Latest Updates
-
ഹാഗ്ലി ഓവലിൽ ഇന്ത്യ പതറുന്നു; 104 റൺസിന് 5 വിക്കറ്റ്, രക്ഷകരാര്? -
രവി പുഷ്യ യോഗം: സ്വർണ്ണം വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം! -
നവംബർ 28: ചന്ദ്രൻ കർക്കടക രാശിയിലേക്ക്, ഒപ്പം നക്ഷത്രമാറ്റവും; ഈ സമയങ്ങൾ കൃത്യമായി കുറിച്ചുവെക്കൂ -
ബുധാദിത്യ യോഗം: ഡിസംബർ 2 മുതൽ ഭാഗ്യകാലം, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പെരുമഴ -
ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ്: 12 രാശിക്കാർക്കും ഓഫറുകൾ സ്വന്തമാക്കാൻ പറ്റിയ സമയം, ഈ ഗൈഡ് ശ്രദ്ധിക്കൂ! -
നവംബർ 28 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? -
നവംബർ 27 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾക്കും കരുതലോടെ മുന്നേറാം -
കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു: 6 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കാൻ നിർദേശം -
സർവാർത്ഥ സിദ്ധി യോഗം: നവംബർ 27-ലെ ശുഭമുഹൂർത്തം അറിയാം, ഈ സമയത്ത് കാര്യങ്ങൾ തുടങ്ങാം -
ആകാശത്ത് അത്ഭുതക്കാഴ്ച: നവംബർ 27 മുതൽ ശുക്രൻ അതിശോഭയോടെ, കാണേണ്ടതെങ്ങനെ?
അടങ്ങിക്കിടന്ന ഹോര്‍മോണുകള്‍ ഒഴുകാന്‍ തുടങ്ങും; വിവാഹശേഷം സ്ത്രീശരീരത്തില്‍ കാണുന്ന 8 മാറ്റങ്ങള്‍
വിവാഹശേഷം സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നു. ഈ മാറ്റങ്ങള്‍ ശാരീരികമായും മാനസികമായും കാണാന്‍ കഴിയും. എന്നാല്‍ വിവാഹത്തിന് ശേഷം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ജീവിതം ഒരുപാട് മാറും. വിവാഹശേഷം സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. വിവാഹശേഷം പെണ്‍കുട്ടികള്‍ ഭര്‍ത്താവുമായി ശാരീരികബന്ധം സ്ഥാപിക്കുകയും അവരുടെ ശരീരം പ്രത്യുല്പാദനത്തിന് തയ്യാറാവുകയും ചെയ്യുന്നു.
ഈ സമയത്ത്, ഈസ്ട്രജന് പോലുള്ള നിരവധി ഹോര്‍മോണുകളുടെ അളവ് സ്ത്രീകളുടെ ശരീരത്തില്‍ വര്‍ദ്ധിക്കുന്നു. ഈ ഹോര്‍മോണുകളുടെ സജീവത കാരണം, ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങള്‍ സ്ത്രീ ശരീരത്തില്‍ കാണപ്പെടുന്നു. വിവാഹശേഷം പെണ്‍കുട്ടികളുടെ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുന്നതെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഹോര്‍മോണ്‍ മാറ്റങ്ങള്‍
വിവാഹശേഷം പെണ്‍കുട്ടികളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു. ഇതുമൂലം വിശപ്പ് കൂടുകയും തടി കൂടാന്‍ തുടങ്ങുകയും ചെയ്യുന്നു. വിവാഹശേഷം, പെണ്‍കുട്ടികളില്‍ നിരവധി ഹോര്‍മോണുകള്‍ പുറത്തുവരുന്നു. ഇത് ചര്‍മ്മം മൃദുവും തിളക്കവും ആരോഗ്യകരവുമാക്കുന്നു. ഹോര്‍മോണ്‍ മാറ്റത്താല്‍ സമ്മര്‍ദ്ദം കുറയുകയും തലച്ചോറ് കൂടുതല്‍ സജീവവും ആരോഗ്യകരവുമാകുകയും ചെയ്യുന്നു.
സ്തനവലിപ്പം കൂടുന്നു
വിവാഹശേഷം സ്ത്രീകളുടെ സ്തനങ്ങളിലാണ് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ കാണപ്പെടുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വിവാഹശേഷം ദമ്പതികള്‍ തമ്മിലുള്ള പ്രണയം വളരെയധികം വര്‍ദ്ധിക്കുന്നു. ലൈംഗികബന്ധം കാരണം ശരീരത്തിലെ നാഡീവ്യൂഹം വളരെ ആവേശഭരിതരാകുന്നു. അതുമൂലം ഞരമ്പുകളിലെ പ്രവര്‍ത്തനം വര്‍ദ്ധിക്കുന്നു. ഇത് സ്തനത്തെ ബാധിക്കുന്നു. എന്നിരുന്നാലും, ഇത് എല്ലാവരുടെ കാര്യത്തിലും ബാധകമാകണമെന്നില്ല.

