40ന് ശേഷവും ശരീരത്തിന് കരുത്തും ഊര്‍ജ്ജവും ഉറപ്പ്, ഈ തെറ്റുകള്‍ ഇന്നത്തോടെ നിര്‍ത്തുക

40കള്‍ എന്നത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വളരെയേറെ ശ്രദ്ധിക്കേണ്ട കാലമാണ്. കാരണം ഈ പ്രായത്തിനുശേഷമാണ് മിക്ക അസുഖങ്ങളും തല പൊക്കുന്നത് എന്ന് പഠനങ്ങള്‍ പറയുന്നു. 40കള്‍ എന്നത് ഒരു മനുഷ്യന്റെ മധ്യവയസ്സ് ആയി കണക്കാക്കുന്നു. പ്രായം കൂടുന്നതിനനുസരിച്ച് നിങ്ങളുടെ ആരോഗ്യവും നിങ്ങള്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ വാര്‍ധക്യ കാലത്ത് നിങ്ങള്‍ക്ക് അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിവരും.

ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. 40 വയസ്സിനു ശേഷം ചില മോശം ശീലങ്ങള്‍ നമ്മെ പിടികൂടാന്‍ തുടങ്ങുന്നു, പ്രത്യേകിച്ച് നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍. ഇത്തരം മോശം ശീലങ്ങള്‍ ഉപേക്ഷിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഭാവിയില്‍ നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം ഉറപ്പാക്കാന്‍ ഇന്ന് തന്നെ അത്തരം ശീലങ്ങള്‍ മാറ്റാന്‍ ശ്രമിക്കുക. നാല്‍പ്പതുകളില്‍ എത്തിയാലുടന്‍ നിങ്ങള്‍ ഒഴിവാക്കേണ്ട ചില തെറ്റുകള്‍ ഇതാ.

Staying Fit After 40: These Are The Mistakes You Should Avoid, Details In Malayalam

അനാരോഗ്യകരമായ ഭക്ഷണം
ഉയര്‍ന്ന പഞ്ചസാരയും ഉയര്‍ന്ന കൊഴുപ്പും ഉള്ള ഭക്ഷണങ്ങള്‍, പ്രായമാകുമ്പോള്‍ നിങ്ങളുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കും. ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ലോഡ് വേഗത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഇവ വര്‍ദ്ധിപ്പിക്കുന്നു. ഇത് ഹൃദ്രോഗം, ശരീരഭാരം, പ്രമേഹം എന്നിവയ്ക്ക് കാരണമാകുന്നു.

Staying Fit After 40: These Are The Mistakes You Should Avoid, Details In Malayalam

മോശം ഇരിപ്പ്
നിങ്ങള്‍ ഇരിക്കുന്ന രീതി മോശമാണെങ്കില്‍ അത് നിങ്ങളുടെ വയറിലെ പേശികളുടെ ബലക്കുറവിനും നടുവേദനയ്ക്കും കാരണമാകും. അതിനാല്‍ 40ന് ശേഷം നിങ്ങള്‍ക്ക് ഇത്തരം വേദന ഒഴിവാക്കാനായി നിങ്ങള്‍ ഇരിക്കുന്ന രീതി അഥവാ ഭാവം നിങ്ങള്‍ ശ്രദ്ധിക്കണം.

Staying Fit After 40: These Are The Mistakes You Should Avoid, Details In Malayalam

മാനസികാരോഗ്യം ശ്രദ്ധിക്കാതിരിക്കല്‍
40-കളില്‍ എത്തുമ്പോള്‍ ഒരു വ്യക്തിക്ക് അഴരുടെ വൈകാരിക ആവശ്യങ്ങള്‍ അവഗണിക്കാനുള്ള സാദ്ധ്യതയുണ്ട്. ഇത് സമ്മര്‍ദ്ദവും സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളും വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ പ്രായമായ ആളുകള്‍ക്ക് അവരുടെ ശരീരത്തിന്റെ ആരോഗ്യത്തിനായി മാനസികമായ ആരോഗ്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

Staying Fit After 40: These Are The Mistakes You Should Avoid, Details In Malayalam

ബിപി ശ്രദ്ധിക്കാതിരിക്കല്‍
40-നും 80-നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്നവരില്‍ പകുതിയിലധികം പേര്‍ക്കും എളുപ്പത്തില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നു. 40 നു ശേഷം നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചില്ലെങ്കില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ദീര്‍ഘായുസ്സ് നിലനിര്‍ത്തുന്നതിനും ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം നിലനിര്‍ത്തുന്നതിനും പതിവ് രക്തസമ്മര്‍ദ്ദ പരിശോധനകള്‍ ഒരു പ്രധാന പങ്ക് വഹിച്ചേക്കാം. അതിനാല്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക.

