Latest Updates
-
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ
കാന്‍സര്‍ ബാധയുടെ ചിലസൂചനകള്‍

ഇതിന് പിന്നാലെ ഇപ്പോഴിതാ രോഗം നേരത്തേ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില സൂചനകളെക്കുറിച്ചും ഗവേഷകര്‍ നടത്തിയ പഠനം വിജയിച്ചിരിക്കുന്നു. ശരീരത്തില്‍ കാന്‍സര്‍ സാധ്യതയുണ്ടെന്ന വ്യക്തമായ സൂചനയായി കണക്കാക്കാവുന്ന ചിലകാര്യങ്ങളാണ് കീലി യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
രക്തം മൂത്രം എന്നിവയില്‍ വരുന്ന മാറ്റങ്ങളെല്ലാം ശ്രദ്ധനല്കേണ്ടതാണെന്ന് ഗവേഷകര്‍ പറയുന്നു. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണത്തിലുണ്ടാവുന്ന കുറവും രോഗത്തിനുള്ള ഒരു സൂചനയായിരിക്കും.
റെക്ടല്‍ ബ്ലീഡിങ്, രക്തം ചുമച്ച് തുപ്പുക, മാറിടത്തില്‍ തടിപ്പുണ്ടാവുക, വിഴുങ്ങാന്‍ ബുദ്ധിമുട്ട് തോന്നുക, ആര്‍ത്തവവിരാമത്തിന് ശേഷവും രക്തസ്രാവുമുണ്ടാവുത ഇവയെല്ലാം നിരീക്ഷിക്കേണ്ടതാണെന്ന് ഗവേഷകര്‍ പറയുന്നു.
മാറിടത്തിലെ വ്യത്യാസങ്ങളും, അസമയത്തുള്ള രക്തസ്രാവവുമെല്ലാം സ്ത്രീകളുടെ കാര്യത്തില്‍ വളരേ ശ്രദ്ധിക്കേണ്ടതാണ്. സ്തനാര്‍ബുദം, ഗര്ഭാശായഗള കാന്‍സര്‍ എന്നിവയുടെയെല്ലാം പ്രധാന സൂചനകളാണിത്.
യുകെയിലെ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ പറയുന്നത്. ആരോഗ്യപരമായി എന്ത് അസാധാരണത്വം തോന്നിയാലും വ്യക്തികള്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നാണ്.
അമ്പത്തിയഞ്ച് വയസ്സിന് താഴെ പ്രായമുള്ളവരില്‍ പലപ്പോഴും ആദ്യം സൂചനകള്‍ കണ്ടേക്കില്ല, ചിലപ്പോള്‍ കാണുന്നത് ഒന്നോ രണ്ടോ സൂചനകള്‍ മാത്രമായിരിക്കും.
അമ്പത്തിയഞ്ചിന് മുകളിലുള്ളവരില്‍ ഉമിനീര് വിഴുങ്ങുമ്പോള്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കാണുകയാണെങ്കില്‍ തൊണ്ടയില്‍ അര്ബുദമുണ്ടോയെന്നകാര്യം ശ്രദ്ധിക്കണം.
അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളിലും പുരുഷന്മാരിലും മൂത്രത്തില്‍ രക്തം കലര്‍ന്നിരിക്കുന്നത് കണ്ടാലും ശ്രദ്ധ നല്‍കണം എന്നാണ് ഗവേഷകര്‍ പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
