Latest Updates
-
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
അമ്മയുടെ ശബ്ദത്തിന് പോലും മക്കളിലെ സ്ട്രെസ്സ് കുറയ്ക്കാൻ ശേഷിയുണ്ട്; പഠനങ്ങൾ പറയുന്നത്
Stress: മക്കള്‍ക്കുവേണ്ടി ജീവിതത്തിന്റെ ബഹുഭൂരിപക്ഷം സമയവും നിക്ഷേപിച്ചവരാണ് ഓരോ അമ്മയും. അമ്മയെന്നാല്‍ ശക്തിയാണ് എന്നത് വെറും വാക്കല്ല. അമ്മയുടെ ശബ്ദത്തിന് മക്കളിലെ സ്ട്രെസ്സ് വരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എത്ര ദൂരത്തായിരുന്നാലും ഒരു ഫോണ്‍കോളിലൂടെ, അമ്മയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ മക്കളിലെ സ്ട്രെസ്സ് കുറയുന്നതായി പഠനങ്ങള്‍ പറയുന്നു.

ഇന്നത്തെ കാലത്ത്, കോര്‍പറേറ്റ് ജോലികള്‍ക്ക് പിന്നാലെ പോകുന്ന പല മക്കളും മാനസികമായി തളരുന്നുണ്ട്. ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ ഒന്ന് അമ്മയെ വിളിച്ച് നോക്കൂ. മനസ്സ് തുറന്ന് സംസാരിച്ച് നോക്കൂ. ഒരു ഡോക്ടറെയും കാണാതെ നിങ്ങളുടെ സ്ട്രെസ്സ് കുറയ്ക്കാന്‍ സാധിക്കുന്നതാണ്.
പഠനങ്ങള്‍ പറയുന്നത് പ്രകാരം
പ്രോസീഡിംഗ് ഓഫ് ദ റോയല്‍ സോസൈറ്റി ബി എന്ന വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം, മക്കള്‍ അമിതമായി സ്ട്രെസ്സ് അനുഭവിച്ചിരിക്കുന്ന സമയത്ത് അമ്മയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ മക്കളില്‍ ഓക്സിഡോക്സിന് എന്ന ഹോര്‍മോണ്‍ ഉത്പാദനത്തിന് കാരണമാകുന്നു. ഈ ഹോര്‍മോണ്‍ ഉല്പാദിപ്പിക്കപ്പെടുമ്പോള് അമ്മ അടുത്തുള്ള അതേ ഫീല്‍ മക്കള്‍ക്ക് ലഭിക്കുകയും, അവരില്‍ സ്ട്രെസ്സ് കുറയുകയും ചെയ്യുന്നു. University of Wisconsin- Madison-ലെ റിസര്‍ച്ച് നടത്തിയിരുന്ന Leslie Seltzer-ന്റെ അഭിപ്രായത്തില്‍, 'കെട്ടിപ്പിടിക്കുന്ന അതേ അനുഭൂതിയാണ്, അമ്മയുടെ ശബ്ദം ഫോണില്‍ കൂടി കേള്‍ക്കുമ്പോള്‍ മക്കള്‍ക്കും ലഭിക്കുന്നത'് എന്നാണ്.
പഠനം നടത്തിയ രീതി
ഏഴ് മുതല്‍ 12 വയസ്സ് പ്രായം വരുന്ന 61-ഓളം പെണ്‍കുട്ടികളെ മൂന്ന്് ഗ്രൂപ്പുകളായി തിരിച്ചു. അപരിചിതരായ വ്യക്തികളുടെ മുന്പില് വെച്ച് ഈ കൂട്ടികളോട് ഒരു പ്രസംഗം നടത്താനും, നല്‍കിയിരിക്കുന്ന കണക്ക് ചെയ്യാനും പറഞ്ഞു. ഇത്തരത്തില്‍ പെട്ടെന്ന് പറഞ്ഞപ്പോള്‍ കുട്ടികളില്‍ പേടിയും, ടെന്‍ഷനും വര്‍ദ്ധിച്ചു. ഇതില്‍ ഒരു ഗ്രൂപ്പ് കുട്ടികള്‍ക്ക് അമ്മമാരെ നേരിട്ട് കാണാനും അവരുടെ ഒപ്പം ഇരിക്കാനും അവസരം നല്കി. മറ്റൊരു ഗ്രൂപ്പിന് ഫോണ്‍ കോളിലൂടെ അമ്മമാരെ ബന്ധിപ്പിച്ചു. മൂന്നാമത്തെ ഗ്രൂപ്പിന് മാര്‍ച്ച് ഓഫ് പെന്‍ഗ്വിന്‍സ് എന്ന സിനിമയും കാണിച്ചു. ഇതില്‍ ആദ്യത്തെ രണ്ട് ഗ്രൂപ്പിലുള്ള കുട്ടികളില്‍ ഓക്സിടോക്സിന്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. സാവധാനത്തില്‍ അവരില്‍ നിന്നും സ്ട്രെസ്സ് കുറയുന്നതായും കണ്ടെത്തി.
അമ്മയുടെ സാമീപ്യം മക്കള്‍ക്ക് നല്കുന്ന ഗുണങ്ങള്‍
അമ്മയുടെ സാമീപ്യം വളരെ ചെറുപ്പത്തില്‍ തന്നെ ഓരോ കുട്ടികളും ആഗ്രഹിക്കുന്നു. മറ്റുള്ളവരില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പരിലാളനകള്‍ അമ്മയില്‍ നിന്നും ഒരു കുഞ്ഞിന് ലഭിക്കുന്നു. ഒരു കുട്ടിയില്‍ വികാരങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ അമ്മയ്ക്ക് വളരെ വലിയൊരു പങ്കുണ്ട്. മറ്റുള്ളവരോട് സഹാനുഭൂതി തോന്നാനും, സ്നേഹിക്കാനും, കരുണ കാണിക്കാനും ഒരു കുട്ടി പഠിക്കുന്നത് അമ്മയില്‍ നിന്നാണ്. ഒരു കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയ്ക്ക് ശരിയായ വിധത്തില്‍ സ്വാധീനം ചെലുത്താനും സാധിക്കുന്നതാണ്. ഇതിലൂടെ അവരെ ശരിയായ ദിശയിലേയ്ക്ക് നയിക്കാനും അമ്മമാര്‍ക്ക് സാധിക്കുന്നു.
ബന്ധങ്ങള്‍ ഏത് വിധത്തില്‍ നിലനിര്‍ത്തണമെന്നും, വികാരങ്ങളെ ഏത് വിധത്തില്‍ പ്രകടപ്പിക്കണമെന്നും, സമൂഹത്തില്‍ എപ്രകാരം നിലനില്ക്കണമെന്നുമെല്ലാം ഒരു കുട്ടിയെ പഠിപ്പിക്കുന്നത് അമ്മമാരാണ്. പലപ്പോഴും മക്കള്‍ മനസ്സ് തുറന്ന് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നതും അമ്മമാരോടാണ്. തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍, കൃത്യമായ പരിഹാരം അമ്മയില്‍ നിന്നും ലഭിക്കും എന്ന് ഓരോ കുട്ടികളും പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷയാണ് അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനവും. ഇത്തരത്തില്‍ സൗഹൃദപരവും ആരോഗ്യകരവുമായ ബന്ധം നിലനിര്‍ത്തുന്നതിലൂടെ മക്കളുടെ മാനസികാരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications