു. അതിനാല്‍ ഇഞ്ചി ചേര്‍ത്ത് നാരങ്ങ വെള്ളം കുടിക്കുന്നത് നിങ്ങള്‍ക്ക് എന്തുകൊണ്ടും മികച്ചതാണ്. ഈ വെള്ളം തയ്യാറാക്കാന്‍, നിങ്ങള്‍ ഒരു ഗ്ലാസ് വെള്ളം എടുത്ത് അര നാരങ്ങ നീരും അര കഷ്ണം ഇഞ്ചി ചതച്ചതും ചേര്‍ക്കണം. നിങ്ങള്‍ ഉപയോഗിക്കുന്ന ഇഞ്ചി പുതിയതും നല്ലതുമാണെന്ന് ഉറപ്പാക്കുക. ദിവസവും രാവിലെ ഈ പാനീയം കുടിക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും നിങ്ങളുടെ തടി കുറയ്ക്കുകയും ചെയ്യും.

ഓറഞ്ച് ജ്യൂസ്
വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ഓറഞ്ച് ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ നല്‍കുന്നു. ഓറഞ്ചിലെ വിറ്റാമിന്‍ സി യുടെ ഉയര്‍ന്ന ഉള്ളടക്കം നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ, ഇതില്‍ കൊഴുപ്പ് ഒട്ടും അടങ്ങിയിട്ടില്ല എന്നും എടുത്തു പറയേണ്ടതാണ്. കലോറിയും ഇതില്‍ കുറവാണ്. ആന്റി ഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമായ ഓറഞ്ച് തടി കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിന് പലവിധത്തില്‍ ഗുണം ചെയ്യുന്നു.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗറും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നിങ്ങളുടെ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ശരീരത്തിന്റെ പിഎച്ച് നില നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കുടിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് തയ്യാറാക്കാന്‍, രണ്ട് ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ രണ്ട് ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തുക. മധുരം കൂട്ടാന്‍ തേനോ പഞ്ചസാരയോ ഉപയോഗിക്കാം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Wednesday, July 26, 2023, 11:40 [IST]
X
Desktop Bottom Promotion