Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ദേഷ്യത്തെ തുറന്നുവിടൂ... ഹൃദയത്തെ രക്ഷിക്കൂ

സ്വീഡനില് നടന്ന ഒരു പഠനത്തിലാണ് ദേഷ്യം അടക്കിപ്പടിച്ച് നിയന്ത്രിക്കുന്നത് ഹൃദയത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയത്. പുരുഷന്മാരിലാണ് ഏറെയും ഇത്തരം പ്രശ്നങ്ങള് കാണുന്നത്.
ജോലിസ്ഥലത്തും, കുടുംബപ്രശ്നങ്ങളിലുമെല്ലാം പലപ്പോഴും പുരുഷന് നുരഞ്ഞുപൊങ്ങിവരുന്ന ദേഷ്യത്തെ പ്രകടിപ്പിക്കാതെ അടക്കി നിര്ത്തേണ്ടിവരാറുണ്ട്. പുരുഷന്മാരില് ഹൃദയാഘാതം കൂടുതലാവാന് ഇതും ഒരു കാരണമാണെന്നാണ് ഗവേഷണ സംഘം പറയുന്നത്.
സ്റ്റോക്ഹോമിലുള്ള 2755 പുരുഷന്മാരായ ജോലിക്കാരിലാണ് പഠനം നടത്തിയത്. ഇവരില് പലരും ജോലിസ്ഥലത്ത് ദേഷ്യം അടക്കിപ്പിടിച്ച് നില്ക്കേണ്ട സാഹചര്യം അനുഭവിക്കുന്നവരായിരുന്നു. മാത്രമല്ല ഇത്തരം അവസ്ഥ കഴിയുമ്പോള് അസഹ്യമായ തലവേദന, വയറുവേദന എന്നവ ഇവരെ അലട്ടുകയും ചെയ്യുന്നുണ്ട്.
പുകവലി, മദ്യപാനം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരില് ഇത്തരം മാനസികാവസ്ഥ ഉണ്ടാകുമ്പോഴുള്ള മാറ്റങ്ങളും ഗവേഷകര് പഠനവിധേയമാക്കി. 1992നും 1995നും ഇടിയിലായിരുന്നു പഠനം തുടങ്ങിയത്.
ഇവരില് പലരും അക്കാലത്ത് 41 വയസ്സ് പ്രായമുള്ളവരായിരുന്നു. പഠനത്തിന്റെ ഭാഗമായി ഇടക്കിടെ ഇവരുടെ രക്തസമ്മര്ദ്ദം, ബിഎംഐ, കൊളസ്ട്രോളിന്റെ അളവ് എന്നിവയെല്ലാം ഗവേഷകര് നിരീക്ഷിച്ചുകൊണ്ടിരുന്നു. 2003 ആയപ്പോഴേയ്ക്കും ഇവരില് 47 പേര് ഹൃദയാഘാതം പോവുള്ള ഹൃദ്രോഗങ്ങള് കാരണം മരിച്ചു.
ഇവരില് പലരിലും ദേഷ്യം അടക്കിപ്പിടിക്കുന്ന സ്വഭാവം തന്നെയാണ് രോഗത്തിന് പ്രധാന കാരണമായതെന്നാണ് ഗവേഷകര് പറയുന്നത്. മറ്റെല്ലാകാര്യങ്ങളിലും ഇവരെല്ലാം ഭേദപ്പെട്ട ആരോഗ്യസ്ഥിതിയുള്ളവരായിരുന്നുവത്രേ.
ദേഷ്യം അടക്കിവെയ്ക്കുമ്പോള് മാനസിക പിരിമുറുക്കമുണ്ടാവുകയും ഇത് രക്തസമ്മര്ദ്ദം കൂടാന് ഇടയാക്കുകയും ചെയ്യും. ഇത് തുടര്ച്ചയായി സംഭവിച്ചുകൊണ്ടിരുന്നാല് ഹൃദയത്തെ ബാധിക്കുമെന്നകാര്യം ഉറപ്പ്. അതുകൊണ്ട് ദേഷ്യം വരുമ്പോള് പൊട്ടിത്തെറിച്ചോളൂ(വീട്ടിലെങ്കിലും) ഹൃദയം സുരക്ഷിതമായിരിയ്ക്കട്ടെ
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
