Latest Updates
-
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും!
Summer 2025: വേനലില്‍ വാടാതിരിക്കാന്‍ നിര്‍ബന്ധം ഈ ഭക്ഷണങ്ങള്‍, ശീലമാക്കിയാല്‍ ഉള്ളം തണുക്കും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് പലപ്പോഴും വേനല്‍ക്കാലം. കാരണം അത്രയധികം പ്രതിസന്ധികളും നിര്‍ജ്ജലീകരണവും പ്രശ്നങ്ങളും എല്ലാം നിങ്ങളെ അലട്ടുന്ന ഒരു സമയമാണ്. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള പല മാറ്റങ്ങളും അനാരോഗ്യത്തിന്റെ അല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഒാരോ ദിവസവും ചൂട് കൂടിക്കൊണ്ടിരിക്കുന്ന സമയമായതിനാല്‍ അത് നിങ്ങളുടെ ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്നു. കഠിനമായ ചൂടിനെ മറികടക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ പലരും കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല.
വേനല്‍ക്കാലത്ത് നാം കഴിക്കുന്ന ഭക്ഷണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും അതിനായി എന്തൊക്കെ ചെയ്യണം എന്ന കാര്യം പലര്‍ക്കും അറിയില്ല. എന്ത് കഴിക്കണം, എന്ത് കഴിക്കാന്‍ പാടില്ല എന്ന കാര്യം പലപ്പോഴും പലരും ചിന്തിക്കുന്നില്ല. ആരോഗ്യത്തിന് പ്രാധാന്യം നല്കി വേണം ഈ സമയം ഭക്ഷണങ്ങള്‍ കഴിക്കുന്നതിന്. കഠിനമായ ചൂടിനേയും വിയര്‍പ്പിനേയും നിര്ജ്ജലീകരണത്തേയും ഇല്ലാതാക്കുന്നതിന് ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് നോക്കാം.

കഞ്ഞി
ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എപ്പോഴും കഞ്ഞി. ഇത് നിങ്ങളില്‍ വളരെ വലിയ മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. ദിനവും ഒരു പാത്രം ചൂടുള്ള കഞ്ഞി വേനല്‍ക്കാലത്ത് കഴിക്കുന്നത് നിങ്ങള്‍ക്ക് ആരോഗ്യഗുണങ്ങള്‍ ഇരട്ടിയാക്കുന്നു. മാത്രമല്ല ശരീരത്തിന് ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു എന്ന് മാത്രമല്ല ഏറ്റവും മികച്ച ദഹനത്തിനും കഞ്ഞി സഹായിക്കുന്നു. ചൂട് ദിവസങ്ങളില്‍ നല്ല ഇളം ചൂടുള്ള കഞ്ഞി വളരെയധികം സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. നിര്‍ജ്ജലീകരണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നതാണ് കഞ്ഞി എന്ന കാര്യത്തില്‍ സംശയം വേണ്ട.
സംഭാരം
ആരോഗ്യ സംരക്ഷണത്തിന് സംഭാരം വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. എല്ലാവരും വേനല്‍ക്കാലത്ത് ആദ്യം തിരയുന്ന ഒന്നാണ് സംഭാരം. ഇതില്ലാതെ ഒരു വേനല്ക്കാലെ പൂര്‍ണമാവില്ല എന്നതാണ് സത്യം. മോര്, കറിവേപ്പില, പച്ചമുളക്, ഇഞ്ചി എന്നിവയെല്ലാം ചേരുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെയും ആയുസ്സിനേയും വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശരീരത്തിനെ മൊത്തത്തില്‍ തണുപ്പിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം പ്രകൃതിദത്തമായ ഇലക്ട്രോലൈറ്റ് ആണ് സംഭാരം എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാഹിക്കുമ്പോള്‍ എപ്പോഴായാലും അല്പം സംഭാരം കുടിക്കുന്നത് ആരോഗ്യത്തെ മികച്ചതാക്കും.
പഴം ഷേക്ക്
ആരോഗ്യ സംരക്ഷണത്തിന് അല്ലെങ്കില്‍ ഒരു നേരം വയറ് നിറയുന്നതിന് സഹായിക്കുന്നതാണ പഴം ഷേക്ക്. പഴവും അല്പം പാലും തേനും ഡ്രൈഫ്രൂട്സും ചേരുന്നത് വഴി നിങ്ങള്‍ക്ക് നല്കുന്ന ശാരീരികോര്‍ജ്ജം മാത്രമല്ല. ഇത് കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. നിര്‍ജ്ജലീകരണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് പഴം ഷേക്ക്.
സീസണല്‍ പഴങ്ങള്‍
വേനല്‍ക്കാലത്ത് രുചികരമായ പഴങ്ങള്‍ ഉണ്ടാവുന്നു എന്നത് നമുക്കറിയാം. മാങ്ങ, ചക്ക എന്നിവയെല്ലാം വേനലില്‍ ആരോഗ്യം നിലനിര്‍ത്തുന്നു. ഇതിലുള്ള വിറ്റാമിനുകള്‍, നാരുകള്‍, പ്രകൃതിദത്ത മധുരം എന്നിവയെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ചക്ക വരട്ടി തയ്യാറാക്കുന്ന പലഹാരങ്ങളും മാമ്പഴം കൊണ്ട് തയ്യാറാക്കുന്ന കറിയും ജ്യൂസും എല്ലാം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇതെല്ലാം ശരീരത്തിനെ നിര്‍ജ്ജലീകരണത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കും.
തേങ്ങാവെള്ളം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തേങ്ങാവെള്ളം എന്തുകൊണ്ടും മികച്ചതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ എന്തുകൊണ്ടും പല ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും പരിഹരിക്കുന്നു. കൂടാതെ വേനല്‍ക്കാലത്ത് ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന പല വിധത്തിലുള്ള ധാതുക്കളും ലവണങ്ങളും തിരിച്ച് പിടിക്കാന്‍ സഹായിക്കുന്നതുമാണ് തേങ്ങാവെള്ളം എന്നതില്‍ സംശയം വേണ്ട. ഇത് സ്ഥിരമായി കുടിക്കുന്നത് ആരോഗ്യത്തെ മികച്ചതാക്കും. മികച്ച ഇലക്ട്രോലൈറ്റുകളാല്‍ സമ്പുഷ്ടമാണ് തേങ്ങാവെള്ളം എന്ന കാര്യത്തില്‍ സംശയം വേണ്ട.
പുളിശ്ശേരി (മോരു കറി)
മഞ്ഞള്‍, ജീരകം, തേങ്ങ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന പുളിശ്ശേരി ആരോഗ്യത്തിന് മികച്ചതാണ്. ഇത് രുചി മാത്രമല്ല നല്ല ആരോഗ്യവും നല്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. എളുപ്പത്തില്‍ ദഹിക്കുന്നതിനും ശരീര താപനില നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് പുളിശ്ശേരി. ശരീരത്തിലെ എല്ലാ വിധത്തിലുള്ള ദഹന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും പുളിശ്ശേരി മികച്ചതാണ്. ശരീരത്തെ എപ്രകാരം വേനല്‍ക്കാല കാലാവസ്ഥയുമായി സമതുലിതപ്പെടുത്താം എന്നത് ആണ് ഈ ഭക്ഷണങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications