Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
പൂച്ചയെ വളര്‍ത്തുന്നവരില്‍ ഹൃദ്രോഗങ്ങള്‍ കുറയുമെന്ന് പഠനം; കാരണം ഇവ
Heart disease: പൂച്ചയെ കൊഞ്ചിക്കാനും, അതിനെ വളര്‍ത്താനും താല്പര്യപ്പെടുന്ന അനവധിയാളുകളുണ്ട്. ചിലരുടെ വീട്ടില്‍ ഒന്നിലധികം പൂച്ചകളും ഉണ്ടായിരിക്കും. പൂച്ചയുടെ കരച്ചില് കുഞ്ഞുകുട്ടികളുടെ കരച്ചിലിനു സമാനമാണെന്നും, ഇത് മനുഷ്യനില്‍ സ്നേഹം തോന്നിപ്പിക്കുമെന്നും പറയപ്പെടുന്നു. കള്ളിപ്പൂച്ചയെന്നും, അഹങ്കാരിയെന്നും പൂച്ചയെ വിശേഷിപ്പിച്ചാലും, കാര്യങ്ങള്‍ സോപ്പിട്ട് വാങ്ങിയെടുക്കാന്‍ മിടുക്കരാണ് പൂച്ചകള്‍. പട്ടികളെ അപേക്ഷിച്ച് പൂച്ചകള്‍ സ്വാര്‍ത്ഥരാണെന്നും ഒരു ചൊല്ലുണ്ട്.

ഇത്രയധികം ചീത്തപ്പേരുകള്‍ സ്വന്തമായി വഹിക്കുമ്പോഴും പൂച്ചയുടെ സ്നേഹത്തിന് മനുഷ്യന്റെ ഹൃദയം ആരോഗ്യത്തോടെ സൂക്ഷിക്കാനുള്ള ശേഷിയുണ്ടെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. പൂച്ചയെ വളര്‍ത്തുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇത് എങ്ങനെയാണെന്ന് നോക്കാം.
ഹൃയാരോഗ്യം സംരക്ഷിക്കപ്പെടുന്നത് ഇപ്രകാരം
പലപ്പോഴും ഹൃദയാരോഗ്യം നശിപ്പിക്കുന്നത് മനുഷ്യനില്‍ ഉണ്ടാകുന്ന അമിതമായിട്ടുള്ള മാനസിക പിരിമുറുക്കങ്ങളും സ്ട്രെസ്സുമാണ്. ഒരു വ്യക്തി നിരന്തരം മാനസിക സമ്മര്‍ദ്ദത്തിന് വിധേമാകുന്നത് അനവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. പ്രത്യേകിച്ച്, ശരീരത്തില്‍ കോര്‍ട്ടിസോള്‍ വര്‍ദ്ധിക്കുന്നത് അമിതവണ്ണത്തിലേയ്ക്കും, ഹോര്‍മോണ്‍ വ്യതിയാനങ്ങളിലേയ്ക്കും നയിക്കും. ഒപ്പം ഹൃദയ ധമനികളില്‍ ബ്ലോക്ക് ഉണ്ടാകാനും ഇവ കാരണമാകുന്നു.
വീട്ടില്‍ ഒരു പൂച്ചയുണ്ടെങ്കില്‍ ഈ ആരോഗ്യ പ്രശ്നങ്ങള്‍ അകറ്റി നിര്‍ത്താന്‍ സാധിക്കും എന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് പങ്കുവെച്ച ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. പൂച്ചകളെ വളര്‍ത്തുന്നതിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും. കൂടാതെ, ഹാപ്പി ഹോര്‍മോണായ ഓക്സിടോക്സിന്റെ ഉല്പാദനവും ശരീരത്തില്‍ നടക്കുന്നു. ഇത് ഒരു വ്യക്തിയിലെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇതിനോടൊപ്പം ഹൃദ്രോഗ സാധ്യത തടയാനും സഹായിക്കുന്നു. കൂടാതെ, പൂച്ചയുടെ കൂടെ കളിക്കുന്നതും, അവരെ എല്ലായ്പ്പോഴും പരിപാലിക്കുന്നതും ശരീരത്തിന് വ്യായാമവും നല്കുന്നു. ഇതും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്.
മറ്റു ഗുണങ്ങള്‍
വീട്ടില്‍ ഒരു പൂച്ച, അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ ഒരു വളര്‍ത്തു മൃഗം ഉണ്ടെങ്കില്‍, ഒറ്റപ്പെടലില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്നതാണ്. പൂച്ചകള്‍ക്ക് ആഹാരം നല്‍കിയും, അവയെ കുളിപ്പിച്ചും പരിപാലിച്ചും നോക്കുന്നത് വലിയൊരു ആശ്വാസം പലര്‍ക്കും നല്കുന്നു. പലപ്പോഴും മാനസികാരോഗ്യം നിലനിര്‍ത്താനും ഇത്തരത്തില്‍ മൃഗങ്ങളെ വളര്‍ത്തുന്നതിലൂടെ സാധിക്കും.
പൂച്ചയെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പൂച്ചകളുടെ ആരോഗ്യം വളരെയധികം പ്രധാനപ്പെട്ട ഘടകമാണ്. പൂച്ചകള്‍ക്ക് അസുഖം വരാതെ പരിപാലിക്കണം.അ തുപോലൈ, പൂച്ചകളില്‍ വിരകള്‍ കടന്നുകൂടാനുള്ള സാധ്യത കൂടുതലാണ്. ഇവ കൃത്യമായി പരിശോധിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, കൃത്യ സമയത്ത് കുത്തിവെയ്പ്പുകള്‍ നല്‍കുക. നല്ല ആരോഗ്യമുള്ള പൂച്ചകളെ തന്നെ വാങ്ങാനും വളര്‍ത്താനും ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
