Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
Summer 2025: മികച്ച ദഹനം, ശരീരത്തിന് തണുപ്പ്, കിടിലന്‍ ഉന്മേഷം: ബ്രേക്ക്ഫാസ്റ്റിന് ഇതെല്ലാം
ചൂടില്‍ ഉരുകിക്കൊണ്ടിരിക്കുകയാണ് നമ്മളെല്ലാവരും, എന്താണ് ചെയ്യേണ്ടതെന്നോ, എന്തൊക്കെയാണ് പരിഹാരമെന്നോ അറിയാതെ നട്ടം തിരിയുന്ന അവസ്ഥയില്‍ ഭക്ഷണത്തിലെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ ചൂടിനെ അല്‍പമൊന്ന് പരിഹരിക്കാന്‍ സാധിക്കും. പലപ്പോഴും ആരോഗ്യത്തോടേയും ഉന്‍മേഷത്തോടേയും മുന്നോട്ട് പോവുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കാവുന്നതാണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലാവസ്ഥയില്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത ഒരു അവസ്ഥയാണ് ഉണ്ടാവുന്നത്. ചില ഭക്ഷണത്തില്‍ പലപ്പോഴും നമ്മുടെ ശരീരത്തിന്റെ ചൂട് കുറയ്ക്കാന്‍ സാധിക്കുന്നു.
പ്രത്യേകിച്ച് കേരളത്തിലെ ചില ബ്രേക്ക്ഫാസ്റ്റുകള്‍ക്ക് അതിനുള്ള കഴിവുണ്ട്. ഇത് ശരീരത്തിലെ ചൂട് കുറയ്ക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരു്ന്നതിനും ഈ ഭക്ഷണശീലത്തിലൂടെ സാധിക്കുന്നു. കൂടാതെ പോഷകസമ്പുഷ്ടവും നാരുകള്‍ ധാരാളമുള്ളത് കൊണ്ടും അത് ആരോഗ്യത്തെ മികച്ചതാക്കുന്നു. ആരോഗ്യകരമായ കുടലിനെ പ്രോത്സാഹിപ്പിക്കുന്നതിലും ശരീരത്തിന്റെ ചൂട് കുറയ്ക്കുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

അവല്‍ നനച്ചത്
നമ്മുടെ നാട്ടില്‍ വളരെ സുലഭമായി ലഭിക്കുന്ന അല്ലെങ്കില്‍ തയ്യാറാക്കുന്ന ഒരു വിഭവമാണ് അവില്‍ നനച്ചത്. പലപ്പോഴും ശരീരത്തിന് ഏറ്റവും കൂടുതല്‍ ആരോഗ്യവും ഉന്‍മേഷവും നല്‍കുന്നതില്‍ മുന്നിലാണ് ഈ വിഭവം എന്നതില്‍ സംശയം വേണ്ട. മികച്ച ദഹനത്തിനും ആരോഗ്യത്തിനും ശരീരത്തെ തണുപ്പിക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും എന്നു വേണ്ട ഇതിന്റെ ഗുണങ്ങള്‍ നിരവധിയാണ്. എപ്രകാരം ഇത് തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍:
½ കപ്പ് അവല്‍
1 പഴുത്ത ചെറിയ വാഴപ്പഴം
അരക്കപ്പ് തേങ്ങ ചിരവിയത്
കാല്‍ക്കപ്പ് ശര്‍ക്കര ചിരകിയത്
കുറച്ച് ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍ അല്ലെങ്കില്‍ വെള്ളം
ഒരു നുള്ള് ഏലക്കായ പൊടിച്ചത്
തയ്യാറാക്കുന്ന രീതി:
അവല്‍ ചെറുതായി കഴുകി അല്പം തേങ്ങാപ്പാലിലോ വെള്ളത്തിലോ കുതിര്‍ക്കുക. ശേഷം ഇതിലേക്ക് വാഴപ്പഴം ചെറുതായി അരിഞ്ഞതും തേങ്ങയും ശര്‍ക്കരയും ഏലക്ക പൊടിച്ചതും എല്ലാം ചേര്‍ത്ത് നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഒരല്‍പം നെയ്യും ചേര്‍ക്കാവുന്നതാണ്.
വാഴപ്പഴവും നെയ്യും ചേര്‍ത്ത ഇടിയപ്പം
നമ്മുടെ ദേശീയ ഭക്ഷണമാണ് ഇടിയപ്പം എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല. അത്രയധികം ഗുണങ്ങളാണ് ഇതിനുള്ളത്. മാത്രമല്ല ശരീരത്തിന് ആരോഗ്യവും തണുപ്പും കുടലിന്റെ ആരോഗ്യവും ദഹനാരോഗ്യവും എല്ലാം സംരക്ഷിക്കുന്നതില്‍ ഇടിയപ്പം മികച്ചതാണ്. അത്രയധികം ഗുണങ്ങളാണ് ഇത് ശരീരത്തിന് നല്‍കുന്നത്. എപ്രകാരം ഇത് തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.
