Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തൊഴില്‍ സമ്മര്‍ദ്ദം സ്ത്രീകള്‍ തിരിച്ചറിയണം

ചിലപ്പോള്‍ സ്ത്രീകള്‍ തന്നെ തങ്ങളുടെ കാര്യത്തില്‍ വേണ്ട ശ്രദ്ധ ചെലുത്താറില്ലെന്നതാണ് സത്യം. ജോലിചെയ്യുന്ന സ്ത്രീയ്ക്ക് വീട്ടിലെയും ജോലിസ്ഥലത്തെയും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതുരണ്ടമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും സ്ത്രീയ്ക്ക് അഭിമുഖീകരിക്കേണ്ടിയും വരുന്നു.
തൊഴിലുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന സ്ത്രീകളില്‍ ഹൃദ്രോഗം വരാന്‍ 40ശതമാനം കൂടുതല്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്. ഇതില്‍ത്തന്നെ ഹൃദയാഘാതം വരാനുള്ള സാധ്യത 88 ശതമാനമാണ്.
പക്ഷാഘാതവും ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ബൈപാസ് ശസ്ത്രക്രിയയ്ക്ക വിധേയരാകാനുള്ള സാധ്യതകളുമെല്ലാം തൊഴില്‍ പരമായി സമ്മര്‍ദ്ദം അനുഭവിക്കുന്ന സ്ത്രീകളില്‍ കൂടുതലാണ്. ബോസ്റ്റണ്‍സ് ബ്രിങ്ഹാമിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.
17,415 സ്ത്രീകളില്‍ പത്തുവര്ഷത്തോളമാണ് ഗവേഷകര്‍ പഠനം നടത്തിയത്. തൊഴില്‍ പരമായ സമ്മര്‍ദ്ദം എന്നത് മാനസിക പ്രശ്നങ്ങളിലേയ്ക്ക് വഴിമാറുന്നുണ്ട്. പ്രത്യേകിച്ചും വ്യക്തിപരമായി സ്വാതന്ത്ര്യവും സ്വന്തം കഴിവുകളും ഉപയോഗിക്കാന്‍ കഴിയാത്ത ജോലികള്‍ ചെയ്യുന്നവരിലാണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.
മാത്രമല്ല തൊഴില്‍ സുരക്ഷിതത്വവും മാനസികമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്ന കാര്യമാണ്. മാനസിക സമ്മര്‍ദ്ദം കൂടുമ്പോള്‍ ഉല്പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിന്‍, കോര്‍ട്ടിസോണ്‍ എന്നീ ഹോര്‍മോണുകളാണ് ഹൃദയത്തെ പ്രശ്നത്തിലാക്കുന്നത്. ആരോഗ്യവിദഗ്ധര്‍ പറയുന്നത് സ്ത്രീകളെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കൂടുതല്‍ ശ്രദ്ധലഭിക്കേണ്ടവയാണെന്നാണ്.
സ്ത്രീകളിലാണെങ്കില്‍ പൊതുവേ പുരുഷന്മാരില് കാണുന്ന തരത്തിലുള്ള നടുവേദന, നെഞ്ചെരിച്ചില്‍, അടിവയറിലെ അസ്വസ്ഥത, വിഷാദം തുടങ്ങിയ രോഗ സൂചനകള്‍ കൂടുതലായി കാണുന്നില്ല. ഇതും പ്രശ്നങ്ങള്‍ അറിയാതെപോകാനിടയാക്കുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
