Latest Updates
-
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്!
നാഭിയില്‍ അല്പം നെയ്യ് പുരട്ടൂ, ആര്‍ത്തവ വേദന ഉള്‍പ്പടെ പരിഹരിക്കാം
സ്ത്രീകള്‍ പലപ്പോഴും പ്രതിസന്ധിയിലേക്കെത്തുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ചിലതാണ് ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍, ദഹനപ്രശ്നങ്ങള്‍, പ്രതിരോധശേഷി കുറയുന്നത് എന്നിവയെല്ലാം. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും പലരും തേടുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് വേണ്ടി അവരുടെ നാഭിയില്‍ അല്പം നെയ്യ് പുരട്ടാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു.
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ പൊക്കിളിനുള്ള പങ്ക് നിസ്സാരമല്ല. അത് ആയുര്‍വ്വേദ പ്രകാരം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. നാഭിയില്‍ ധാരാളം സൂക്ഷ്മാണുക്കള്‍ ഉണ്ട് , അവയാകട്ടെ നമ്മുടെ ആരോഗ്യത്തിനും പ്രതിരോധ ശേഷിക്കും സഹായിക്കുന്നു. നെയ്യ് ഇത്തരത്തില്‍ പൊക്കിളില്‍ പുരട്ടുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും. സ്ത്രീകള്‍ ഇപ്രകാരം ചെയ്യുന്നത് വഴി എന്തൊക്കെ ആരോഗ്യ ഗുണങ്ങളുണ്ടാവുന്നു എന്ന് നോക്കാം.

ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു
ചര്‍മ്മസംരക്ഷണത്തിന് പലപ്പോഴും നെയ്യ് നാഭിയില്‍ പുരട്ടുന്നത് എപ്രകാരം സഹായിക്കുന്നു എന്നതാണ് അറിയേണ്ടത്. നെയ്യില്‍ ധാരാളം ഫാറ്റി ആസിഡുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് നാഭിയില്‍ പുരട്ടുന്നത് വഴി ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങുകയും വരണ്ട ചര്‍മ്മത്തില്‍ ഈര്‍പ്പം പ്രദാനം ചെയ്യുകയും ചെയ്യുന്നു. സ്ഥിരമായി ചെയ്യുന്നവര്‍ക്ക് അത് പെട്ടെന്ന് തന്നെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
മികച്ച ദഹനത്തിന്
ദഹനാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് നാഭിയില്‍ നെയ്യ് പുരട്ടുന്നത് നല്ലതാണ്. അത് മ ാത്രമല്ല നിങ്ങളുടെ മലവിസര്‍ജ്ജനത്തെ സഹായിക്കുന്നതിനും വയറുവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മലബന്ധത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു നെയ്യ് പുരട്ടുന്നത് എന്നതില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലുള്ള ദഹനപ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കും.

മാനസിക സമ്മര്‍ദ്ദത്തെ പ്രതിരോധിക്കും
മാനസിക സമ്മര്‍ദ്ദം ഇന്നത്തെ കാലത്തെ സംഭാവനയാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിനും മാനസിക പിരിമുറുക്കത്തിന് പരിഹാരം കാണുന്നതിനും നിങ്ങളെ സഹായിക്കുന്നു നാഭിയില്‍ നെയ്യ് പുരട്ടുന്നത്. ആയുര്‍വ്വേദത്തില്‍ പറയുന്നത് പോലെ നിങ്ങളുടെ വാതദോഷങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് നെയ്യ്. ഇത് പലരും പണ്ട് കാലം മുതല്‍ തന്നെ ചെയ്തിരുന്ന ഒന്നായിരുന്നു.
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്ക് പരിഹാരം
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് നാഭിയില്‍ സ്ത്രീകള്‍ നെയ്യ് പുരട്ടുന്നത്. ഇത് പ്രത്യേകിച്ച് നാഭിയിലെ നാഡി കോശങ്ങളെ പോഷിപ്പിക്കുകയും അത് വഴി ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീകള്‍ പതിവാക്കിയാല്‍ പല ശാരീരിക മാനസിക ആരോഗ്യപ്രശ്നങ്ങള്‍ക്കും വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
വേദനക്ക് പരിഹാരം
പല തരത്തിലുള്ള വേദനകള്‍ സ്ത്രീകള്‍ പല ഘട്ടങ്ങളിലും അനുഭവിക്കേണ്ടി വരുന്നു. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നതാണ് നെയ്യ് നാഭിയില്‍ പുരട്ടുന്നത്. ഇത് ശരീരത്തിന്റെ പല സ്ഥലങ്ങളിലേക്ക് ആഴ്ന്നിറങ്ങി ആര്‍ത്തവ വേദനപോലുള്ള പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കും. അതിന് കാരണം നെയ്യില്‍ ധാരാളം ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉണ്ട് എന്നത് തന്നെയാണ്.
ആര്‍ത്തവ വേദന കുറയ്ക്കുന്നു
സ്ത്രീകള്‍ക്ക് പലരിലും പ്രതിസന്ധിയുണ്ടാക്കുന്ന ഒന്നാണ് ആര്‍ത്തവ വേദന. അതിനെ പ്രതിരോധിക്കുന്നതിനും പേശിവേദന പോലുള്ള ആര്‍ത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നതാണ് നെയ്യിന്റെ ഇത്തരത്തിലുള്ള ഉപയോഗം. ഇത് പേശിവലിവും ആര്‍ത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതകളെ ചെറുക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