ചേരുവകള്‍:
1 കപ്പ് നല്ലതുപോലെ നൈസ് ആയി പൊടിച്ചെടുത്ത അരിപ്പൊടി
1 കപ്പ് ഇളം ചൂടുവെള്ളം
1 ചെറിയ പഴം
1 സ്പൂണ്‍ നെയ്യ്
അല്‍പം ഉപ്പ്
തേങ്ങ- രണ്ട് മൂന്ന് സ്പൂണ്‍
തയ്യാറാക്കുന്ന രീതി
അരിപ്പൊടിയില്‍ അല്‍പ്പാല്‍പ്പമായി വെള്ളമൊഴിച്ച് കട്ട കെട്ടാതെ ഉപ്പും ചേര്‍ത്ത് അതിലേക്ക് ഇടക്കിടക്ക് നെയ്യും ചേര്‍ത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ചപ്പാത്തി മാവിനേക്കാള്‍ അല്‍പം കൂടി മൃദുവാകുമ്പോള്‍ അത് ഇടിയപ്പം തയ്യാറാക്കുന്ന മെഷീനിലേക്ക് ഇ്ട്ട് നല്ലതുപോലെ വാഴയിലയിലേക്കോ അല്ലെങ്കില്‍ പാത്രത്തിലേക്കോ പിഴിഞ്ഞെടുക്കുക. പിന്നീട് മുകളില്‍ ചെറുതായി അരിഞ്ഞ പഴവും വെച്ച് ആവിയില്‍ വേവിച്ചെടുക്കാം.
കൂവപ്പൊടി കഞ്ഞി
ശരീരത്തെ തണുപ്പിക്കുന്ന ഇതിലും നല്ലൊരു ഔഷധക്കൂട്ട് ഇല്ലെന്ന് തന്നെ പറയാം. അത്രയധികം ഗുണങ്ങളും കൂവ ആരോഗ്യത്തിന് നല്‍കുന്നു. ശരീരത്തിന്റെ ഉള്‍ഭാഗവും പുറവും ഒരുപോലെ തണുപ്പിക്കുന്നതിന് സഹായിക്കുന്നതാണ് കൂവക്കഞ്ഞി എന്നതില്‍ സംശയം വേണ്ട. ഇതിനെ ചിലയിടങ്ങളില്‍ കൂവപ്പായസം എന്നും പറയും. ഇത് മികച്ച ദഹനം നല്‍കുന്നതോടൊപ്പം തന്നെ മലബന്ധം, വയറിന്റെ മറ്റ് അസ്വസ്ഥതകള്‍ എന്നിവയെ ഇല്ലാതാക്കി ശരീരത്തിന് മികച്ച ആരോഗ്യം നല്‍കുന്നു. കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല എന്നതാണ് കൂവയുടെ പ്രത്യേകത.
ചേരുവകള്‍:
2 ടേബിള്‍സ്പൂണ്‍ കൂവപ്പൊടി (ആരോറൂട്ട് പൊടി)
1 കപ്പ് വെള്ളം
ശര്‍ക്കര അല്ലെങ്കില്‍ ഒരു നുള്ള് ഉപ്പ്
കാല്‍ക്കപ്പ് തേങ്ങാപ്പാല്‍
തയ്യാറാക്കുന്ന രീതി:
ആദ്യം കൂവപ്പൊടി അല്‍പം ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി വെള്ളത്തില്‍ നല്ലതുപോലെ ലയിപ്പിച്ചെടുക്കുക. ഇത് പൂര്‍ണമായും വെള്ളത്തില്‍ അലിഞ്ഞ് ചേര്‍ന്നു എന്ന് ഉറപ്പാക്കിയതിന് ശേഷം തീ നല്ലതുപോലെ കുറച്ച് വെച്ച് കൈവിടാതെ ഇളക്കി കൊണ്ടിരിക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് മധുരമോ ഉപ്പോ ചേര്‍ത്ത് അത് മിക്‌സ് ആയികഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാവുന്നതാണ്. വേണമെങ്കില്‍ രണ്ട് ഏലക്കായ പൊടിച്ചതും ചേര്‍ക്കാം. ഇത് സ്വാദും ആരോഗ്യവും വര്‍ദ്ധിപ്പിക്കും.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍
ഭക്ഷണത്തിന് ആരോഗ്യത്തെ ഈ സമയം സംരക്ഷിക്കുന്നതിന് പരിധിയുണ്ട്. എന്നാല്‍ അതില്‍ നിന്ന് പരിഹാരം കാണുന്നതിന് മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. മോര് ഇത്തരത്തില്‍ ശരീരത്തെ തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ്. കൂടാതെ പഴങ്ങളില്‍ നിന്ന് നേരിട്ട് തയ്യാറാക്കുന്ന ജ്യൂസുകള്‍ കുടിക്കാം. അധികം എരിവുള്ളതോ അല്ലെങ്കില്‍ ഫ്രൈ ചെയ്തതോ ആയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. തേങ്ങ, കറിവേപ്പില, പച്ചക്കറികള്‍ എന്നിവ കൂടുതലായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഇടക്കിടെ വെള്ളംകുടിക്കണം. അത് തേങ്ങവെള്ളമോ അല്ലെങ്കില്‍ ഇളം ചൂടുള്ള ജീരകവെള്ളമോ തുളസി വെള്ളമോ എന്തെങ്കിലും ആവാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











