Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പൊണ്ണത്തടി കുറയ്ക്കൂ, നന്നായി ഉറങ്ങാം!
ഉറക്കവും തടിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ഉണ്ടെന്നാണ് ഇത് സംബന്ധിച്ച് നടത്തിയ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ശരീര ഭാരം കുറച്ചാല്‍ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമുണ്ടാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ഫിന്‍ലാന്റിലെ ഗവേഷകരാണ് ശരീര ഭാരവും ഉറക്കവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയത്.
ഉറക്കകുറവ് മൂലം വലയുന്ന 72 പേരില്‍ ഒരു വര്‍ഷം തുടര്‍ച്ചയായി നടത്തിയ പഠനങ്ങളാണ് പുതിയ കണ്ടെത്തലുകളിലേക്ക് വഴിതെളിച്ചത്. ഇവരുടെ ജീവിതക്രമത്തില്‍ വരുത്തിയ മാറ്റങ്ങളിലൂടെ പൊണ്ണത്തടി കുറഞ്ഞതിനൊപ്പം ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇല്ലാതായെന്ന് ഗവേഷകര്‍ കണ്ടെത്തി.
പൊണ്ണത്തടിക്കാര്‍ ഉറങ്ങുമ്പോള്‍ ഇവരുടെ തൊണ്ടയിലെ മാസപേശികള്‍ തമ്മില്‍ കൂട്ടിമുട്ടുന്നത് മൂലം പലപ്പോഴും ശ്വാസതടസ്സം ഉണ്ടാകുന്നു. തുടര്‍ച്ചയായി ഇത് ആവര്‍ത്തിയ്ക്കുമ്പോള്‍ ശരീരത്തിലേക്കുള്ള ഓക്സിജന്റെ അളവ് കുറയുകയും തുടര്‍ന്ന് ഉറക്കം തടസ്സപ്പെടുകയും ചെയ്യുന്നു. വലിയ ശബ്ദത്തില്‍ കൂര്‍ക്കം വലിയ്ക്കുന്നതാണ് ഇതിന്റെ രോഗലക്ഷണം.
ഉറക്കക്കുറവ് ഹൃദരോഗം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ വരുന്നതിനുള്ള സാധ്യത വര്ദ്ധിപ്പിയ്ക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഭക്ഷണം നിയന്ത്രിക്കുകയും ജീവിത ക്രമം പാലിയ്ക്കുകയും രോഗികള്‍ക്ക് സുഖകരമായ ഉറക്കം ലഭിച്ചതിനൊടൊപ്പം രക്ത സമ്മര്‍ദ്ദം, കൊളസ്ട്രോള്‍, പ്രമേഹം തുടങ്ങിയവ നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്നും ഗവേഷകര്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
