Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ചുട്ടുപൊള്ളുന്ന വേനലില്‍ കഴിക്കേണ്ടത് ഈ ഭക്ഷണങ്ങള്‍: രാവിലെ തന്നെ ആരോഗ്യത്തോടെ തുടക്കം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു സമയത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നു പോവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും നാം വരത്തുന്ന തെറ്റുകള്‍ ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും മൂലം കഷ്ടപ്പെടുമ്പോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അത് നിങ്ങളുടെ ആരോഗ്യത്തെ അത്രത്തോളം തന്നെ മികച്ചതാക്കുന്നു.
വേനല്‍ക്കാല പ്രഭാതങ്ങളില്‍ ലഘുവും ഉന്മേഷദായകവുമായവ തിരഞ്ഞെടുക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. കാരണം ദിവസം മുഴുവന്‍ ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നതിന് ശരീരത്തിന് ഊര്‍ജ്ജം ആവശ്യമാണ്. കനത്ത ഭക്ഷണം ചൂടില്‍ പലപ്പോഴും നമുക്ക് ഊര്‍ജ്ജം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ഏതൊക്കെയാണ് കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

ഫ്രൂട്ട് ബൗള്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതായി കണക്കാക്കാവുന്നതാണ് ഫ്രൂട്ട്ബൗള്‍. കാരണം ഇത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുന്നു. മാത്രമല്ല ശരീരത്തിന് ആവശ്യമായ രീതിയില്‍ ആരോഗ്യവും നല്‍കുന്നു. ക്ഷീണമകറ്റുന്ന കാര്യത്തിലും മികച്ചതാണ്. ഒരു പാത്രം തണുത്ത തണ്ണിമത്തന്‍, പപ്പായ, മസ്‌ക്‌മെലണ്‍, മാതളനാരങ്ങ എന്നിവയെല്ലാം ചേര്ത്ത് ഫ്രൂട്ട് ബൗള്‍ തയ്യാറാക്കാവുന്നതാണ്. മാത്രമല്ല പോഷകം വര്‍ദ്ധിപ്പികക്ുന്നതിന് വേണ്ടി അല്പം തേന്‍ ചേര്‍ത്ത് ബദാം അല്ലെങ്കില്‍ വാല്‍നട്ട് കൂടി ചേര്‍ക്കാവുന്നതാണ്.
സ്മൂത്തി ബൗള്‍
ഇന്നത്തെ കാലത്ത് പലരുടേയും ബ്രേക്ക്ഫാസ്റ്റ് പലപ്പോഴും സ്മൂത്തിയില്‍ ഒതുങ്ങുന്നു. എന്നാല്‍ ഇത് ആരോഗ്യത്തോടെ ഉള്ളതാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഏത്തപ്പഴം, മാങ്ങ, തൈര് എന്നിവ ചേര്‍ത്ത് കട്ടിയുള്ള സ്മൂത്തി തയ്യാറാക്കാവുന്നതാണ്. ഇതിലേക്ക് ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമായ ഗ്രാനോള, ചിയ വിത്തുകള്‍, മറ്റ് പഴങ്ങള്‍ എന്നിവ ചേര്‍ക്കാം. ഇത് തണുപ്പിച്ച് കുടിക്കാവുന്നതാണ്. നിര്‍ജ്ജലീകരണം അകറ്റി ആരോഗ്യത്തോടെ മുന്നോട്ട് പോവാന്‍ സഹായിക്കുന്നു.
തൈര് സാദം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തൈര് സാദം വളരെയധികം സഹായിക്കുന്നതാണ്. ഇത് ബ്രേക്ക്ഫാസ്റ്റിന് കഴിക്കുന്നത് തന്നെ ആരോഗ്യത്തെ മികച്ചതാക്കുന്നു. തൈര് സാദത്തോടൊപ്പം നിങ്ങള്‍ക്ക് കുക്കുമ്പറും മാതളനാരങ്ങയും ചേര്‍ക്കാവുന്നതാണ്. ഇതെല്ലാം ചേരുമ്പോള്‍ അത് ശരീരത്തെ തണുപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
കുതിര്‍ത്ത ഓട്‌സ്
പലരും ബ്രേക്ക്ഫാസ്റ്റിന് ആദ്യം തിരയുന്നതാണ് ഓട്‌സ്. അത് രാത്രി മുഴുവന്‍ പാലിലോ ബദാം പാലിലോ കുതിര്‍ക്കാവുന്നതാണ്. പിന്നീട് രാവിലെ ഇതിലേക്ക് അല്‍പം ചിയ വിത്തുകള്‍, തേന്‍, നിങ്ങള്‍ക്ക് ഇഷ്ടമുള്ള പഴങ്ങള്‍ എന്നിവ ചേര്‍ത്ത് ഇളക്കി കഴിക്കാം. തണുപ്പിച്ച വേണമെങ്കില്‍ അങ്ങനേയും കഴിക്കാവുന്നതാണ്. അത്രത്തോളം വേനലില്‍ ആരോഗ്യത്തിന് സഹായിക്കുന്നതാണ് ഈ ഓട്‌സ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
വെജിറ്റബിള്‍ പോഹ
വളരെയധികം ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റുകളില്‍ പെടുന്നതാണ് പോഹ. ഇത് നിങ്ങള്‍ക്ക് ആരോഗ്യവും ഊര്‍ജ്ജവും അതോടൊപ്പം തന്നെ വിശപ്പിന് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. കുക്കുമ്പര്‍, കാരറ്റ്, ഗ്രീന്‍ പീസ് തുടങ്ങിയ പച്ചക്കറികള്‍ ചേര്‍ത്തും, അതോടൊപ്പം അവിലും നിലക്കടലയും ചേര്‍ത്തുമാണ് ഈ പലഹാരം തയ്യാറാക്കുന്നത്.
ഇഡ്ഡലി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ഇത്രയധികം ഗുണങ്ങളുള്ള ബ്രേക്ക്ഫാസ്റ്റ് ഇല്ലെന്ന് തന്നെ പറയാം. തേങ്ങാ ചട്ണിയുമായി ഇഡ്ഡലി ചേര്‍ത്ത ഇഡ്ഡലികള്‍ മികച്ച ദഹനത്തിന് സഹായിക്കുന്നു. കൂടാതെ ഇത് നിങ്ങളുടെ ആരോഗ്യത്തെ എന്നന്നേക്കുമായി സഹായിക്കുകയും ചെയ്യുന്നു. വേനല്‍ക്കാല ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ഏറ്റവും മികച്ചതാണ് ഇഡ്ഡലിയും ചട്‌നിയും.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











