Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
നിതംബവലിപ്പമോര്ത്ത് വേവലാതി വേണ്ട

കുടവയറുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരിച്ച നിതംബമുള്ളവര്‍ കൂടുതല്‍ ആരോഗ്യമുള്ളവരായിരിക്കുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
നിതംബത്തിന്റെ ഭാരം കൂടുന്തോറും ആരോഗ്യപരമായി നിങ്ങള്‍ മുന്നിലെത്തുമെന്നാണ് 'ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഒബിസിറ്റി റിപ്പോര്‍ട്സ്" പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.
തടിച്ച നിതംബവും തുടകളുമാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ ചീത്ത കൊളസ്ട്രോള്‍ കുറവും നല്ല കൊളസ്ട്രോളിന്റെ നില ആവശ്യമുള്ള അനുപാതത്തിലും ആയിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നു. ഇത് രക്തക്കുഴലുകളില്രക്തം കട്ടിയാവുന്നതില്‍ നിന്നും തുടര്‍ന്നുണ്ടാകുന്ന പക്ഷാഘാതത്തില്‍ നിന്നും സംരക്ഷണം നല്‍കും.
ഇത്തരത്തിലുള്ള ശരീരപ്രകൃതിയുള്ളവര്‍ക്ക് പ്രമേഹത്തിന്റെ ഭീഷണിയുണ്ടാകില്ലെന്നും ഗവേഷകര്‍ പറയുന്നു.
അരക്കെട്ടിലും വയറിലും അടിയുന്ന കൊഴുപ്പിന്റെയും അരക്കെട്ടിന് താഴെ അടിയുന്ന കൊഴുപ്പിന്റെയും പ്രവര്‍ത്തനം വ്യത്യസ്തമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ഇത്തരത്തില്‍, വയറിലും അരക്കെട്ടിലും നിതംബത്തിലും അടിയുന്ന കൊഴുപ്പിന്റെ നിരക്ക് കണക്കിലെടുത്ത് ഹൃദ്രോഗ പ്രവചനവും ചികിത്സയും നടത്താനാവുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
