Latest Updates
-
ബുധാദിത്യ യോഗം 2026: കരിയറിലും ഇന്റർവ്യൂകളിലും തിളങ്ങാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സർവ്വാർത്ഥ സിദ്ധി യോഗം 2026: ഈ സമയത്ത് എന്ത് ചെയ്യണം? അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ദീപാവലി മുഹൂർത്ത് ട്രേഡിംഗ്: നഷ്ടം ഒഴിവാക്കാൻ നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ് -
ധൻതേരാസ് 2026: സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്, ശുഭമുഹൂർത്തം ഇങ്ങനെ കണ്ടെത്താം -
ബുധമാന്ദ്യം: ദീപാവലി ഷോപ്പിംഗിലും പണമിടപാടുകളിലും ഈ കരുതൽ നടപടികൾ മറക്കരുത് -
നവംബർ 7: ചന്ദ്രൻ തുലാം രാശിയിലേക്ക്; ധൻതേരസ് ഷോപ്പിംഗിന് ഈ സമയം ഏറ്റവും ഉചിതം -
ശുക്രൻ കന്നി രാശിയിൽ വക്രഗതിയിൽ: 12 രാശിക്കാർക്കും നിർണ്ണായക സമയം, ധൻതേരസ് ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്! -
കാർത്തിക അമാവാസി 2026: ലക്ഷ്മി പൂജ സമയം കൃത്യമായി അറിയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവംബർ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
ഓര്‍മ്മക്കുറവും ശ്രദ്ധക്കുറവും സ്ഥിരമെങ്കില്‍ ഈ വിറ്റാമിന്റെ കുറവാണ്
സാധാരണയായി നിങ്ങളില്‍ ഓര്‍മ്മക്കുറവും ശ്രദ്ധക്കുറവും ഏകാഗ്രതയില്ലായ്മയും ഉണ്ടെങ്കില്‍ പലപ്പോഴും അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ വിറ്റാമിന്‍ ബി 12-ന്റെ കുറവാണ് പലപ്പോഴും ഇതിനെല്ലാം കാരണം. ഹൈപ്പര്‍തൈറോയ്ഡിസം ഉണ്ടാകാനുള്ള സാധ്യത ഇവരില്‍ അതുകൊണ്ട് തന്നെ വളരെ കൂടുതലാണ്. ഫ്രോണ്ടിയേഴ്സ് ഇന്‍ എന്‍ഡോക്രൈനോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനമനുസരിച്ചാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥയുണ്ടാവുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
മെമ്മറി പ്രശ്നങ്ങളുള്ള ആളുകള്‍ക്ക് ബി 12 കുറവ്, ഹൈപ്പര്‍തൈറോയിഡിസവും ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് പലപ്പോഴും പ്രായവുമായി ബന്ധപ്പെട്ടതായിരിക്കുന്നതിനും ഉള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. വൈറ്റമിന്‍ ബി 12 ന്റെ കുറവ് വരുന്നതിന്റെ ഫലമായി പലപ്പോഴും ഹൈപ്പോതൈറോയിഡിസം പോലുള്ള അവസ്ഥകളും ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇത് ചികിത്സിച്ചില്ലെങ്കില്‍ പലപ്പോഴും വൈജ്ഞാനികമായുണ്ടാവുന്ന വൈകല്യങ്ങള്‍ക്ക് പോലും കാരണമാകും എന്നാണ് ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലില്‍ നിന്നുള്ള ഡോക്ടര്‍ സുധീര്‍ കുമാര്‍ സമൂഹ മാധ്യമത്തില്‍ പങ്ക് വെച്ചത്.

തൈര്
തൈര് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് വിറ്റാമിന്‍ ബി 12-ന്റെ മികച്ച സ്രോതസ്സുകളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു കപ്പ് െൈതരില് ഏകദേശം 28% വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. തൈരിലെ വിറ്റാമിന്‍ ബി 12 ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നു. ദിനവും അല്പം തൈര് കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
പാലും മറ്റ് പാലുല്‍പ്പന്നങ്ങളും
പാലില്‍ വിറ്റാമിന്‍ ബി 12, പ്രോട്ടീന്‍, കാല്‍സ്യം, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതുമാത്രമല്ല പാല് പോലെ തന്നെ പാല്-ഉല്‍പ്പന്നങ്ങളായ ചീസ്, പനീര്‍ എന്നിവയും വിറ്റാമിന്‍ ബി 12-ന്റെ കലവറയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പാലും പാലുല്‍പ്പന്നങ്ങളും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആമാശയത്തില്‍ വളരെ പെട്ടെന്ന് ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു
പാലും പാലുല്‍പ്പന്നങ്ങളും.
ധാന്യങ്ങള്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ ധാന്യങ്ങള്‍ എപ്പോഴും വളരെയധികം സഹായിക്കുന്നതാണ്. സസ്യാഹാരം കഴിക്കുന്നവര്‍ക്ക് വിറ്റാമിന്‍ ബി 12 ലഭിക്കുന്നതിന് സഹായിക്കുന്ന ഏറ്റവും മികച്ചതാണ് ധാന്യങ്ങള്‍. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ച മാറ്റങ്ങള്‍ നല്കുന്നു. ധാന്യങ്ങളില്‍ വൈറ്റമിന്‍ ബി 12, ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിന്‍ എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. സ്ഥിരമായി കഴിക്കുന്നവര്ക്ക യാതൊരു വിധത്തിലുള്ള രോഗാവസ്ഥകും ബാധിക്കുകയില്ല എന്നതാണ് സത്യം.
മുട്ട
മുട്ട സ്ഥിരമായി കഴിക്കുന്നവരില്‍ എന്തുകൊണ്ടും വിറ്റാമിന്‍ ബി 12. ഇതിലുള്ള വിറ്റാമിന്‍ ബി 12, പ്രോട്ടീന്‍, കാല്‍സ്യം എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ളയേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ബി 12 ന്റെ അളവ് മുട്ടയുടെ മഞ്ഞക്കുണ്ടെന്നത് മനസ്സിലാക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ദിവസവും അല്പം മുട്ട കഴിക്കുന്നത് വഴി അത് നിങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും അതുപോലെ തന്നെ വിറ്റാമിന്‍ ബി 12 കുറവിനെ പരിഹരിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
