Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പുരുഷന് ശരീരത്തേക്കാള് പ്രധാനം കാര്!
ആരോഗ്യം വിലപ്പെട്ടതാണ്, ഓരോ വ്യക്തിയും സ്വന്തം ആരോഗ്യകാര്യങ്ങളില് നല്ലശ്രദ്ധപുലര്ത്തണം, മറ്റാരെങ്കിലും കാര്യങ്ങളെല്ലാം നോക്കിക്കൊള്ളുമെന്ന ചിന്ത വച്ചുപുലര്ത്തുകയേ അരുത്. പുരുഷന്മാരാണ് ഇക്കാര്യത്തില് എപ്പോഴും പിന്നിലെന്നാണ് ഒരു സര്വ്വേയില് കണ്ടെത്തിയിരിക്കുന്നത്.
സ്വന്തം കാറിന്റെ കാര്യത്തിലുള്ള ശ്രദ്ധപോലും പുരുഷന്മാര്ക്ക് തങ്ങളുടെ ആരോഗ്യകാര്യങ്ങളിലില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടനിലെ മെന്സ് ഹെല്ത്ത് നെറ്റ് വര്ക്കാണ് ഇതുസംബന്ധിച്ച സര്വ്വേ നടത്തിയത്. ആരോഗ്യപ്രശ്നങ്ങളെന്തെങ്കിലും വന്നാല് പുരുഷന്മാര് ചികിത്സ തേടാന് കൂടി മടിയ്ക്കുകയാണത്രേ.
അതേസമയം കാറിനാണ് എന്തെങ്കിലും പ്രശ്നം വന്നതെങ്കില് അതില് അവര്ക്ക് നിരാശയുണ്ടാവുകയും ഉടന്തന്നെ കാറിന് വേണ്ട പണികള് നടത്തിക്കുകയും ചെയ്യുമത്രേ. വാഹനമുള്ള പുരുഷന്മാരില് എഴുപത് ശതമാനത്തോളം പേര് സ്വന്തം ആരോഗ്യത്തേക്കാളേറെ വാഹനത്തിന്റെ കാര്യങ്ങളില് ശ്രദ്ധിക്കുന്നവരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സ്ത്രീകളില് ഇതിന്റെ നിരക്ക് നാല്പത് ശതമാനം മാത്രമാണെന്നാണ് സര്വ്വേയില് കണ്ടെത്തിയത്. തങ്ങള്ക്ക് എന്തെങ്കിലും ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടായാല് അത് ആറുമാസത്തോളമെങ്കിലും കൊണ്ടുനടന്നശേഷം മാത്രമാണത്രേ പുരുഷന്മാര് ഡോക്ടര്മാരെ സമീപിക്കുന്നത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
