Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
അമിതവ്യായാമം ആര്‍ത്തവവിരാമം പെട്ടെന്നാക്കും

എന്നാല്‍ സൂക്ഷിക്കുക അമിത വ്യായാമം സ്ത്രീകളില്‍ ആര്‍ത്തവ വിരാമം നേരത്തേയാക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ജപ്പാനില്‍ നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 3100 സ്ത്രീകളെ പത്തുവര്‍ഷത്തോളം നിരീക്ഷിച്ചുകൊണ്ടാണ് ഗവേഷകര്‍ പഠനം നടത്തിയത്.
ഇവരെല്ലാം ആര്‍ത്തവവിരാമത്തിന് അടുത്ത് നില്‍ക്കുന്നവരായിരുന്നു. ഇവരില്‍ ഏറ്റവും കൂടുതല്‍ വ്യായാമം ചെയ്യുന്നവര്‍ അതായത് ആഴ്ചയില്‍ എട്ടുമുതല്‍ പത്തുമണിക്കൂര്‍ വരെ വ്യായാമം ചെയ്യുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആര്‍ത്തവവിരാമം നേരത്തേയാകാന്‍ 17ശതമാനം സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയത്.
ഒപ്പം മത്സ്യത്തില്‍ നിന്നും പച്ചക്കറികളില്‍ നിന്നുമുള്ള പോളിസാച്ചുറേറ്റഡ് ഫാറ്റ് കൂടുതലായി ഉപയോഗിക്കുന്നവരിലും ആര്‍ത്തവിരാമം നേരത്തേയാകാന്‍ സാധ്യതയുണ്ടത്രേ. സാധാരണ സ്ത്രീകളില്‍ 41 മുതല്‍ 55 വയസ്സുവരെയുള്ള കാലത്താണ് ആര്‍ത്തവിരാമം സംഭവിക്കാറുള്ളത്. ആര്ത്തവിരാമത്തോടെ സ്ത്രീകളില്‍ അണ്ഡോല്പാദനം നിലയ്ക്കുകയും ഗര്‍ഭധാരണത്തിനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നു.
പഠനവിധേയരാക്കിയ സ്ത്രീകളില്‍ 1800 പേരാണ് പഠനകാലമായ പത്തുവര്‍ഷം കഴിയുമ്പോഴേയ്ക്കും ആര്ത്തവവിരാമത്തിലെത്തിയത്. അമിതവ്യായാമവും ഭക്ഷണത്തില്‍ കൊഴുപ്പിന്റെ അംശം കൂടുതലാവുന്നതുമാണ് ഏറെപ്പേരിലും ആര്‍ത്തവി വിരാമം നേരത്തേയാകാന്‍ കാരണമായതെന്ന് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
