Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
സമ്മര്‍ദ്ദം ഗര്‍ഭധാരണം വൈകിയ്ക്കും

സ്ത്രീകളില്‍ ഇതിനുള്ള സാധ്യത ഏറെയാണ്. അതിനൊപ്പം തന്നെ വിവാഹിതരായ സ്ത്രീകളില്‍ സ്ട്രെസ്സ് മറ്റു പല കുഴപ്പങ്ങള്‍ക്കും ഇടയുണ്ടാക്കുന്നു. ശരീരത്തില്‍ സ്ട്രസ്സ് ഹോര്‍മ്മോണ്‍ കൂടുന്നത് ഗര്‍ഭധാരണ വൈകാന്‍ ഇടയാക്കുമെന്ന് പുതിയൊരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്. ആരോഗ്യപരമായി മറ്റു പ്രശ്നങ്ങളൊന്നും ഇല്ലാത്ത സ്ത്രീകളില്‍ ഗര്‍ഭധാരണം അസാധാരണമായി വൈകുന്നത് കാണാറുണ്ട്, ഇത് പലപ്പോഴും മാനസിക സമ്മര്‍ദ്ദം മൂലമുള്ള പ്രശ്നങ്ങള്‍ കൊണ്ടായിരിക്കുമെന്നാണ് കണ്ടെത്തല്‍.
18നും 40നും ഇടയില്‍ പ്രായമുള്ള 274 ആരോഗ്യവതികളായ സ്ത്രീകളിലാണ് ഗവേഷകര്‍ ഇതുസംബന്ധിച്ച പഠനം നടത്തിയത്.
ഇവരില്‍ സ്ട്രേസ് ഹോര്മ്മോണില് ഒന്നായ അഡ്രിനാലിന്റെയും കോര്‍ട്ടിസോളിന്റെയും അളവ് കൂടുതലുള്ള ശരീരമുള്ള സ്ത്രീകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഗര്‍ഭധാരണം വൈകുന്നതായി കണ്ടെത്തി. പന്ത്രണ്ട് ശതമാനത്തോളമാണ് ഇതിന്റെ തോത്.
എന്നാല്‍ മറ്റൊരു സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ സാന്നിധ്യം ഗര്‍ഭധാരണത്തെ കൂടുതല്‍ ബാധിക്കുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഈ കണ്ടെത്തിലിന് ശക്തമായ ശാസ്ത്രീയാടിത്തറയില്ലെന്ന് ഗവേഷകര്‍ തന്നെ പറയുന്നുണ്ട്.
അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതായുണ്ട്. സ്ട്രസ് അകറ്റാന്‍ സ്ത്രീകള്‍ക്ക് റിലാക്സേഷന് ടെക്നിക്കുകളെയും യോഗ, കൗണ്‍സിലിങ് എന്നിങ്ങനെയുള്ള കാര്യങ്ങളെ ആശ്രയിക്കാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
