Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പടിഞ്ഞാറന്‍ ഭക്ഷണരീതി സ്തനാര്‍ബുദത്തിന് കാരണമാകുന്നു
പടിഞ്ഞാറന്‍ ഭക്ഷണ രീതി ഏഷ്യന്‍ സ്ത്രീകള്‍ക്കിടയില്‍ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍.
മാംസം, വൈറ്റ് ബ്രഡ്, പാല്, പുഡ്ഡിംഗ് തുടങ്ങിയവ അടങ്ങിയ പടിഞ്ഞാറന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ഇത്തരത്തില്‍ ആരോഗ്യ ഭീഷണിയുണ്ടാക്കുന്നത്.
1,500 ചൈനീസ് സ്ത്രീകളില്‍ നടത്തിയ പഠനത്തെത്തുടര്‍ന്ന് ഫോക്സ് ചെസ് കാന്‍സര്‍ സെന്ററിലെ ഗവേഷകരാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മാംസവും മധുരവും അടങ്ങിയ ഭക്ഷണം പച്ചക്കറികളുള്പ്പെട്ട ഭക്ഷണത്തേക്കാള്‍ രണ്ടിരട്ടികൂടുതല് സ്താനാര്ബുധ സാധ്യതയുണ്ടാക്കുന്നുണ്ട്.
ഇപ്പോഴത്തെ നിലയില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഏഷ്യന്‍ രാജ്യങ്ങളിലെ സ്ത്രീകളില്‍ സ്തനാര്‍ബുദ നിരക്ക് കുറവാണ്. പക്ഷേ ഈയിടെയായി ഏഷ്യയിലെ സ്ത്രീകളില്‍ സ്തനാര്‍ബുദ ബാധ വര്‍ദ്ധിയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ആര്‍ത്തവ വിരാമത്തിന് ശേഷമാണ് മാംസവും മധുരവും കൂടിയ പടിഞ്ഞാറന്‍ ഭക്ഷണ രീതി കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇത്തരം ഭക്ഷണങ്ങള്‍ കുറയ്ക്കുമ്പോള്‍ ശരീര ഭാരം നിയന്ത്രിക്കാന്‍ കഴിയുകയും അതുവഴി സ്തനാര്ബുദത്തിനുളള സാധ്യത കുറയുകയും ചെയ്യുന്നു.
ഏഷ്യക്കാരില്‍ സ്തനാര്‍ബുദം കുറഞ്ഞിരിക്കാനുള്ള പ്രധാന കാരണം ഇവരുടെ ഭക്ഷണ രീതിയിലുള്ള വ്യത്യാസമാണെന്നും കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറികളും സോയയും ശുദ്ധജല മത്സ്യങ്ങളും ഉള്‍പ്പെട്ട ഭക്ഷണരീതിയാണ് ചൈനയില്‍ സാധാരണയായി പിന്തുടര്‍ന്നുവരുന്നത്.
ചൈനീസ് ആന്റി കാന്‍സര്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം ചൈനയില്‍ സ്തനാര്‍ബുദം മൂലം മരിയ്ക്കുന്നവരുടെ എണ്ണം 1990കളില്‍ 37 ശതമാനം മുതല്‍ 38.9 ശതമാനം വരെയായിരുന്നു. എന്നാല്‍ പ്രകൃതിയുമായും ഭക്ഷണരീതികളുമായി ബന്ധപ്പെട്ട കാരണങ്ങളെത്തുടര്‍ന്ന് ഈ നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.
ആര്‍ത്തവ വിരാമത്തിന് ശേഷം ശരീര ഭാരം ക്രമാതീതമായി കൂടുന്ന സ്ത്രീകളിലാണ് സ്തനാര്‍ബുദത്തിന് ഏറെ സാധ്യതയെന്ന് നൂറിലേറെ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇതെന്തുകൊണ്ട് പിടിപെടുന്നുവെന്ന കാരണങ്ങളെ കൃത്യമായി കണ്ടെത്താന്‍കഴിഞ്ഞിട്ടില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