സന്തോഷ ഹോര്‍മോണുകള്‍ വര്‍ദ്ധിക്കുന്നു
ദാമ്പത്യത്തില്‍ സന്തുഷ്ടരായ സ്ത്രീകളുടെ ശരീരത്തില്‍ സന്തോഷകരമായ ഹോര്‍മോണുകള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു. വിവാഹശേഷം മിക്ക സ്ത്രീകളുടെയും ശരീരത്തില്‍ സെറോടോണിന്സ്, എന്‍ഡോര്‍ഫിന്‍സ്, ഓക്സിടോസിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ പുറത്തുവരുന്നു. സ്നേഹം കൂടുമ്പോള്‍ സന്തോഷകരമായ ഹോര്‍മോണുകള്‍ നന്നായി ഉത്പാദിപ്പിക്കപ്പെടുന്നു.
മുഖത്ത് തിളക്കം കൂടുന്നു
വിവാഹശേഷം സ്ത്രീകളുടെ മുഖത്ത് തിളക്കം കൂടും. കാരണം ആദ്യനാളുകളില്‍ ദാമ്പത്യ ജീവിതത്തില്‍ അവര്‍ തികച്ചും സന്തുഷ്ടരായിരിക്കും. സന്തോഷത്തോടെയിരിക്കുമ്പോള്‍ മുഖത്ത് തിളക്കം കാണാം. പ്രണയത്തില്‍ നിന്ന് നിങ്ങള്‍ക്ക് സന്തോഷം ലഭിക്കുമ്പോള്‍, അതിന്റെ തിളക്കം നിങ്ങളുടെ മുഖത്ത് ദൃശ്യമാകും. വിവാഹശേഷം ശരീരത്തില്‍ പല തരത്തിലുള്ള ഹോര്‍മോണുകളും പുറത്തുവരുന്നു. അതിന്റെ പ്രഭാവം നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രതിഫലിക്കും. ഇത് നിങ്ങളുടെ മുഖത്തെ മൃദുലവും ആരോഗ്യകരവുമാക്കുന്നു.
തടി കൂടുന്നു
എല്ലാ സ്ത്രീകള്‍ക്കും വിവാഹശേഷം ശരീരഭാരം വര്‍ദ്ധിക്കുന്നില്ല. എന്നാല്‍ വിവാഹശേഷം സ്ത്രീകളുടെ ശരീരഭാരം വര്‍ദ്ധിക്കുന്നുവെന്ന് പല പഠനങ്ങളും പറയുന്നു. ഭക്ഷണത്തില്‍ ശ്രദ്ധിക്കാത്തതാണ് ഇതിന് ഏറ്റവും വലിയ കാരണം. യഥാര്‍ത്ഥത്തില്‍, വിവാഹശേഷം, പല സ്ത്രീകളും വിരുന്നിനും മറ്റുമായി പോകുന്നു. പലപ്പോഴും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നു. അനാരോഗ്യകരമായ പല ഭക്ഷണവും കഴിക്കുന്നു. അതുകാരണം സ്ത്രീകളുടെ ഭാരം വര്‍ദ്ധിക്കുന്നു. കൂടാതെ, ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീകളുടെ വയറിലും തുടയിലും ഇടുപ്പിലും കൊഴുപ്പ് വര്‍ദ്ധിക്കുന്നു.

മുഖക്കുരു
ചില സ്ത്രീകള്‍ വിവാഹശേഷം ഗര്‍ഭധാരണം ഒഴിവാക്കാന്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കാറുണ്ട്. ഇതുമൂലം സ്ത്രീകളുടെ ചര്‍മ്മത്തില്‍ മുഖക്കുരു പ്രശ്നം ആരംഭിക്കുന്നു. ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുക. കൂടാതെ, ഗര്‍ഭധാരണം ഒഴിവാക്കാന്‍ സുരക്ഷിതമായ മാര്‍ഗ്ഗം സ്വീകരിക്കുക.
ശരീര ദുര്‍ഗന്ധം വര്‍ദ്ധിക്കുന്നു
വിവാഹശേഷം സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന് ഹോര്‍മോണുകളുടെ അളവ് ഗണ്യമായി വര്‍ദ്ധിക്കുന്നു. ഈസ്ട്രജന് ഹോര്‍മോണുകളുടെ വര്‍ദ്ധനവ് നിങ്ങളുടെ ഹൃദയം സംരക്ഷിക്കും. എന്നിരുന്നാലും ഈ ഹോര്‍മോണ്‍ കൂടുന്നത് കാരണം നിങ്ങളുടെ ശരീര ദുര്‍ഗന്ധം വര്‍ദ്ധിക്കുന്നു.
മുടി വളര്‍ച്ച
വിവാഹശേഷം പെണ്‍കുട്ടികളില്‍ ഈസ്ട്രജന് ഹോര്‍മോണിന്റെ അളവ് വളരെ കൂടുതലായിരിക്കും. ഇതുമൂലം മുടി കട്ടിയുള്ളതും കറുത്തതും തിളക്കമുള്ളതുമായി മാറുന്നു.
എന്നിരുന്നാലും, ഈ മാറ്റങ്ങളെല്ലാം എല്ലാവരുടെ ശരീരത്തിലും ദൃശ്യമാകണമെന്നില്ല. ഓരോ വ്യക്തിയുടെയും ശരീരം വ്യത്യസ്തമാണ്.. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും എല്ലാവരിലും കാണണമെന്നില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

