Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഉറക്കം ഒരു തലവേദനയോ? പുരുഷന്മാരേക്കാള് ഉറക്കം സ്ത്രീകള്‍ക്ക് വേണം, കാരണം ഇതാണ്
ഉറക്കം എന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഉറക്കമില്ലായ്മ പലപ്പോഴും നിങ്ങളില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. പല കാരണങ്ങള്‍ കൊണ്ട് ഒരു വ്യക്തിക്ക് ഉറക്കമില്ലായ്മ സംഭവിക്കാം. പലപ്പോഴും അതി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉറക്കമില്ലായ്മ നല്‍കുന്നത്. ദിനവും 7-8 മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങേണ്ടതാണ്. എന്നാല്‍ മാത്രമേ അത് ആരോഗ്യകരമായ ജീവിതം നിങ്ങള്‍ക്ക് നല്‍കുകയുള്ളൂ. എന്നാല്‍ പല സ്ത്രീകളും എത്ര ഉറങ്ങിയാലും എഴുന്നേല്ക്കുമ്പോള് അവര്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നു. എന്നാല്‍ എന്താണ് അതിന് പിന്നിലെ കാരണം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
പല സ്ത്രീകള്‍ക്കും മതിയായ ഉറക്കം ലഭിക്കുന്നില്ല എന്ന പരാതി പലപ്പോഴഉം നിലനില്ക്കുന്നു. എന്നാല്ഓരോ വ്യക്തികള്‍ക്കും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മാറി മറിഞ്ഞ് വരുന്നു. സ്ത്രീകള്‍ക്ക് എപ്പോഴും പുരുഷന്മാരേക്കാള്ല ഉറക്കം അനിവാര്യമാണ്. എന്തുകൊണ്ടാണ് ഇത് പറയുന്നത് എന്ന് നോക്കാം. അത് മാത്രമല്ല നമ്മുടെ ജീവിത ശൈലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നതിനെ ആശ്രയിച്ചിരിക്കുന്നു എപ്പോഴും ഉറക്കക്കുറവ് സംഭവിക്കുന്നതും. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഓരോ ശരീരത്തിലും ഓരോ മാറ്റം
ഓരോ ശരീരത്തിനും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ഉറക്കത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. കാരണം നമ്മുടെ ജീവിത ശൈലിയും സമ്മര്‍ദ്ദവും എല്ലാം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ ഉറക്കം എന്തുകൊണ്ടും ആവശ്യമാണ്. പലപ്പോഴും ഇതിനെക്കുറിച്ച് ചില പഠനങ്ങള്‍ പറയുന്നത് എന്താണെന്ന് നോക്കാം.
പുരുഷ- സ്ത്രീ വ്യത്യാസങ്ങള്‍
പലപ്പോഴും പുരുഷ സ്ത്രീ വ്യത്യാസങ്ങള്‍ ഉറക്കത്തിന്റെ കാര്യത്തിലും സംഭവിക്കുന്നുണ്ട്. സ്ത്രീകള്‍ ഏകദേശം 20 മ്ിനിറ്റോളം കൂടുതല്‍ സമയം എപ്പോഴും ഉറങ്ങണം എന്നാണ് പഠനങ്ങള്‍ പറയുന്നത്. 70000-ത്തിലധികം ആളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുരുഷന്മാരേക്കാള് 23-29 മിനിറ്റ് വരെ സ്ത്രീകള്‍ കൂടുതലായി ഉറങ്ങുന്നു. 40-44 വയസ്സ് വരെയുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം നിഗമനത്തില്‍ എത്തിയത്. പ്രായം കൂടുന്തോറും പുരുഷന്മാരുടെ ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നു. എന്നാല്‍ സ്ത്രീകളില്‍ ഇത് സ്ഥിരതയോടെ കാണുന്നു എന്നതാണ് ഏറ്റവും വലിയ കണ്ടെത്തല്‍.

പ്രശ്നങ്ങള്‍ക്ക് കാരണം
എന്നാല്‍ എല്ലാ സ്ത്രീകളിലും ഒരുപോലെ ഗുണനിലവാരമുള്ള ഉറക്കം ലഭിക്കണം എന്നില്ല. ഓരോ സാഹചര്യവും ശാരീരിക മാറ്റങ്ങളും എല്ലാം നിങ്ങളുടെ ഉറക്കത്തെ ഗണ്യമായി ബാധിക്കുന്നു. പലപ്പോഴും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇതില്‍ വളരെ പ്രധാനപ്പെട്ടതാണ്. ആര്‍ത്തവം, ആര്‍ത്തവ വിരാമം, ഗര്‍ഭധാരണം, മുലയൂട്ടല്‍ എന്നിവയെല്ലാം തന്നെ പലപ്പോഴും നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നതാണ്. അതിനെ കൃത്യമായി ആരോഗ്യകരമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം ഉറക്കമില്ലായ്മ മാനസികാരോഗ്യത്തേയും ബാധിക്കുന്നു.
ആര്‍ത്തവവും ഉറക്കവും
പല സ്ത്രീകളിലും ആര്‍ത്തവത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ഉറക്കക്കുറവുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ആര്‍ത്തവവിരാമത്തോട് അടുക്കുന്ന സ്ത്രീകളിലും ഉണ്ടാവുന്ന ശാരീരിക അസ്വസ്ഥതകള്‍ ഉറക്കമില്ലാത്ത അവസ്ഥയിലേക്ക് സ്ത്രീകളെ എത്തിക്കുന്നു. അത് മാത്രമല്ല ഉത്കണ്ഠ, സമ്മര്‍ദ്ദം, ആശങ്കകള്‍ എന്നിവയെല്ലാം പലപ്പോഴും ഉറക്കത്തിന്റെ ഗുണനിലവാരത്തെ പ്രശ്നത്തിലാക്കുന്നു. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവുമായി ഉറക്കം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ എപ്പോഴും ഗുണനിലവാരമുള്ള ഉറക്കത്തിന് ശ്രമിക്കേണ്ടതാണ്. ഉറക്കത്തിന് പിന്നില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാവാം, ഉറക്കം കുറഞ്ഞാലും ഇതേ ആരോഗ്യ പ്രശ്നങ്ങള്‍ തല പൊക്കാം. എന്നാല്‍ അവയെ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
