Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഏസിയും ഫാനും ഇല്ലാതെ ശരീരം തണുപ്പിക്കാം: 3 യോഗാസനങ്ങള്‍ നിത്യവും ശീലമാക്കാം
രാജ്യത്ത് അങ്ങോളമിങ്ങോളം താപനില കുതിച്ചുയര്‍ന്ന് കൊണ്ടിരിക്കുകയാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. പലപ്പോഴും തണുപ്പ് നിലനിര്‍ത്തുക അല്ലെങ്കില്‍ അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല. പലപ്പോഴും ശരീരത്തിനകത്തും പുറത്തും ചൂട് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് എന്നതില്‍ സംശയം വേണ്ട. പല ഘട്ടത്തിലും ആരോഗ്യത്തെ പോലും ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ട്. അതാകട്ടെ കൂടുതല്‍ ഗുരുതരമായ പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്.
ശാരീരിക മാറ്റങ്ങളിലൂടെ നമുക്ക് ഒരു പരിധി വരെ ചൂടിനെ പ്രതിരോധിക്കാം. അതിനായി യോഗാസനങ്ങള്‍ ശീലമാക്കാവുന്നതാണ്. ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം ആളുകളും യോഗ പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ ഇത് വഴി നമുക്ക് പല വിധത്തിലുള്ള ആരോഗ്യാവസ്ഥകളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ശരീരത്തിന്റെ അകത്ത് നിന്ന് തന്നെ ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള ചില യോഗാസനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ശരീരം അമിതമായി ചൂടാകുന്നതിന് കാരണം?
എന്തുകൊണ്ടാണ് ശരീരം അമിതമായി ചൂടാവുന്നത് എന്നതാണ് ആദ്യം മനസ്സിലാക്കേണഅടത്. ശരീരത്തിലെ അധിക ചൂട് സൂചിപ്പിക്കുന്നത് എപ്പോഴും പിത്തദോഷങ്ങളെയാണ്. ഇത് ആയുര്‍വ്വേദ പ്രകാരം പറയുകയാണെങ്കില്‍ പലപ്പോഴും ചര്‍മ്മത്തിലെ തിണര്‍പ്പ്, അസിഡിറ്റി, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. വേനല്‍ക്കാലത്തോ അല്ലെങ്കില്‍ അമിതമായി വ്യായാമം ചെയ്യുമ്പോഴോ ഇത് കൂടുതലാവുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകള്‍ ഒരിക്കലും നിസ്സാരമല്ല എന്ന് മനസ്സിലാക്കേണ്ടതാണ്. ഇതിനെ പ്രതിരോധിക്കുന്നതിനും ശരീരത്തിന് തണുപ്പ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന ചില യോഗാസനങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
സുപ്ത ബദ്ധ കോണാസനം
സുപ്ത ബന്ധ കോണാസനം ചെയ്യുന്നത് വഴി അത് നിങ്ങളുടെ ശരീരത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. ഇത് ഇടുപ്പുകളും നെഞ്ചും തുറക്കുന്നതിനും ആഴത്തിലുള്ള വിശ്രമം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല ശരീരത്തിന്റെ നാഢിവ്യവസ്ഥയെ സജ്ജമാക്കുന്നതിനും ഇത് സഹായിക്കുന്നു. കൃത്യമായ രക്തയോട്ടവും ഹൃദയ പ്രവര്‍ത്തനങ്ങള്‍ കൃത്യമാക്കുകയും ചെയ്യുന്നത് വഴി ശരീരത്തെ തണുപ്പിക്കുന്നതിന് സഹായിക്കുന്ന സുപ്തബദ്ധ കോണാസനം.
വിപരിത കരണി
വിപരീത കരണി ശരീരത്തെ മൊത്തത്തില്‍ സഹായിക്കുന്ന ഒരു യോഗാസനം ആണ്. ഇത് വഴി പലപ്പോഴും ശരീരത്തില്‍ രക്തചംക്രമണം വര്‍ദ്ധിക്കുന്നു. കൂടാതെ ശരീരത്തിന്റെ താപനില നിലനിര്‍ത്തുന്നതിനും നാഡിവ്യവസ്ഥയെ ശാന്തമാക്കുന്നതിനും സഹായിക്കും. ഇത് വഴി ശരീരത്തിന് തണുപ്പ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും താപനിലയില്‍ മാറ്റം വരുത്തുന്നതിനും സഹായിക്കും.
ബാലാസനം
ബാലാസനം ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. ഇത് കഴുത്ത്, പുറംതോളുകള്, പുറം ഭാഗം എന്നിവയെ ശക്തിപ്പെടുത്തുകയും വിശ്രമം നല്‍കുകയും ചെയ്യുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ പപല വിധത്തിലുള്ള ഗുണങ്ങളും ശരീരത്തിന് വിശ്രമവും തണുപ്പും നല്‍കുന്നതിന് സഹായിക്കുന്നു ബാലാസനം.
പ്രാണായാമം ചെയ്യാവുന്നതാണ്
പ്രാണായാമം ചെയ്യുന്നത് വഴി അത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തിന് സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ശീതളി പ്രാണായാമം ഇത്തരത്തില്‍ ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. ശരീര താപനില കുറയ്ക്കുന്നതിനും മനസ്സിനെ ശാന്തമാക്കുന്നതിനും വളരെയധികം ഫലപ്രദമാണ് എന്നത് തന്നെയാണ് ശീതളി പ്രാണയാമത്തിന്റെ പ്രത്യേകത.
ചന്ദ്രഭേദനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ചന്ദ്രഭേദനം. ഇത് ശരീരത്തിനെ തണുപ്പിക്കുന്നതോടൊപ്പം തന്നെ ശാരീരികോര്‍ജ്ജം നിലനിര്‍ത്തുന്നതിനും സഹായിക്കും. കൂടാതെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും സഹായിക്കും. മാത്രമല്ല ഈ പ്രാണായാമം ചെയ്യുമ്പോള്‍ നിര്‍ബന്ധമായും രാവിലെ എട്ട് മണിക്ക് മുന്‍പോ അല്ലെങ്കില്‍ വൈകിട്ട് ആറ് മണിക്ക് ശേഷമോ ചെയ്യാന്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications