Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അമ്മ വ്യായാമം ചെയ്താല് കുഞ്ഞ് സ്മാര്ട്ടാകും

ഗര്ഭകാലത്ത് നിങ്ങളും നല്ല സ്മാര്ട്ടായി നടക്കുക, അതായത് നന്നായി വ്യായാമം ചെയ്യുക സദാനേരവും ഉറക്കം തൂങ്ങിയിരിക്കാതെ ഊര്ജ്ജസ്വലതയോടെ കാര്യങ്ങളെല്ലാംചെയ്യുക. ഇങ്ങനെയൊക്കെ ചെയ്താല് ജനിക്കുന്ന കുഞ്ഞും സ്മാര്ട്ടായിരിക്കുമെന്നാണ് പുതിയ ഒരു പഠനത്തില് കണ്ടെത്തിയിരിക്കുന്നത്.
ഗവേഷകരുടെ അഭിപ്രായ പ്രകാരം ഒരാഴ്ചയില് മൂന്ന് തവണ വ്യായാമം ചെയ്യുന്ന ഗര്ഭിണികള്ക്ക് ജനിക്കുന്ന കുട്ടികള്ക്ക് മെച്ചപ്പെട്ട ഓര്മ്മശക്തിയും ഉണര്വ്വും ഉത്സാഹവും ഉണ്ടായിരിക്കും. കാനഡയിലെ മോണ്ട്രിയല് സര്വകലാശാലയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്.
പഠനത്തിന്റെ ഭാഗമായി 60 ഗര്ഭിണികളെയാണ് ഗവേഷകര് നിരീക്ഷിച്ചത്. 20-35 വയസ്സിനിടയിലുള്ള ആദ്യമായി ഗര്ഭം ധരിച്ച 60 പേരെയാണ് ഗവേഷക സംഘം നിരീക്ഷണ വിധേയമാക്കിയത്. വ്യായാമം ചെയ്യുന്നവരെയും അല്ലാത്തവരെയും നിരീക്ഷണത്തില് ഉള്പ്പെടുത്തിയിരുന്നു.
ആഴ്ചയില് 20 മിനിറ്റ് വീതം മൂന്ന് തവണ വ്യായാമം ചെയ്യാനാണ് ഊര്ജ്ജസ്വലരായ ഗര്ഭിണികളോട് ആവശ്യപ്പെട്ടിരുന്നത്. ജനിച്ച് 10 ദിവസത്തിനു ശേഷം സെന്സറുകള് ഘടിപ്പിച്ച വലകള് കുട്ടികളുടെ തലയില് ഘടിപ്പിച്ചാണ് അവരുടെ തലച്ചോറിന്റെ പ്രവര്ത്തനം പഠിച്ചത്.
ഗര്ഭിണികളായിരിക്കുമ്പോള് വ്യായാമത്തില് ഏര്പ്പെടുന്നവരുടെ കുട്ടികള് മറ്റുള്ള കുട്ടികളെക്കാള് കൂടുതല് ഊജ്ജ്വസ്വലരും ഒപ്പം നല്ല ഓര്മ്മശക്തിയുള്ളവരുമായിരിക്കുമെന്ന് പഠന സംഘത്തെ നയിച്ച എലിസ് ലാബൊണ്ടെ പറയുന്നു.
അപ്പോള് ഇക്കാര്യം ഓര്ത്തുക വയ്ക്കുക നല്ല ഒരു ഫിറ്റ്നസ് ഇന്സ്ട്രക്ടറുടെയോ ഡോക്ടറുടെയോ സഹായത്തോടെ ഗര്ഭകാലത്ത് ചെയ്യാവുന്ന വ്യായാമമുറകള് ഹൃദിസ്ഥമാക്കി അത് ചെയ്തുതുടങ്ങുക. എപ്പോഴും സന്തോഷമായിരിക്കാന് ശ്രദ്ധിയ്ക്കുകയും ചെയ്യുക, സംശയം വേണ്ട നിങ്ങളുടെ കണ്മണിയും സ്മാര്ട്ടാകും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
