Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
നടുവുളുക്കും ഹൈഹീല്‍ ഫാഷന്‍

എന്നാല്‍ ഹൈ ഹീല്‍സ് ഇട്ടുള്ള ഈ പൂച്ചനടത്തം അത്രനല്ലതല്ലെന്നുള്ളകാര്യവും എല്ലാവര്ക്കും അറിയാം. പക്ഷേ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എത്രത്തോളം രൂക്ഷമാണെന്നകാര്യം പലര്‍ക്കും അറിയില്ലെന്നതാണ് സത്യം.
നടത്തത്തിനിടെ വിരലുകള്‍ ഞെരിഞ്ഞമരുകയും നടുവേദനിയ്ക്കുകയും ചെയ്താലും ഒന്നും സംഭവിക്കുന്നില്ല ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആണ് എന്ന മട്ടിലാണ് പലരുടെയും നടത്തം. ഓര്‍ക്കുക ഈ ഫാഷന്‍ ്ഭ്രമം നിങ്ങളുടെ നടുവൊടിയ്ക്കും.
ബ്രിട്ടനില്‍ ഹൈ ഹീല്‍ ചെരുപ്പുകളിടുന്നതിന്റെ ഫലമായി വൈദ്യശാസ്ത്ര സഹായം തേടിയെത്തിയത് 30 ലക്ഷം സ്ത്രീകളാണത്രേ. പലര്‍ക്കും നടുവുളുക്കും കാല്‍കഴ ഉളുക്കുമെല്ലാമായിരുന്നു പ്രശ്നങ്ങള്‍. ചിലര്‍ക്കാകട്ടെ ഉയരമുള്ള ചെരുപ്പുകളില് നിന്നും മറിഞ്ഞുവീണ് മുന്‍നിരയിലെ പല്ലുപൊട്ടുകയും നട്ടെല്ലിനും കൈപ്പത്തികള്‍ക്കും ക്ഷതമേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പഠനത്തിന്റെ ഭാഗമായി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 3,000 സ്ത്രീകലില് 89ശതമാനം പേരും പറഞ്ഞത് ഹൈഹീല്‍ ചെരുപ്പുകള്‍ അസൗകര്യമുണ്ടാക്കുന്നുവെന്നാണ് 60ശതമാനം പേര്‍ക്കും ഇത്തരം ചെരുപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ കാലില്‍ വേദനയുണ്ടാകുന്നുണ്ട്.
ഇതൊക്കെയാണെങ്കിലും ഫാഷന്റെ കാര്യത്തില്‍ ആരും വിട്ടുവീഴ്ചയ്ക്കു തയ്യാറല്ല. എണ്‍പത് ശതമാനം പേരും ഹൈഹീല്‍ ധരിക്കാന്‍ തന്നെയാണ് ഇഷ്ടപ്പെടുന്നതെന്നാണ് പറഞ്ഞിരിക്കുന്നത്. 18നും 65നും ഇടയില്‍ പ്രായമുള്ളവരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
