Latest Updates
-
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്!
പൊള്ളുന്ന ചൂടില്‍ ശരീരത്തിലെ മാറ്റം നിസ്സാരമാക്കരുത്: അത്രയേറെ അപകടം
വേനല്‍ക്കാലം അതിന്റെ മൂര്ദ്ദന്യാവസ്ഥയിലേക്ക് കടന്നിരിക്കുകയാണ്. ഇത് ആരോഗ്യത്തെ ഓരോ നിമിഷത്തിലും ബാധിക്കുന്നു എന്നതാണ് സത്യം. പലപ്പോഴും ഫാനും ഏസിയും ഉപയോഗിക്കുന്നവരില്‍ ചൂട് അത്രയധികം ബാധിക്കില്ലെങ്കിലും യഥാര്‍ത്ഥത്തില്‍ കത്തിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ചുറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട. മഴ പെയ്തിട്ടും ചൂട് കുറയാത്ത അവസ്ഥയാണ് ഉള്ളത്. ശരീരത്തിന് കൃത്യമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു.
ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധമായും വെള്ളം അനിവാര്യമാണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ജലാംശം ലഭിക്കുന്നില്ല. ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ടത് ശരീരത്തിന് നിര്‍ബന്ധമായും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വെള്ളം അനിവാര്യമാണ് എന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ശരീരത്തിന് ആവശ്യമായ രീതിയില്‍ വെള്ളം എത്രത്തോളം കൃത്യമായി ലഭ്യമാക്കണം എന്ന് നോക്കാം.

ശ്രദ്ധിക്കേണ്ടത്
വെള്ളം കുടിക്കുന്ന കാര്യം തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിനായി രാവിലെ എഴുന്നേറ്റ ഉടനേ ദാഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അതിന് ശേഷം രണ്ട് മണിക്കൂറിനിടയിലെങ്കിലും ഒരു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. അല്ലാത്ത പക്ഷം അത് ആരോഗ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഓരോ മാറ്റവും വളരെയധികം ശ്രദ്ധിക്കണം.
ഇവയെല്ലാം ചേര്‍ക്കാം
തിളപ്പിച്ചാറ്റിയ വെള്ളം തന്നെയാണ് ഏറ്റവും ഉത്തമം. എന്നാല്‍ വേണമെങ്കില്‍ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നിങ്ങള്‍ക്ക് പുതിന, തുളസി എന്നിവയോ, കിവി, നാരങ്ങ നീര് എന്നിവയോ വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്. ഇത് ഫ്രിഡ്ജില്‍ വെച്ചതിന് ശേഷവും കുടിക്കാം. ആരോഗ്യത്തെ നിസ്സാരമാക്കരുത്, നിര്‍ജ്ജലീകരണത്തിലേക്ക് എത്തരുത് എന്നതാണ് ആദ്യത്തെ കാര്യം. ഇതില്‍ വീഴ്ച വരുത്തുമ്പോള്‍ അത് ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായ രീതിയില്‍ നടക്കാതെ അനാരോഗ്യത്തിലേക്ക് കാര്യങ്ങളെത്തുന്നു.
പഴങ്ങളും പച്ചക്കറികളും
ശരീരത്തില്‍ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ജലാംശം അനിവാര്യമാണ് എന്നത് പോലെ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാവുന്നതാണ്. സാലഡ് പോലുള്ളവയും ശീലമാക്കാം. കൂടാതെ ജലാംശം നിലനിര്‍ത്തുന്നതിന് ഇത്തരം കാര്യങ്ങള്‍ ശീലമാക്കണം. ആരോഗ്യത്തിന് മികച്ച മാറ്റങ്ങളാണ് ഇത് വഴി ഉണ്ടാവുന്നത്. പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുന്നത് വഴി അത് നിങ്ങളുടെ വേനല്‍ക്കാല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.
ഒഴിവാക്കേണ്ടവ
നിര്‍ബന്ധമായും വേനല്‍ക്കാലത്ത് ഒഴിവാക്കേണ്ട ചിലതുണ്ട്. അതില്‍ കാപ്പി, ചായ, മദ്യം എന്നിവ ആദ്യ ലിസ്റ്റില്‍ തന്നെ വരുന്നു. പലപ്പോഴും ഇവ നിങ്ങളില്‍ നിര്‍ജ്ജലീകരണം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്ന് മാത്രമല്ല ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും ഇത് തുടക്കം കുറിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം പരമാവധി കുറക്കുകയോ അല്ലെങ്കില്‍ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യാവുന്നതാണ്.
മൂത്രത്തിന്റെ നിറം പ്രധാനപ്പെട്ടത്
എപ്പോഴും നിര്‍ജ്ജലീകരണം ശരീരത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് മൂത്രത്തിന്റെ നിറത്തിലും വ്യത്യാസം വരുത്തുന്നു. കടുത്ത മഞ്ഞ നിറത്തിലാണ് മൂത്രത്തിന്റെ നിറമെങ്കില്‍ അത് പലപ്പോഴും ശരീരത്തിന് വെള്ളം ആവശ്യമുണ്ട് എന്നതിന്റെ സൂചനയാണ്. മാത്രമല്ല മൂത്രത്തിന്റെ നിറം വിളറിയതാണെങ്കിലും ഇതേ അവസ്ഥ തന്നെയാണ് എന്ന് തിരിച്ചറിഞ്ഞ് അതിന് വേണ്ട പരിഹാരം കാണാവുന്നതാണ്. ഇതെല്ലാം വേനല്‍ക്കാലത്ത് ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications