Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
10മണിക്കൂര്‍ ഉറങ്ങിയാല്‍ 100വരെ ജീവിയ്ക്കാം

എന്നാല്‍ കൂടുതല്‍ ഉറങ്ങിയാല്‍ ഉറക്കത്തിന്റെ സുഖം എന്നല്ലാതെ എന്തെങ്കിലും നേട്ടമുണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പത്തുമണിക്കൂര്‍ ഉറങ്ങിയാല്‍ ദീര്‍ഘായസ്സാകുമെന്നാണ് പറയുന്നത്. അതായത് നൂറവര്ഷമെങ്കിലും ജീവിച്ചിരിക്കാമെന്ന് ചുരുക്കം.
ഉറക്കവും ആരോഗ്യ പ്രശ്നങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നുതന്നെയാണ് പുതിയ പഠനത്തിലും തെളിഞ്ഞിരിക്കുന്നത്. ഉറങ്ങുമ്പോള്‍ ശരീരത്തില്‍ പുതിയ കോശങ്ങള്‍ വളരുകയും വിഷാംശങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നുണ്ട്.
വിഷാംശം പുറന്തള്ളുക വഴി കോശങ്ങളുടെ പ്രതിരോധശേഷി കൂടുന്നു. ഇത് ശരീരത്തിന് മൊത്തം രോഗപ്രതിരോധശേഷികൂട്ടുന്നു. ചിലരില്‍ അടിയ്ക്കടി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണം ഉറക്കക്കുറവായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഉറക്കം കുറയുമ്പോള്‍ രക്തത്തിലെ കൊഴുപ്പ്, കോര്‍ട്ടിസോള്‍, രക്തസമ്മര്‍ദ്ദം എന്നി ഉയരുകയും ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. മാത്രമല്ല ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനശേഷിയെയും അതുവഴി ബുദ്ധിയെയും പ്രതികൂലമായി ബാധിച്ചേയ്ക്കും.
പോര്‍ട്ലാന്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. നൂറ് വയസ്സിനോടടുത്ത ആളുകളില്‍ സംഘം നടത്തിയ പരിശോധനയില്‍ ഇവരില്‍ ഏറെപ്പേരും ദിവസവും ശരാശരി പത്ത് മണിക്കൂറെങ്കിലും ഉറങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
