Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഹൃദയാരോഗ്യത്തിന് എയ്റോബിക് വ്യായാമങ്ങള്‍
ബ്രിസ്ക് വാക്കിങ്ങ്, ഓട്ടം, ജോഗിങ്ങ്, നീന്തല്‍ പോലുള്ള എയ്റോബിക് വ്യായാമങ്ങള്‍ ഹൃദയത്തിലെ പ്രോട്ടീന്‍ ഗുണമേന്മ നിയന്ത്രണ സംവിധാനം പുനസ്ഥാപിക്കാന്‍ സഹായിക്കുമെന്ന് എലികളില്‍ നടത്തിയ ഒരു പഠനം കാണിക്കുന്നു.
കാര്‍ഡിയോവാസ്കുലര്‍ രോഗങ്ങളുടെ അനന്തരഫലമാണ് ഹൃദയത്തിന്റെ തകരാറുകള്‍. ഈ രോഗങ്ങള്‍ മൂലമുള്ള ഹൃയത്തിന്റെ പ്രവര്‍ത്തനത്തിലെ കുറവ് ശ്വസനവൈഷമ്യം, വ്യായാമം ചെയ്യാന്‍ സാധിക്കാതെ വരുക, നേരത്തെയുള്ള മരണം എന്നിവയിലേക്ക് നയിക്കും.
പല ഘടകങ്ങള്‍ കാരണമാകുന്ന ഒരു രോഗം എന്നതില്‍ നിന്ന് വ്യത്യസ്ഥമായി മൃഗങ്ങളിലും മനുഷ്യരിലും ഹദയത്തിന് തകരാറുണ്ടാക്കുന്നത് ചീത്ത പ്രോട്ടീനുകള്‍ ഹൃദയകോശങ്ങളില്‍ അടിഞ്ഞുകൂടുന്നത് കൊണ്ടാണെന്ന് പല പഠനങ്ങളും കാണിക്കുന്നു.

പ്രോട്ടീനുകള്‍ ശരീരത്തിലെ കോശങ്ങളെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് ആവശ്യമായ രാസ പ്രതികരണങ്ങള്‍ക്ക് ഉത്തരവാദിത്വപ്പെട്ട ജോലിക്കാരെപ്പോലെയാണ്.
അമിനോ ആസിഡുകളുടെ തുടര്‍പ്രവര്‍ത്തനം വഴിയാണ് പ്രോട്ടീനുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. അവയാണ് പ്രോട്ടീനിന്റെ ആകൃതി നിര്‍ണ്ണയിക്കുന്നത്. അത് പ്രോട്ടീനുകളുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായകമാണ്. പരിണാമത്തിന്റെ അവസ്ഥയില്‍ നമ്മുടെ കോശങ്ങള്‍ ഒരു പ്രോട്ടീന്‍ ഗുണമേന്മാ നിയന്ത്രണ സംവിധാനം വികസിപ്പിക്കും. അത് തെറ്റായി കൂട്ടംചേരുന്ന പ്രോട്ടീനുകളെ നീക്കം ചെയ്യുകയോ അപചയിപ്പിക്കുകയോ ചെയ്യുന്നു. ഇത് നല്ല പ്രോട്ടീനുകള്‍ മാത്രം സംരക്ഷിക്കാന്‍ സഹായിക്കുന്നുവെന്ന് ബ്രസീലിലെ സാവോ പോളോ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ലൂയിസ് എച്ച്.എം പറയുന്നു.
പഠനവിധേയമാക്കിയ ഒരു എലിയുടെ ഹൃദയത്തിലെ തെറ്റായ പ്രോട്ടീന്‍ സംയോജനത്തിന് കാരണമായത് കാര്‍ഡിയാക് ഗുണമേന്മാ നിയന്ത്രണ സംവിധാനത്തിലുണ്ടായ വിള്ളല്‍ മൂലമാണെന്ന് കണ്ടെത്തുകയുണ്ടായി.ഫാര്‍മക്കോളജി തെറാപ്പികളൊന്നും പ്രോട്ടീന്‍ ഗുണമേന്മാ നിയന്ത്രണ സംവിധാനത്തെ ലക്ഷ്യം വെയ്ക്കുന്നവയല്ല.
എയ്റോബിക് വ്യായാമങ്ങള്‍ കാര്‍ഡിയാക് ഗുണമേന്മാ നിയന്ത്രണ സംവിധാനം വീണ്ടെടുക്കാന്‍ ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്. അത് തെറ്റായ പ്രോട്ടീന്‍ സംയോജനവുമായി ബന്ധപ്പെട്ടതാണ്.

എയ്റോബിക് വ്യായാമങ്ങള്‍ ഹൃദയത്തിന് തകരാറുള്ള മൃഗങ്ങളിലും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിച്ചുവെന്ന് ജേര്‍ണല്‍ ഓഫ് സെല്ലുലാര്‍ ആന്‍ഡ് മോണിക്യുലാര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