Staying Fit After 40: These Are The Mistakes You Should Avoid, Details In Malayalam

ഉദാസീനമായ ജീവിതശൈലി
ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം, അമിതവണ്ണം എന്നിവയും അനുബന്ധ രോഗങ്ങളും വരുന്നതിന് ഒരു കാരണം ഉദാസീനമായ ജീവിതശൈലിയാണ്. 40നു ശേഷം നിങ്ങളുടെ ആരോഗ്യത്തിനായി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന പ്രധാന കാര്യങ്ങളില്‍ ഒന്ന് ഉദാസീനമായ ജീവിതശൈലി വെടിയുക എന്നതാണ്.

Staying Fit After 40: These Are The Mistakes You Should Avoid, Details In Malayalam

ക്രമരഹിതമായ ഉറക്കം
ഒരു സെല്‍ ഫോണ്‍ പോലെതന്നെയാണ് നിങ്ങളുടെ ശരീരവും തലച്ചോറും. അത് റീചാര്‍ജ് ചെയ്യാന്‍ സമയം ആവശ്യമാണ്. ശരാശരി, 30 മുതല്‍ 64 വയസ്സുവരെയുള്ള മുതിര്‍ന്നവര്‍ക്ക് എല്ലാ രാത്രിയിലും 7 മണിക്കൂര്‍ ഉറക്കം ആവശ്യമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഉറക്കക്കുറവ് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും രക്തസമ്മര്‍ദ്ദം, സ്‌ട്രോക്ക്, പൊണ്ണത്തടി എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വിഷാദരോഗത്തിലേക്കോ മറ്റ് മാനസിക രോഗങ്ങളിലേക്കോ നയിച്ചേക്കാം.

Staying Fit After 40: These Are The Mistakes You Should Avoid, Details In Malayalam

ആരോഗ്യ സപ്ലിമെന്റുകള്‍
40 വയസ്സിന് മുകളിലുള്ളവര്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ ആരോഗ്യ സപ്ലിമെന്റുകളുടെ പ്രാധാന്യം പലപ്പോഴും അവഗണിക്കുകയും അവ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ നാല്‍പ്പതുകളില്‍ എത്തുമ്പോള്‍ വൈറ്റമിന്‍ ഡി, ബി 12 എന്നിവയുള്‍പ്പെടെ പലതരം കുറവുകള്‍ നിങ്ങള്‍ക്ക് ഉണ്ടാകാം. നിങ്ങള്‍ക്ക് 40നുശേഷം ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ വിറ്റാമിന്‍ ഗുളികള്‍ കൂടി ഉപയോഗിക്കുന്നതാണ് ബുദ്ധി.

Staying Fit After 40: These Are The Mistakes You Should Avoid, Details In Malayalam

വിട്ടുമാറാത്ത വേദനകളെ അവഗണിക്കുന്നത്
40 വയസ്സില്‍ വിട്ടുമാറാത്ത വേദനകള്‍ വരുന്നത് അല്‍പം ഭയപ്പെടുത്തുന്ന കാര്യമാണ്. വിട്ടുമാറാത്ത വേദന നിങ്ങള്‍ അനുഭവിക്കുമ്പോള്‍, നിങ്ങളുടെ ശരീരം മിക്കവാറും ഒരു പ്രശ്‌നത്തെക്കുറിച്ച് നല്‍കുന്ന മുന്നറിയിപ്പ് ആയിരിക്കും അത്. അത്തരം വേദന ആവര്‍ത്തിച്ചാലോ വിട്ടുമാറാതെ വരികയോ ചെയ്താല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കുക.

