Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
അമ്പതാംവയസ്സില്‍ സ്വാഭാവിക പ്രസവം

എന്നാല്‍ അന്‍പതാം വയസ്സില്‍ ആരോഗ്യമുള്ള ഒരു കുഞ്ഞിന് സ്വാഭാവികമായി ജന്മം നല്‍കുകയെന്ന് ചില്ലറക്കാര്യമല്ല. ഇത്തരത്തില്‍ അന്‍പതാം വയസ്സില്‍ ആരോഗ്യമുള്ള ആണ്‍കുഞ്ഞിനെ പ്രസവിച്ച് ഓസ്ത്രേലിയക്കാരിയായ ആന്ടിയ നിക്കോളാസ് വാര്‍ത്തയിലിടം നേടിയിരിക്കുകയാണ്.
ഈ പ്രായത്തില്‍ കൃത്രിമ ബീജാധാനം മുഖേനയല്ലാതെ ഗര്‍ഭധാരണത്തിനുള്ള സാധ്യത അനേക ദശലക്ഷങ്ങളില്‍ ഒന്നു മാത്രമാണ്. ഗര്‍ഭധാരണം നടന്നുകഴിഞ്ഞാല്ത്തന്നെ ഗര്‍ഭം അലസാനുള്ള സാധ്യത 70 ശതമാനമാണ്.
ആദ്യഘട്ടത്തിലുണ്ടായ മനംപുരട്ടല്‍ പ്രസവം നിലയ്ക്കുന്നതിന്റെ ലക്ഷണമായിരിക്കുമെന്നാണു തോന്നിയിരുന്നതെന്ന് ഗോള്‍ഡ് കോസ്റ്റ് സ്വദേശിനിയായ ആന്ടിയ പറയുന്നു. എന്നാല്‍ ഗര്‍ഭിണിയാണെന്നു സ്ഥിരീകരിച്ചതോടെ ഭര്‍ത്താവ് പീറ്റര്‍ ബയണ്‍ ധൈര്യം പകര്‍ന്നു.
അഞ്ചാഴ്ച മുന്‍പ് പൂര്‍ണ ആരോഗ്യവാനായ നിക്കോളാസ് ജേ പിറന്നു. ഈ പ്രായത്തില്‍ ഇത്തരം പ്രസവം അത്ഭുതമാണെന്ന് ഗൈനക്കോളജിസ്റ്റുകള്‍ പറയുന്നു. സമീപ കാലത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ആസ്ത്രേലിയക്കാരിയാണ് ആന്ടിയ.
2010ല്‍ ഒരു കുഞ്ഞുവേണമെന്ന ആഗ്രഹവുമായി ഡോക്ടറെ കണ്ടപ്പോള്‍ ആര്‍ത്തവവിരാമം ആകാറായെന്നും അതിനാല്‍ കുഞ്ഞുണ്ടാകില്ലെന്നുമായിരുന്നുവത്രേ ആന്ടിയയോട് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ നമ്മള് മനസ്സുവച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്നാണ് തന്റെ അനുഭവത്തിലൂടെ ആന്ടിയ തെളിയിച്ചിരിക്കുന്നത്. ഗര്‍ഭകാലത്ത് താന്‍ വേണ്ട ശ്രദ്ധയെല്ലാം എടുത്തിരുന്നുവെന്നും ആന്ടിയ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
