Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
വണ്ണം കുറയ്ക്കാന്‍ ഒരു റാഗി കുറുക്ക് പരിചയപ്പെടാം; ഒരു നേരം പതിവാക്കിയാല്‍ കൊഴുപ്പ് കൂടില്ല
വണ്ണം കുറയ്ക്കാന്‍ ദിവസേന പതിവാക്കാവുന്ന ഒരു ആഹാരമാണ് റാഗി. ആഹാരത്തില്‍ റാഗി ചേര്‍ക്കുന്നത് ശരീരത്തിലേയ്ക്ക് ധാരാളം നാരുകള്‍ എത്തുന്നതിന് സഹായിക്കുന്നു. കൂടാതെ, വിശപ്പ് അകറ്റാനും, കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും റാഗി വിഭവങ്ങള്‍ സഹായിക്കും. അതിനാല്‍, വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് റാഗി ഒരു ഉത്തമ പ്രതിനവിധിയാണെന്ന് പറയാം.

റാഗി ഉപയോഗിച്ച് പലതരം വിഭവങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ പരിചയപ്പെടാന്‍ പോകുന്നത്, ഒരു റാഗി കുറുക്കിന്റെ റെസിപ്പിയാണ്. രാവിലെ വ്യായാമം ചെയ്യുന്നതിന് മുന്‍പ് ഈ കുറുക്ക് കഴിക്കുന്നത് നല്ലതായിരിക്കും. വ്യായാമ ശേഷവും ഇത് കഴിക്കാവുന്നതാണ്്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.
ചേരുവകള്‍
ഒരു കപ്പ് റാഗിപ്പൊടി
റണ്ട് കപ്പ് വെള്ളം
അര കപ്പ് നുറുക്കിയ പച്ചക്കറികള്‍
കാല്‍ടീസ്പൂണ്‍ ഉപ്പ്
ഒരു ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍
കാല് ടീസ്പൂണ്‍ ജീരകം
തയ്യാറാക്കേണ്ട വിധം
ആദ്യം റാഗിപ്പൊടി നല്ലതുപോലെ വറുത്തെടുക്കുക. അതിനുശേഷം ഇതിലേയ്ക്ക് വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. ഒപ്പം അരിഞ്ഞ് വെച്ചിരിക്കുന്ന പച്ചക്കറികളും കൂടെ ഒലീവ് ഓയിലും ജീരകവും ചേര്‍ക്കാവുന്നതാണ്. ഇവ നല്ലതുപോലെ ഇളക്കി വേവിക്കുക. റാഗിപ്പൊടി കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റിവെയ്ക്കാവുന്നതാണ്. ചൂടാറുമ്പോള്‍ കഴിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
റാഗി ചൂടാക്കുമ്പോള്‍ ചെറുതീയില്‍ വെച്ച് ചൂടാക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. അതുപോലെ, റാഗി അഞ്ച്, അല്ലെങ്കില്‍ ഏഴ് മിനിറ്റെങ്കിലും വറുക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. വേവ് കുറഞ്ഞ പച്ചക്കറികള്‍ തിരഞ്ഞെടുക്കുന്നതാണ് എല്ലായ്പ്പോഴും നല്ലത്. ഇത് വളരെ വേഗത്തില്‍ വെന്ത് കിട്ടാന്‍ സഹായിക്കും. റാഗിപ്പൊടിയ്ക്ക് പകരം, മുഴുവന്‍ റാഗിയും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. മുഴുവന്‍ റാഗി ഉപയോഗിക്കുമ്പോള്‍ ആദ്യം വറുത്തതിന് ശേഷം നല്ലതുപോലെ വേവിക്കുക. ഇതിലേയ്ക്ക് പച്ചക്കറികള്‍ ചേര്‍ത്ത് കഞ്ഞിപോലെ കുടിക്കാവുന്നതാണ്. പക്ഷേ, അളവ് കുറച്ച് മാത്രം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അമിതമായി കഴിക്കുന്നത് നല്ലതല്ല. ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിലേയ്ക്ക് നയിക്കാം.
ഗുണങ്ങള്‍
ഈ റാഗി കുറുക്ക് കഴിക്കുന്നതിലൂടെ അനവധി ഗുണങ്ങള്‍ ഒരു വ്യക്തിയ്ക്ക് ലഭിക്കുന്നതാണ്. പ്രത്യേകിച്ച്, റാഗിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, തന്നെ വളരെ വേഗത്തില്‍ വയര്‍ നിറഞ്ഞ അനുഭൂതി നിങ്ങള്‍ക്ക് ഉണ്ടാകുന്നതാണ്. കൂടാതെ, ദഹനം വളരെ വേഗത്തില്‍ നടക്കാനും റാഗി സഹായിക്കുന്നു. റാഗിയില്‍ കാലറി കുറവാണ്. അതുപോലെ, പ്രോട്ടീന്‍ ധാരാളം അടങ്ങിയ ധാന്യം കൂടിയാണ് റാഗി. അതിനാല്‍, പേശികള്‍ ബലപ്പെടുത്താന്‍ റാഗി സഹായിക്കുന്നു. ശരീരം പുഷ്ടിപ്പെടാനും റാഗി സഹായിക്കുന്നു. ഇവ കൂടാതെ, റാഗിയില്‍ കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ആരോഗ്യം മെച്ചപ്പെടുത്താനും, അതുപോലെ, ശരീരഭാരം നിയന്ത്രിച്ച് നിലനിര്‍ത്താനും നിങ്ങളെ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications