Latest Updates
-
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ?
ഞെട്ടിക്കും ആരോഗ്യ'സത്യങ്ങള്‍'

സിഗരറ്റും പഞ്ചസാരയും എടുത്താല്‍ കൂടുതല്‍ ദോഷം എന്തിനാണെന്ന ചോദ്യത്തിന് ചിലപ്പോള്‍ പുരികം ചുളിഞ്ഞേക്കും. ഇവ രണ്ടും തമ്മില്‍ എന്തു ബന്ധമെന്നായിരിക്കും. എന്നാല്‍ സത്യം അല്പം കയ്പിക്കുന്നതും. സിഗററ്റിന്റെ ഒപ്പം നിര്‍ത്താനാവില്ലെങ്കിലും ഏതാണ്ട് സിഗരറ്റിനൊപ്പം തന്നെ ദോഷം ചെയ്യുന്ന ഒന്നാണ് പഞ്ചസാരയും. മദ്യത്തിന്റെയും സിഗരറ്റിന്റെയും ഒപ്പം തന്നെ പഞ്ചസാരയേയും നിര്‍ത്താമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
നല്ലൊരു ജോലിയേക്കാളും വരുമാനത്തേക്കാളുമേറെ ആളുകളെ സന്തോഷിപ്പിക്കാന്‍ സുഖകരമായ ഉറക്കത്തിന് കഴിയുമെന്ന് യുഎസില്‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നു. ഇത് നല്ല മൂഡുണ്ടാക്കാന്‍ ഏറ്റവും അത്യാവശ്യമായ ഘടകമാണെന്നും പഠനം പറയുന്നു.
രാവിലെ ഉണര്‍ന്നാല്‍ ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ച് മൂഡു ശരിയാക്കുന്നതാണ് മിക്കവാറും പേരുടെ ശീലം. ഇതിന് പറ്റില്ലെങ്കില്‍ ഒരു ച്യൂയിംഗം കഴിച്ചാലും മതി. തലച്ചോറിലെ ഹോര്‍മോണുകള്‍ പ്രവര്‍ത്തനം തുടങ്ങും. മിന്റ് കലര്‍ന്ന ച്യൂയിംഗ് ഗം ആണ് കൂടുതല്‍ നല്ലത്. കോവെന്റ്രി യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
കാപ്പി കുടിയ്ക്കുമ്പോള്‍ അതിലെ കഫീന്‍ ആരോഗ്യത്തിന് നല്ലതല്ലെന്ന് പൊതുധാരണ. എന്നാല്‍ ഇത് തെറ്റാണെന്നാണ് ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനം പറയുന്നത്. ദിവസവും മൂന്നോ നാലോ കപ്പ് കാപ്പി കുടിയ്ക്കുന്നത് ഡിപ്രഷന് തടയാന്‍ 20 ശതമാനത്തോളം ഫലപ്രദമാണെന്ന് പഠനഫലം പറയുന്നു.
ശുഭാപ്തി വിശ്വാസം ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ സഹായിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ആയുസ് നീട്ടാനും ഇത് സഹായിക്കുമെന്നാണ് യൂറോപ്യന്‍ ഹാര്‍ട്ട് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരില്‍ നടത്തിയ പഠനം തെളിയിച്ചത് ചികിത്സയില്‍ ശുഭാപ്തി വിശ്വാസമുള്ളവരുടെ രോഗം വേറം മാറിയതായാണ്.
അടുത്ത പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
