Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഫൈബര്‍ ശരീരത്തിന് അനിവാര്യം: ദഹനമുള്പ്പടെ പ്രധാന കാര്യങ്ങള്‍ക്ക് നാരുകള്‍ നിര്‍ബന്ധം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് ദഹന സംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങള്‍. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം തന്നെ ആരോഗ്യത്തിന് അനിവാര്യമായതാണ്. ഇതിലെല്ലാം ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട് എന്നത് കൊണ്ട് തന്നെ ഇതിന്റെ ഗുണങ്ങള്‍ നിസ്സാരമല്ല.
ദഹനത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നാരുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു എന്ന് നമുക്കറിയാം. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും എല്ലാം കഴിക്കുന്നത് വഴി ശരീരത്തിലേക്ക് ആവശ്യമായ അളവില്‍ നാരുകള്‍ എത്തുന്നു. രണ്ട് തരം നാരുകള്‍ ഉണ്ട്. ഒന്ന് ലയിക്കുന്നതും രണ്ട് ലയിക്കാത്തതും. ഇവ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു ദഹനാരോഗ്യത്തിന് ഇവ എത്രത്തോളം ഗുണകരമാണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

നാരുകളെ തരം തിരിക്കാം
ലയിക്കുന്ന നാരുകള്‍ എപ്പോഴും വെള്ളത്തില്‍ ലയിച്ച് ജെല്‍ പോലെയായി മാറുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ രക്തത്തിന്റേയും ഗ്ലൂക്കോസിന്റേയും അളവ് കുറക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ലയിക്കുന്ന നാരുകള്‍ മറ്റ് ഗുണങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. ഓട്സ്, കടല, ബീന്‍സ്, ആപ്പിള്‍, സിട്രസ് പഴങ്ങള്‍, കാരറ്റ്, ബാര്‍ലി, സൈലിയം എന്നിവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
ലയിക്കാത്ത നാരുകള്‍
ലയിക്കാത്ത നാരുകള്‍ നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ മികച്ചതാണ്. ഇതാണ് ദഹന വ്യവസ്ഥയുടെ ആരോഗ്യത്തിന്സഹായിക്കുന്നത്. ഇത്തരത്തിലുള്ള നാരുകള്‍ ദഹനവ്യവസ്ഥയിലൂടെയുള്ള വസ്തുക്കളുടെ ചലനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധത്തെ ഇല്ലാതാക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഗോതമ്പ് മാവ്, ഗോതമ്പ് തവിട്, പരിപ്പ്, ബീന്‍സ്, കോളിഫ്ലവര്‍, ഗ്രീന്‍ ബീന്‍സ്, ഉരുളക്കിഴങ്ങ് എന്നിവയെല്ലാം ലയിക്കാത്ത നാരുകളുടെ മികച്ച ഉറവിടങ്ങളാണ്.
ആരോഗ്യ ഗുണങ്ങള്‍
ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ ലയിക്കാത്ത നാരുകള്‍ വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ദഹനാരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ മലവിസര്‍ജ്ജനത്തിനും സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും നാരുകള്‍ അനിവാര്യമാണ്. മലബന്ധത്തിനുള്ള സാധ്യത ഇത് കുറക്കുന്നു. കൂടാതെ കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഉയര്‍ന്ന നാരുകളുള്ള ഭക്ഷണക്രമം അനിവാര്യമാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സ്ഥിരമായി നാരുകള്‍ ഉള്ള ഭക്ഷണങ്ങള്‍ കഴിക്കണം.
ശരീരഭാരം കുറക്കുന്നു
ശരീരഭാരം കുറയുന്നത് പലപ്പോഴും ആരോഗ്യത്തിന് അനിവാര്യമായ ഒരു കാര്യമാണ്. എന്നാല്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണം പലപ്പോഴും ശരീരഭാരം തന്നെയാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാവുന്നതാണ്. ഇത് സ്ഥിരമായി കഴിക്കുന്നത് വഴി അമിതവണ്ണത്തേയും ശരീരത്തിലെ കൊഴുപ്പിനേയും ഇല്ലാതാക്കുന്നതിന് സാധിക്കും.
പ്രമേഹത്തെ കുറക്കാന്‍
പ്രമേഹം പല വിധത്തിലുള്ള ആരോഗ്യാവസ്ഥകള്‍ക്ക് കാരണമാകുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി നാരുകള്‍ ഉള്ള ഭക്ഷണം കഴിക്കാം. അതിനായി കഴിക്കുന്ന കാര്യത്തില്‍ ശ്രദ്ധ വേണം. ഭക്ഷണത്തിന് ശേഷമുള്ള പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉയര്‍ന്ന നാരുകളുള്ള ഭക്ഷണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
