Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
തടികൂട്ടുന്നത് സെക്സ് ഹോര്‍മോണ്‍

നല്ല വടിവൊത്ത ശരീരം സ്വപ്നം കാണുകയും അതിനായി അധ്വാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പലസ്ത്രീകള്‍ക്കും അത് ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിയാറില്ല. മറ്റാരെയും കുറ്റം പറയേണ്ട ഇക്കാര്യത്തില്‍ സ്വന്തം ശരീരത്തിലെ സെക്സ് ഹോര്‍മോണായ ഈസ്ട്രജന് തന്നെയാണ് ഈ പ്രശ്നത്തിലെ വില്ലത്തി.
ഈസ്ട്രജന് ഹോര്‍മോണിന്റെ വിശപ്പ് കൂട്ടുകയും ഒപ്പം ശരീരം വണ്ണിച്ചുവരാന് ഇടയാക്കുകയും ചെയ്യുമത്രേ. പ്രത്യേകിച്ചും ആര്‍ത്തവവിരാമത്തിലെത്തിയ സ്ത്രീകളിലാണത്രേ ഇത്തരം പ്രശ്നങ്ങള്‍ കാണുന്നത്. ആര്ത്തവവിരാമമെത്തിയവരില് ഈസ്ട്രജന് ഉല്പാദനം കുറയുന്നത് സാധാരണമാണ്.
കഴിയ്ക്കുന്ന ഭക്ഷണം ശരീരം ഉപയോഗിക്കുന്ന മെറ്റബോളിസം എന്ന പ്രക്രിയയുമായി ഈസ്ട്രജന് ഹോര്‍മോണിന് കാര്യമായ ബന്ധമുണ്ടെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ ഗവേഷകര്‍ പറയുന്നത്.
ഇതുവരെ ഈസ്ട്രജനും മെറ്റബോളിസവും തമ്മിലുള്ള ബന്ധം ഇത്രയും കൃത്യമായ രീതിയില്‍ കണ്ടെത്തിയിട്ടില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
എലികളില്‍ നടത്തിയ പഠനത്തിലൂടെയാണ് ഇതിന്റെ സാധ്യത ഗവേഷകര്‍ കണ്ടെത്തിയത്. മസ്തിഷ്കത്തിലെ ഹൈപ്പോതലാമസ് എന്ന ഭാഗത്താണ് ഭക്ഷണം കഴിയ്ക്കല്‍, ലൈംഗിക സ്വഭാവങ്ങള്‍, പ്രത്യുല്പാദനം, ദിനചര്യയുടെ നിയന്ത്രണം തുടങ്ങി ഒരു വ്യക്തിയുടെ പ്രധാനകാര്യങ്ങളെല്ലാം ഹൈപ്പോതലാമസിലാണ് നിയന്ത്രിക്കപ്പെടുന്നത്.
ഇവിടെ ഈസ്ട്രജന് ഹോര്‍മോണ്‍ ഘടകങ്ങളില്‍ കുറവുണ്ടാകുമ്പോള്‍ മെറ്റബോളിസം കൂടാനും അതുവഴി തടികൂടാനുമുള്ള ഒരു തരം രാസസിഗ്നലുകള്‍ ന്യൂറോണ്‍സില്‍ എത്തുകയാണത്രേ ചെയ്യുന്നത്. ഇതു പിന്നീട് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. എന്നാല്‍ പുരുഷന്മാരില് ഇതിന് സാധ്യതയില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കാരണം ആണ് എലികളില്‍ ഈ പ്രവര്‍ത്തനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
