Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
പെട്ടെന്നാണോ പ്രമേഹം കൂടുന്നതും കുറയുന്നതും: അതൊന്നും അത്ര നിസ്സാരമല്ല
പ്രമേഹം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു രോഗാവസ്ഥയാണ്. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ജീവിത ശൈലി രോഗങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് പ്രമേഹവും രക്തസമ്മര്‍ദ്ദവും. അപകടകരമായ അവസ്ഥയിലേക്കും എന്തിനധികം മരണത്തിലേക്കും വരെ നിങ്ങളെ എത്തിക്കുന്നതാണ് പ്രമേഹം എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രമേഹവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്. കൃത്യമായി തുടക്കം മുതല്‍ നിയന്ത്രിച്ച് കൊണ്ട് പോവുക എന്നതാണ് ആത്യന്തികമായി നാം ശ്രദ്ധിക്കേണ്ട കാര്യം.
വലിപ്പച്ചെറുപ്പമില്ലാതെ പ്രായമായവരിലും ചെറുപ്പക്കാരിലും പ്രമേഹം പിടിമുറുക്കിയിട്ടുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ ഇതിന്റെ അളവില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. അതില്‍ വരുന്നതാണ് പലപ്പോഴും ഉയര്‍ന്ന പ്രമേഹവും പെട്ടെന്ന് തന്നെ കാണപ്പെടുന്ന താഴ്ന്ന പ്രമേഹവും. എന്നാല്‍ ഇതില്‍ ഏതിനെയാണ് ഭയക്കേണ്ടത് എന്ന് ചോദിച്ചാല്‍ രണ്ടും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അപകടമുണ്ടാക്കുന്നത് തന്നെയാണ്. എന്നാല്‍ എന്താണ് പ്രമേഹത്തിലെ ഏറ്റക്കുറച്ചിലിന് കാരണം എന്ന് നോക്കാം.

ഉയര്‍ന്ന പ്രമേഹം ലക്ഷണങ്ങള്‍
നിങ്ങളില്‍ ഉയര്‍ന്ന പ്രമേഹം ഉണ്ടെങ്കില്‍ അതിന്റെ ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു. അതില്‍ വരുന്നതാണ് ദാഹം വര്‍ദ്ധിക്കുന്നത്, ഇത് തന്നെയാണ് ആദ്യത്തെ ലക്ഷണവും, പിന്നീട് ഇടക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്ന അവസ്ഥയുണ്ടാവുന്നു. അതോടൊപ്പം ബലഹീനതയും ക്ഷീണവും ഉണ്ടാവും, കൂടാതെ കാഴ്ച മങ്ങുന്നത് പോലെ തോന്നുകയും വായയും തൊണ്ടയും വരണ്ടതായി അനുഭവപ്പെടുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ അസാധാരണമായ രീതിയില്‍ ശരീരഭാരം കുറയുന്നു, മുറിവ് ഉണങ്ങുന്നതില്‍ പ്രയാസം നേരിടുന്നു, അണുബാധകള്‍ വര്‍ദ്ധിക്കും എന്നിവയാണ് ലക്ഷണങ്ങള്‍.
കുറഞ്ഞ പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍
ഇനി പ്രമേഹം കുറഞ്ഞ അവസ്ഥയിലാണ് എന്നുണ്ടെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് അല്‍പം ശ്രദ്ധിക്കണം. ഇതോടൊപ്പം തന്നെ അമിത വിയര്‍പ്പും, തലകറക്കവും ആശയക്കുഴപ്പവും ഇടക്കിടെ മാറിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥയും ശ്രദ്ധിക്കണം. വിറയല്‍ ഇടക്കിടക്ക് നിങ്ങളെ പിടികൂടുന്നു, ബലഹീനതയും ക്ഷീണവും വിട്ടുമാറാതെ നില്‍ക്കുന്നു, ചര്‍മ്മത്തില്‍ വിളര്‍ച്ചയും അസ്വസ്ഥതകളും വര്‍ദ്ധിക്കുന്നു. കാഴ്ച മങ്ങുകയും ബലഹീനതയും ക്ഷീണവും വര്‍ദ്ധിക്കുകയും ചെയ്യുന്നു.

കാരണങ്ങള്‍ എന്തെല്ലാം?
എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതും കുറയുന്നത് എന്നും നമുക്ക് നോക്കാം. അതിന് പിന്നിലെ കാരണങ്ങള്‍ തന്നെയാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. ഇതില്‍ ആദ്യം വരുന്നതാണ് നിര്‍ജ്ജലീകരണം. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ അത് രക്തത്തിലെ ഗ്ലൂക്കോസിന്റെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവും വര്‍ദ്ധിക്കുന്നു. എന്നാല്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദം നമ്മുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നു. അത് പ്രമേഹം മാത്രമല്ല വര്‍ദ്ധിപ്പിക്കുന്നത്, പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മാനസിക സമ്മര്‍ദ്ദം വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പരമാവധി സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കണം.
കൃത്രിമ മധുരം ചേര്‍ത്ത ഭക്ഷണങ്ങള്‍
കൃത്രിമ മധുരം ചേര്‍ത്ത ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേകിച്ച് കോള, ജ്യൂസ്, കേക്കുകള്‍ തുടങ്ങിയവയെല്ലാം. ഇതെല്ലാം രക്തത്തിലെ പഞ്ചസാരിയല്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. ഇതെല്ലാം അതീവ അപകടമാണ് എന്നത് തിരിച്ചറിയേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ഹോര്‍മോണ്‍ മാറ്റങ്ങള്‍
സ്ത്രീകളിലും പുരുഷന്‍മാരിലും ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ തന്നെ സ്ത്രീകളെയാണ് ഏറ്റവും കൂടുതല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കുന്നത്. ഗര്‍ഭകാലം, ആര്‍ത്തവം, ആര്‍ത്തവവിരാമം, ആര്‍ത്തവത്തിന് തൊട്ടു മുന്‍പുള്ള അവസ്ഥ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നു. ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഇന്‍സുലിന്‍ സംവേദനക്ഷമതയെയും ശരീരത്തില്‍ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കുന്ന അവസ്ഥയേയും ഇത് ബാധിക്കും.
പുകവലി
പുകവലി പ്രമേഹം മാത്രമല്ല ശരീരത്തില്‍ മറ്റ് ചില അപകടങ്ങളിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. ഇത് നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ വേണം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പോലും പ്രശ്‌നത്തിലാക്കുന്നു. നിങ്ങള്‍ സ്ഥിരമായി പുകവലിക്കുന്ന വ്യക്തിയാണെങ്കില്‍ ഉടന്‍ തന്നെ ശ്രദ്ധിക്കണം. ഇത് പ്രമേഹത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ അപകടകരമായ രീതിയില്‍ ഉണ്ടാക്കുന്നു.

വ്യായാമമില്ലാത്ത അവസ്ഥ
പലപ്പോഴും ഇന്നത്തെ കാലഘട്ടത്തില്‍ അപകടകരമായ അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. അതിന്റെ പ്രധാന കാരണം വ്യായാമമില്ലാത്തത് തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നാം ശ്രദ്ധിക്കണം. ഹൃദയ സംബന്ധമായ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിനും വേണ്ടി നമുക്ക് അരമണിക്കൂര്‍ നേരമെങ്കിലും വ്യായാമം ശീലമാക്കാവുന്നതാണ്. ഇതിലുണ്ടാവുന്ന മാറ്റങ്ങള്‍ പ്രമേഹത്തെ വളരെയധികം ബാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












