Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
Olympics 2024: കായിക താരങ്ങള്‍ക്ക് ഭാരം കുറക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍
കഴിഞ്ഞ ദിവസമാണ് പാരീസ് ഒളിമ്പിക്സില്‍ വനിതാ ഗുസ്തി മത്സരത്തിന്റെ അവസാന റൗണ്ടില്‍ നിന്ന് വിനേഷ് ഫോഗട്ട് അമിത ഭാരത്തെത്തുടര്‍ന്ന് പുറത്താക്കപ്പെട്ടത്. 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലില്‍ കടന്ന് മെഡല്‍ ഉറപ്പായ സമയത്തായിരുന്നു ഭാര പരിശോധനയില്‍ പരാജയപ്പെട്ട് വിനേഷ് ഫോഗട്ട് പുറത്തായത്. എന്നാല്‍ കായിക താരങ്ങളില്‍ അമിത ഭാരം പലപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ ഇതിനെ എപ്രകാരം കൈകാര്യം ചെയ്യാം, എങ്ങനെ കുറക്കാം എന്നത് വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്.
കായിക താരങ്ങള്‍ക്ക് അവരുടെ തടി കുറക്കുന്നതിനും പ്രകടനത്തെ ബാധിക്കാത്ത തരത്തിലേക്ക് എത്തിക്കുന്നതിനും വേണ്ടി സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിനായി എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.

ശരീരത്തിലെ കൊഴുപ്പ് വില്ലന്‍
പലപ്പോഴും ശരീരത്തിലെ കൊഴുപ്പ് തന്നെയാണ് എപ്പോഴും വില്ലനാവുന്നത്. ഒരു നിശ്ചിത അളവിന് അപ്പുറം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കായിക താരങ്ങളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് പലപ്പോഴും അവരുടെ ആരോഗ്യത്തിനും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല എന്നത് തന്നെയാണ് ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് അതിനെ കുറക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.
ഓഫ് സീസണ് വ്യായാമം
വ്യായാമം ചെയ്യുമ്പോള്‍ കൊഴുപ്പും തടിയും കുറയും എന്ന് നമുക്കറിയാം. എന്നാല്‍ അതിനായി മത്സരങ്ങള്‍ ഇല്ലാത്ത സമയം വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് ശരീര ഭാരം പതിയേ കുറക്കുന്നതിനും സഹായിക്കുന്നു. മത്സരങ്ങള്‍ ഇല്ലാത്ത സമയങ്ങളില്‍ ഇത്തരം വ്യായാമം ചെയ്യുന്നത് വഴി അമിത ഭാരത്തെ ഇല്ലാതാക്കുന്നതും കായിക പ്രകടനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ഭക്ഷണത്തില്‍ ശ്രദ്ധിക്കണം
ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമുള്ള ഒന്നാണ്. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി ഒരു ഡയറ്റീഷ്യന്റെ സഹായം ആവശ്യപ്പെടേണ്ടതാണ്. അല്ലാത്ത പക്ഷം അമിതവണ്ണം നിങ്ങളുടെ പ്രകടനത്തേയും ബാധിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്.
പഞ്ചസാര ഒഴിവാക്കണം
പഞ്ചസാര ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അധികമായി പഞ്ചസാര കഴിക്കുന്നവരില്‍ പലപ്പോഴും അമിതവണ്ണത്തിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പഞ്ചസാര ഒഴിവാക്കിയതിന് ശേഷം നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ശരീരഭാരം കുറക്കുന്നതിലേക്കും ഇത് എത്തുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും സഹായകമായ ഒരു മാറ്റമാണ്.
പ്രോട്ടീന്‍ കഴിക്കണം
പ്രോട്ടീന്‍ ധാരാളം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത്തരം ഭക്ഷണങ്ങള്‍ കായിക താരങ്ങള്‍ കൂടുതലായി അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വഴി പലപ്പോഴും കലോറി കുറയുന്നു. പരിശീലന സമയത്ത് കലോറി ഉള്‍പ്പെടുത്തുന്നത് വഴി അത് തടി കുറക്കുന്നതിനും ശരീരത്തില്‍ പ്രോട്ടീന്‍ ആഗിരണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പ്രത്യേകിച്ച് മത്സരങ്ങൡാത്ത സമയത്ത് ധാരാളം പ്രോട്ടീന്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.
ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്
ഒരു കാരണവശാലും ഭക്ഷണം ഒഴിവാക്കരുത്. കാരണം കഠിനമായ പരിശീലനത്തിന് ശേഷം ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ കൃത്യമായ ആരോഗ്യ രീതി പിന്തുടരുന്നതിന് ശ്രദ്ധിക്കണം. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും കായിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. സ്ഥിരമായി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് വഴി നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുന്നു.
കരുത്ത് വര്‍ദ്ധിപ്പിക്കാം
കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ശരീരത്തിന്റെ ഭാരം നിയന്ത്രിക്കുന്നതിന് ഇത് വളരെ അത്യാവശ്യമാണ്. പലപ്പോഴും ഇത്തരം പരിശീലനങ്ങള്‍ നടത്തുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തേയും പ്രകടനത്തേയും മെച്ചപ്പെടുത്തുന്നു. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയല്ല ശരീരഭാരം കുറച്ച് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് നാം എപ്പോഴും ശ്രദ്ധിക്കേണ്ടത്.
കലോറിയുടെ അളവ് വര്‍ദ്ധിപ്പിക്കാം
നിശ്ചിത ശരീരഭാരത്തിലേക് എത്തിക്കഴിഞ്ഞാല്‍ ശരീരത്തില്‍ കലോറിയുടെ അളവ് കൃത്യമാക്കുന്നതിന് സാധിക്കുന്നു. കാരണ അതിന് ശേഷം നിങ്ങള്‍ക്ക് ശരീരഭാരം നിലനിര്‍ത്തുന്നതിന് സാധിക്കുകയും അത് വഴി പ്രകടനം മെച്ചപ്പെടുത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശരീരഭാരത്തെ സഹായിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications