Latest Updates
-
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം
പ്രമേഹത്തിനെതിരെ ചായയും കാപ്പിയും

ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനപ്പെട്ടതായി ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യതയാണ് കാപ്പിയുടെയും ചായയുടെയും ഉപയോഗം മൂലം കുറയുന്നത്.
മൂന്നോ നാലോ കപ്പ് ചായ ദിവസവും ശീലമാക്കുന്നവരില്‍ രോഗസാധ്യത അഞ്ചിലൊന്നോ അതിലധികമോ ആയി കുറയുമെന്ന് പഠനം വ്യക്തമാക്കുന്നു. ആര്‍ക്കൈവ്സ് ഓഫ് ഇന്റേണല്‍ മെഡിസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഏതാണ്ട് അഞ്ചുലക്ഷം പേരെ ഉള്‍പ്പെട്ട 18 വ്യത്യസ്ത പഠനങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. കഫീന്‍ ഒഴിവാക്കിയ ചായയോ കാപ്പിയോ കുടിച്ചാല്‍ ഫലം ഇതിലും കൂടുമെന്നാണ് കണ്ടെത്തല്‍.
കഫീന്‍ ഇല്ലാത്ത കാപ്പിയും ചായയും ഉപയോഗിച്ചാല്‍ രോഗസാധ്യത മൂന്നിലൊന്നായി കുറയും. നാല്പത് വയസ്സ് കഴിഞ്ഞവരെയാണ് സാധാരണയായി ടൈപ്പ് 2 പ്രമേഹം ബാധിക്കുന്നത്.
ശരീരത്തില്‍ ഇന്‍സുലില്‍ ഉല്പ്പാദപ്പിക്കാനുള്ള ശേഷി കുറയുകയോ അല്ലെങ്കില്‍ ഉല്പാദിപ്പിക്കപ്പെട്ട ഉന്സുലില് ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാതെ വരുകയോ ചെയ്യുന്നതാണ് രോഗകാരണം.
പഠനത്തില്‍ ഓരോ കപ്പ് ചായയോ കാപ്പിയോ കഴിക്കുമ്പോഴും ഏഴ് ശതമാനം വീതം രോഗസാധ്യത കുറയുന്നുവെന്ന ഫലമാണ് ഗവേഷകര്‍ക്ക് ലഭിച്ചത്.
ചായയിലെയും കാപ്പിയിലെയും ഏത് തരം രാസവസ്തുക്കളാണ് ഇതിന് സഹായിക്കുന്നതെന്ന് കണ്ടെത്തിയാല്‍ അത് പ്രമേഹരോഗപഠനത്തില് വഴിത്തിരിവാകും.
കാപ്പിയിലും ചായയിലും കാണപ്പെടുന്ന മഗ്നീഷ്യം അല്ലെങ്കില്‍ ലിഗ്നാന്‍സ് തുടങ്ങിയ നിരോക്സീകാരികള്‍ അല്ലെങ്കല്‍ ക്ലോറോജനിക് ആസിഡുകള്‍ തുടങ്ങിയ രാസവസ്തുക്കളായിരിക്കണം രോഗപ്രതിരോധശേഷി നല്‍കുന്നതെന്നാണ് ഗവേഷകര്‍ കരുതുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
