Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അവഗണിക്കരുത് ശരീരം നല്‍കും സൂചനകള്‍, ആദ്യ 3 മണിക്കൂര്‍ അതിപ്രധാനം: ഡോ. സൗമ്യ സരിന്
ഇന്നത്തെ കാലത്ത് പലരും വളരെയധികം കേട്ടുപരിചയമുള്ള ഒരു വാക്കാണ് പക്ഷാഘാതം എന്നത്. എന്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന് നമുക്ക് നോക്കാം. പലപ്പോഴും തലച്ചോറിലേക്കുള്ള പേശികളുടെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെടുന്ന അവസ്ഥയെയാണ് പക്ഷാഘാതം എന്ന് പറയുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തില്‍ തടസ്സങ്ങള്‍ സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ വരുന്നത്. ഇതിന്റെ ഫലമായി മുഖം കോടിപ്പോവുക, സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക., കൈ ഉയര്‍ത്തുമ്പോള്‍ കൈ താഴെ വീഴുക, എന്തെങ്കിലും വസ്തുക്കള്‍ മുറുകെ പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക തുടങ്ങി നിരവധി പ്രതിസന്ധികള്‍ ഉണ്ടാവാം.
എന്നാല്‍ പക്ഷാഘാതം സംഭവിക്കുന്നതിന് മുന്‍പായി ശരീരം ചില ലക്ഷണങ്ങളെ നമുക്ക് കാണിച്ച് തരുന്നു. അതിനെ കൃത്യമായി മനസ്സിലാക്കുകയും വിലയിരുത്തുകയും കൃത്യസമയം ചികിത്സ തേടുകയും ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. കൃത്യസമയത്ത് ചികിത്സ തേടുന്നത് വഴി പല വിധത്തിലുള്ള പ്രതിസന്ധികളേയും പ്രശ്നങ്ങളേയും ഗുരുതര പ്രത്യാഘാതങ്ങളേയും ഒഴിവാക്കാന്‍ സാധിക്കുന്നു. ഇതിനെക്കുറിച്ച് ഡോ. സൗമ്യ സരിന് ചില കാര്യങ്ങള്‍ പറയുന്നു. ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത ഇക്കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

എന്താണ് പക്ഷാഘാതം?
എന്താണ് പക്ഷാഘാതം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. തലച്ചോറിലേക്ക് രക്തം കൊണ്ട് പോവുന്ന രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ അല്ലെങ്കില്‍ പൊട്ടിപ്പോവുകയോ ചെയ്യുന്ന അവസ്ഥയിലാണ് പക്ഷാഘാതം സംഭവിക്കുന്നത്. അതായത് തലച്ചോറിന്റെ കോശങ്ങളിലേക്ക് ഓക്സിജന്‍ കൊണ്ട് പോവുന്ന രക്തധമനികള്‍ പൊട്ടുകയോ അല്ലെങ്കില്‍ തടസ്സം നേരിടുകയോ ചെയ്യുമ്പോഴാണ് പക്ഷാഘാതം എന്ന ഗുരുതരമായ അവസ്ഥയുണ്ടാവുന്നത്. തലച്ചോറിലെ കോശങ്ങള്‍ എന്നത് വളരെയധികം സംവേദനക്ഷമതയുള്ളവയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ വളരെ എളുപ്പത്തില്‍ കോശങ്ങള്‍ നശിച്ച് പോവുന്ന അവസ്ഥയുണ്ടാവും.
വളരെ കുറച്ച് സമയത്തിലാണ് ഇവ സംഭവിക്കുന്നത് എന്നുണ്ടെങ്കില്‍ പോലും പലപ്പോഴും അത്രയും വേഗത്തില്‍ തലച്ചോറിലെ ആ ഭാഗത്തെ കോശങ്ങള്‍ നശിച്ച് പോവുന്നു. അതുകൊണ്ട് പക്ഷാഘാതം സംഭവിച്ച് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടുക എന്നത് ഈ രോഗാവസ്ഥയുടെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം തലച്ചോറിലെ കോശങ്ങള്‍ക്ക് ഓക്സിജന്‍ ലഭ്യമല്ലെങ്കില്‍ അവ വളരെ പെട്ടെന്ന് നശിച്ച് പോവുന്നു. ഇതിലെ പ്രധാന പ്രതിസന്ധി എന്താണെന്ന് വെച്ചാല്‍ ഇത്തരത്തില്‍ നശിച്ച കോശങ്ങള്‍ക്ക് പിന്നീട് പുനരുജ്ജീവനം ഉണ്ടായിരിക്കുകയില്ല. പിന്നീട് അതിനെ തിരിച്ച് കൊണ്ടുവരുന്നതിന് സാധിക്കുകയില്ല.

