Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി!
ആര്‍ത്തവ അസ്വസ്ഥതകളും പിഎംഎസ് പരിഹാരവും പെട്ടെന്നാണ് യോഗയില്‍
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും പലരും അവഗണിക്കുകയാണ് പതിവ്. ആര്‍ത്തവ ദിനങ്ങളില്‍ മാത്രമല്ല ആര്‍ത്തവത്തിന് മുന്നോടിയായി വരുന്ന ദിവസങ്ങളിലും ശരീരം ചില അസ്വസ്ഥതകള്‍ കാണിക്കുന്നു. അതിനെയാണ് പ്രിമെന്‍സ്ട്രുവല്‍ സിന്‍ഡ്രോം അഥവാ പി എം എസ് എന്ന് പറയുന്നത്. ഇത് വേദനയും അസ്വസ്ഥതകളും വര്‍ദ്ധിപ്പിക്കുന്നു.

അത് പോലെ തന്നെ ആര്‍ത്തവത്തിന് മുന്നോടിയായി നിങ്ങളില്‍ മാനസികമായ ചില തളര്‍ച്ചകളും പിഎംഎസ് നല്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. കാരണം യോഗയിലൂടെ നമുക്ക് ആര്‍ത്തവ അസ്വസ്ഥതകളേയും പിഎംഎസ് അസ്വസ്ഥതകളേയും നമുക്ക് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഏതൊക്കെ യോഗ പോസുകളാണ് നിങ്ങള്‍ക്ക് ഇത്തരത്തില്‍ ഗുണം നല്‍കുന്നത് എന്നതിനെക്കുറിച്ചാണ് ഈ ലേഖനം.
പവനമുക്താസനം

നിങ്ങളുടെ ആര്‍ത്തവ പിഎംഎസ് പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ് പവന മുക്താസനം. ഇത് കൂടാതെ തലയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ആര്‍ത്തവ സമയത്തുണ്ടാവുന്ന വയറുവേദന ഒഴിവാക്കാനും ഈ ആസനം സഹായിക്കും. ഇത് ശരീരത്തിലെ ഗ്യാസിനെ പുറത്തേക്ക് വിടുന്നതിന് സഹായിക്കുന്നു. എപ്രകാരം ചെയ്യണം എന്ന് നോക്കാം. പവനമുക്താസനം ചെയ്യുന്നതിന് വേണ്ടി ഒരു പായയില്‍ കിടന്ന് കാലുകള്‍ ഉയര്‍ത്തി വെക്കുക. ശേഷം കാല്‍മുട്ടുകള്‍ വളച്ച് അത് നെറ്റിയിലേക്ക് കൊണ്ട് വരുന്നതിന് ശ്രദ്ധിക്കുക. പതുക്കെ തലയും നെഞ്ചും ഉയര്‍ത്തുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ആര്‍ത്തവ അസ്വസ്ഥതകളും പിഎംഎസ് പ്രശ്നങ്ങളേയും പൂര്‍ണമായും പരിഹരിക്കാം.
ഉസ്ത്രാസനം

ഉസ്ത്രാസനം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തെ വളരെയധികം വഴക്കമുള്ളതാക്കുന്നതിന് സഹായിക്കൂന്നു. കൂടാതെ വേദനയെ ചെറുക്കുന്നതിനും പെല്‍വിക് ഭാഗത്തെ വേദനയും ബലമില്ലായ്മയും പരിഹരിക്കുന്നതിനും സഹായിക്കുന്നു. ആര്‍ത്തവ സമയത്തും പിഎംഎസ് സമയത്തും ഉണ്ടാവുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് ഉസ്ത്രാസനം സഹായിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം നിലത്ത് മുട്ടു കുത്തി ഇരിക്കുക. അതിന് ശേഷം പതുക്കെ അരക്കെട്ടും ഇടുപ്പും പുറത്തേക്ക് തള്ളുക. കാലുകളില്‍ ഓരോ കൈകളായി പിടിക്കുക പതുക്കെ കഴുത്ത് പിന്നിലേക്ക് പിടിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് സ്ഥിരമായി ചെയ്യാവുന്നതാണ്.
സേതു ബന്ധാസനം

സേതുബന്ധാസനം ശരീരത്തിന് കൂടുതല്‍ സ്ട്രെച്ച് നല്കുന്നു. ഇത് നിങ്ങളുടെ നെഞ്ച്, കഴുത്ത്, നട്ടെല്ല്, കാലുകള്‍, നിതംബം, താഴത്തെ പുറം എന്നിവയെ ശക്തിപ്പെടുത്തുകയും മികച്ച സ്ട്രെച്ച് നല്‍കുകയും ചെയ്യുന്നു. സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിനും ആര്‍ത്തവ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. സേതുബന്ധാസനം ചെയ്യുന്നതിന് വേണ്ടി ആദ്യം മലര്‍ന്ന് കിടന്ന് കാല്‍മുട്ടുകള്‍ വളച്ച്, നിങ്ങളുടെ പാദങ്ങള്‍ തറയില്‍ ഉറപ്പിക്കുക. പതുക്കേ ഇടുപ്പ് ഭാഗം ഉയര്‍ത്തുക. കൈകള്‍ ശരീരത്തോട് ചേര്‍ത്ത് വെക്കുന്നതിന് ശ്രദ്ധിക്കുക. ഇത് പോലെ തന്നെ താഴേക്കും വരുക. ദിനവും സേതുബന്ധാസനം ആവര്‍ത്തിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു.
മര്ജാരിയാസനം

ആര്‍ത്തവ വേദന നിയന്ത്രിക്കുന്നതിനും പിഎംഎസ് പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും മാര്‍ജാര്യാസനം സഹായിക്കുന്നു. ഏത് തുടക്കക്കാര്‍ക്കും ചെയ്യാവുന്നതായ ഒരു ആസനമാണ് മാര്‍ജാര്യാസനം. ഇത് എപ്രകാരം ചെയ്യാം എന്ന് നമുക്ക് നോക്കാം. തറയില്‍ മുട്ടു കുത്തി നില്ക്കുക. അതിന് ശേഷം കൈകള്‍ ശരീരത്തിന് സമാന്തരമായി നിര്‍ത്തുക. നിങ്ങളുടെ ഇടുപ്പ് ഭാഗം പതുക്കേ താഴേക്ക് ആക്കുമ്പോള്‍ തല പൊക്കി മുകളിലേക്ക് നോക്കുക, ഇടുപ്പ് ഭാഗം മുകളിലേക്ക് നോക്കുമ്പോള്‍ തല താഴ്ത്തി നോക്കുക. നട്ടെല്ല് വളച്ച് പൂച്ച നില്‍ക്കുന്നത് പോലെ നില്‍ക്കുന്നത് കൊണ്ടാണ് ഇതിന് മാര്‍ജാര്യാസനം എന്ന് പറയുന്നത്.
പദ്മാസനം

യോഗാസനത്തിന്റെ അടിസ്ഥാന പോസുകളില്‍ ഒന്നാണ് പത്മാസനം. ഇത് നിങ്ങളുടെ ശരീരം റിലാക്സ് ആവുന്നതിനും ആര്‍ത്തവ വേദനയെ കുറക്കുന്നതിനും സമ്മര്‍ദ്ദവും ക്ഷീണവും കുറക്കുന്നതിനും സഹായിക്കുന്നു. പിഎംഎസ് അസ്വസ്ഥതകളെ നേരിടുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് പത്മാസനം, ഇത് ചെയ്യുന്നതിന് വേണ്ടി യോഗ മാറ്റില്‍ നട്ടെല്ല് നിവര്‍ത്തി ഇരിക്കുക. ശേഷം വലത് കാല്‍മുട്ട് വളച്ച് ഇടത് തുടയില്‍ വയ്ക്കുക. പാദങ്ങളുടെ അടിഭാഗം മുകളിലേക്ക് വരത്തക്ക രീതിയില്‍ വേണം ഇരിക്കുന്നതിന്. ശേഷം ഇത് തന്നെ ഇടത് ഭാഗത്തും ആവര്‍ത്തിക്കുക.
ബാലാസനം

വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ് ബാലാസനം. ഇത് നിങ്ങളുടെ സമ്മര്‍ദ്ദപൂരിതമായ എല്ലാ മസിലുകളേയും നിയന്ത്രിക്കുന്നു. കൂടാതെ ശരീരത്തിനും മനസ്സിനും ആരോഗ്യവും റിലാക്സേഷനും നല്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി മുട്ട് കുത്തി ഇരിക്കുക. പതുക്കെ മുന്നോട്ട് കുനിഞ്ഞ് നെറ്റി നിലത്ത് മുട്ടിക്കുന്നതിന് ശ്രദ്ധിക്കുക. കൈകള്‍ മുന്നോട്ട് നീട്ടി വെക്കുക. ശേഷം കുറച്ച് സെക്കന്റുകള്‍ തുടര്‍ന്നതിന് ശേഷം പൂര്‍വ്വ സ്ഥിതിയിലേക്ക് വരുക. ഇത് എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