Staying Fit After 40: These Are The Mistakes You Should Avoid, Details In Malayalam

ഭക്ഷണം ഒഴിവാക്കുന്ന ശീലം
ഭക്ഷണം കഴിക്കാതിരിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ കുഴപ്പത്തിലാക്കുകയും ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുകയും ചെയ്യുന്നു. 40 നും 64 നും ഇടയില്‍ പ്രായമുള്ളവരില്‍ മൂന്നില്‍ രണ്ട് പേരിലും പ്രമേഹം കണ്ടുവരുന്നുണ്ട്. അതിനാല്‍ 40നു ശേഷം ആരോഗ്യത്തോടെയിരിക്കാനായി നിങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക. ഭക്ഷണം ഒഴിവാക്കാതിരിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.

Staying Fit After 40: These Are The Mistakes You Should Avoid, Details In Malayalam

പ്രോസ്റ്റേറ്റ് ആരോഗ്യം ശ്രദ്ധിക്കാതിരിക്കല്‍
ഒരു മനുഷ്യന്റെ ജീവിതശൈലി, വ്യായാമ ശീലങ്ങള്‍, ഭക്ഷണം എന്നിവ പ്രായമാകുമ്പോള്‍ അവന്റെ പ്രോസ്റ്റേറ്റ് ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. 40 വയസ്സിന് ശേഷം നിങ്ങള്‍ പ്രോസ്‌റ്റേറ്റ് ആരോഗ്യം പതിവായി ശ്രദ്ധിക്കണം. പ്രോസ്‌റ്റേറ്റ് തകരാറ് ചിലപ്പോള്‍ ക്യാന്‍സര്‍ വരെ ആയേക്കാം. അതിനാല്‍ പതിവ് പരിശോധനകള്‍ ഇത് നേരത്തേ കണ്ടുപിടിക്കാന്‍ സഹായിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും നേരത്തേ തന്നെ നേടാനാകും.

Staying Fit After 40: These Are The Mistakes You Should Avoid, Details In Malayalam

അനാരോഗ്യകരമായ ശീലങ്ങള്‍ ഉപേക്ഷിക്കുക
പുകവലി നിങ്ങളുടെ ശ്വാസകോശത്തിന് മാത്രമല്ല ദോഷം വരുത്തുന്നത്. സിഗരറ്റ് പുകയില്‍ നിന്നുള്ള വിഷവസ്തുക്കള്‍ നിങ്ങളുടെ ശരീരത്തിന്റെ ശുദ്ധീകരണ സംവിധാനമായ വൃക്കകളെയും മൂത്രസഞ്ചിയെയും വരെ തകരാറിലാക്കുന്നു. നിരവധി കാന്‍സറുകള്‍ക്ക് കാരണമാകുന്ന ഒന്നാണ് പുകവലി, അതിനാല്‍ നിങ്ങള്‍ പുകവലിക്കുന്നവരാണെങ്കില്‍ ഉടന്‍ തന്നെ നിങ്ങളുടെ ഈ ശീലം നിര്‍ത്തുക.

Staying Fit After 40: These Are The Mistakes You Should Avoid, Details In Malayalam

മദ്യത്തിന്റെ ഉപയോഗം
അമിതമായ മദ്യപാനം ക്യാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 40 വയസ്സിലേക്ക് കടക്കുമ്പോള്‍ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനായി നിങ്ങളുടെ മദ്യപാനശീലം കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുക.

Staying Fit After 40: These Are The Mistakes You Should Avoid, Details In Malayalam

ഉപ്പ്, പഞ്ചസാര എന്നിവയുടെ അമിത ഉപയോഗം
ഉയര്‍ന്ന സോഡിയം ഉപഭോഗം രക്തസമ്മര്‍ദ്ദം വരുത്തുന്ന ഒരു അപകട ഘടകമാണ്. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഉപ്പ് കൂടുതലുള്ള ജങ്ക് ഫുഡുകളും പ്രോസസ് ചെയ്ത ഭക്ഷണങ്ങളും ഒഴിവാക്കുക. മധുര പാനീയങ്ങള്‍ കഴിക്കുന്നതും പഞ്ചസാര ചേര്‍ത്തതും പ്രോസസ് ഭക്ഷണങ്ങള്‍ കഴിക്കുന്നതും അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍ 40 വയസ് എത്തിക്കഴിഞ്ഞാല്‍ ഈ കാര്യങ്ങളൊക്കെ നിങ്ങള്‍ ശ്രദ്ധിക്കുക.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Thursday, May 4, 2023, 14:20 [IST]
X
Desktop Bottom Promotion