കാരണങ്ങള്‍ നിസ്സാരമല്ല
പക്ഷാഘാതത്തിന് നിരവധി കാരണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് പുകവലി. വളരെ അപകടകരമായ അവസ്ഥയുണ്ടാക്കുന്നതാണ് പുകവലി. അതോടൊപ്പം തന്നെ മദ്യപാനവും ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കൂടാതെ രക്തസമ്മര്‍ദ്ദവും സ്ട്രോക്കിലേക്ക് നയിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. അതോടൊപ്പം തന്നെ കൊളസ്ട്രോളും നിയന്ത്രിക്കണം. ഇതെല്ലാം പക്ഷാഘാതത്തിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ അല്പം ശ്രദ്ധിക്കണം. അതില്‍ ആദ്യം വരുന്നത് ഇടക്കിടെയുള്ള ബ്ലാക്ക് ഔട്ട് അഥവാ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നുന്നത്. ചിലപ്പോള്‍ തല തിരിഞ്ഞ് വീഴുന്നതിനുള്ള സാധ്യതയും ഉണ്ട്. അത് കൂടാതെ തല പെരുക്കുന്നത് പോലെയും തോന്നുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അത് മാത്രമല്ല ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് തരിപ്പ് അനുഭവപ്പെടുന്നതും നിസ്സാരമാക്കരുത്. അത് കൂടാതെ കൈയ്യില്‍ ഗ്ലാസ്സ് ശരിക്ക് പിടിക്കാന്‍ സാധിക്കാതെ വരുന്നത് അല്ലെങ്കില്‍ കാലില്‍ ചെരുപ്പ് കൃത്യമായി ഇടാന്‍ സാധിക്കാതെ വരുന്നത് എല്ലാം പേശികളുടെ ബലക്കുറവ് മൂലമാണ്. ഇതൊന്നും ഒരിക്കലും നിസ്സാരമാക്കരുത്. അതായത് സ്വാധീനക്കുറവ് അല്ലെങ്കില്‍ ബലക്ഷയം സംഭവിക്കുന്നു.

ആശയക്കുഴപ്പം സംഭവിക്കുന്ന ലക്ഷണവും നിസ്സാരമാക്കരുത്. കൂടാതെ സംസാരിക്കുമ്പോള്‍ വ്യക്തതയില്ലാത്തത്, അതോടൊപ്പം തന്നെ കണ്ണിന് പ്രശ്നങ്ങള്‍ തോന്നുന്നത് അതായത് കാഴ്ച ഇടക്കിടെ പ്രശ്നത്തിലാവുന്നു എന്നാല്‍ പിന്നീട് അത് സാധാരണ അവസ്ഥയിലേക്ക് എത്തും. ഇത് കൂടാതെ അതിശക്തമായ തലവേദന ഇടക്കിടെയുണ്ടാവുന്നതും കൂടാതെ ശരീരത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നതും അല്പം ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ അപസ്മാരം ഉണ്ടാവുന്നത് നിസ്സാരമല്ല. ഇങ്ങനെയുള്ള എന്ത് ലക്ഷണങ്ങള്‍ കണ്ടാലും ഉടന്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും അതിനെ അവഗണിക്കാതെ കൃത്യമായ പരിശോധന നടത്തി പ്രശ്നങ്ങളില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ശ്രദ്ധിക്കേണ്ടത്
പക്ഷാഘാതം സംഭവിച്ച് കഴിഞ്ഞാലും ഒരിക്കലും ആശുപത്രിയില്‍ എത്തിക്കാന്‍ വൈകരുത്. പ്രധാനമായും ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ കഴിവതും ആശുപത്രിയില്‍ എത്തിക്കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും സമയം പാഴാക്കരുത് എന്നതാണ് പ്രധാന കാര്യം. കൃത്യമായ ചികിത്സയിലൂടെ നിങ്ങള്‍ക്ക് രോഗാവസ്ഥയില്‍ നിന്ന് മുക്തി നേടാവുന്നതാണ്. അതുകൊണ്ട് ഒട്ടും സമയം പാഴാക്കാതെ ആശുപത്രിയില്‍ എത്തിക്കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications

