Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ലജ്ജാലുക്കളാണോ? ഹൃദയത്തെ സൂക്ഷിയ്ക്കുക
നിങ്ങള്‍ ലജ്ജാലുക്കളും തലയുയര്‍ത്തി മറ്റുള്ളവരുമായി ഇടപഴകാന്‍ മടിയുള്ളവരുമാണോ? സൂക്ഷിയ്ക്കുക നിങ്ങളെ ഹൃദ്രോഗം പിടികൂടിയേയ്ക്കാം.
പുതിയതായി നടന്ന ചില പഠനങ്ങളാണ് ലജ്ജാലുക്കളായ ആളുകളില്‍ ഹൃദ്രോഗം വന്ന് മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന ്വ്യക്തമാക്കുന്നത്.
മറ്റുള്ളവരോട് സംസാരിയ്ക്കാനും ഇടപഴകാനും മടിയ്ക്കുന്നവരില് ആത്മവിശ്വാസക്കുറവും എപ്പോഴും പേടിയുമുള്ള മാനസികാവസ്ഥയായിരിക്കും ഉണ്ടാവുക. എന്നാല്‍ നന്നായി ഇടപഴകുകയും ലജ്ജയെന്ന മാനസികാവസ്ഥകാണിക്കാതിരിക്കുന്നവരുടെ ഹൃദയം ലജ്ജാലുക്കളുടേതിനെ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യമുള്ളതായിരിക്കുമത്രേ.
ലജ്ജാലുക്കളായവരില് അമ്പത് ശതമാനം പേരും മരിക്കുന്നത് ഹൃദ്രോഗങ്ങളോ പക്ഷാഘാതമോ ബാധിച്ചാണെന്നു പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ചിക്കാഗോസ് നോത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്.
മുപ്പത് വര്‍ഷമായി 2,000ത്തിലേറെ പുരുഷന്മാരില് പഠനം നടത്തിവരുകയായിരുന്ന ഗവേഷക സംഘം. 40വയസ്സിനും 55 വയസ്സിനും ഇയിലുള്ള പുരുഷന്മാര്ക്ക് പ്രത്യേക ചോദ്യാവലി തയ്യാറാക്കി നല്‍കിയാണ് പഠനത്തിനായുള്ള വിവരങ്ങള്‍ ശേഖരിച്ചത്.
പഠനത്തിന്റെ അവസാനഘട്ടം എത്തിയപ്പോഴേയ്ക്കും ഇതില്‍ അറുപത് ശതമാനംപേരും മരിച്ചു. തുടര്‍ന്ന് ഇവരുടെ മരണങ്ങള് സംബന്ധിച്ച വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഗവേഷകര്‍ പഠനം പൂര്‍ത്തിയാക്കിയത്.
ചോദ്യാവലിയില്‍ കിട്ടിയ ഉത്തരങ്ങളും ഇവരുടെയൊക്കെ മരണസര്‍ട്ടിഫിക്കറ്റുകളും താരതമ്യപ്പെടുത്തി പഠനം നടത്തിയപ്പോഴാണ് ലജ്ജാലുക്കളായവര് മിക്കവരും ഹൃദയാഘാതമോ പക്ഷാഘാതമോ വന്നാണ് മരിച്ചതെന്ന് കണ്ടെത്തിയത്. പുകവലി, കൊളസ്ട്രോള്‍ തുടങ്ങിയ കാരണങ്ങള്‍ക്കൊപ്പം സ്വഭാവ സവിശേഷതകള്‍ക്കും ഹൃദ്രോഗങ്ങള്‍ വരുത്തുന്നതില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
