Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
താപനില 40 കടന്നു: ഇനിയെത്ര നാള് കഴിയണം, ദാഹമില്ലെങ്കിലും വെള്ളം കുടി നിര്‍ത്തല്ലേ
ഓരോ ജില്ലകളിലേയും താപനിലയുടെ മാറ്റം നമ്മുടെ ആരോഗ്യത്തേയും നിലനില്‍പ്പിനേയും വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. അത്രയധികം ചൂടും പ്രശ്നങ്ങളുമാണ് നാം ഇപ്പോള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. 40 ഡിഗ്രിക്കപ്പുറത്തേക്ക് വരെ ചൂട് എത്തിയിരിക്കുന്നു. ഇത് പലപ്പോഴും അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യത്തെ വെട്ടിലാക്കുന്ന അപകടകരമായ അവസ്ഥ വരെ ഇതിന്റെ ഫലമായി ഉണ്ടാവുന്നു.
ചൂട് കൂടുന്ന സാഹചര്യത്തില്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യം വളരെയധികം പ്രതിസന്ധിയിലേക്ക് കടന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനെ എപ്രകാരം പ്രതിരോധിക്കാം എന്നും എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നതിനെക്കുറിച്ചും എന്തൊക്കെ അപകടങ്ങളാണ് കാത്തിരിക്കുന്നത് ഈ ഉഷ്ണതരംഗത്തില്‍ എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

വീട്ടില്‍ നിന്ന് തുടങ്ങാം
വീടുകളില്‍ പകല്‍ സമയം ചൂട് കൂടുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ വെയിലും ചൂടും കയറാതെ സംരക്ഷിക്കണം എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ പറയുന്നത്. ഇത് കൂടാതെ രാവിലേയും വൈകിട്ടും ജനലുകള്‍ തുറന്നിട്ട് വീട്ടില്‍ തണുപ്പ് നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. പകല്‍ സമയം എപ്പോഴും താഴത്തെ നിലയില്‍ തന്നെ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ശരീരത്തിന്റെ താപനില നിലനിര്‍ത്തുന്നതിനും ശ്രദ്ധിക്കണം.
നിര്‍ജ്ജലീകരണം ശ്രദ്ധിക്കണം
നിര്‍ജ്ജലീകരണം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് വേനലില്‍ അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ പരമാവധി ഇത്തരം അവസ്ഥകളെ ഒഴിവാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ദാഹമില്ലെങ്കില്‍ പോലും വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ശരീരത്തിന് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്.
വൃക്കരോഗങ്ങള്‍
ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ പലപ്പോഴും അത് വൃക്കരോഗങ്ങളിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഹീറ്റ്സ്ട്രോക്ക് പോലുള്ള അവസ്ഥകള്‍ പലപ്പോഴും ഇതിന്റെ ഫലമായി നിങ്ങളില്‍ ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ അപകടകരമായ അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ഗൗരവത്തില്‍ എടുക്കേണ്ടതാണ്.
നേരിട്ട് വെയില് കൊള്ളരുത്
നേരിട്ട് വെയില് കൊള്ളുന്നത് പലപ്പോഴും അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. പലപ്പോഴും വെയില് കൊള്ളുന്ന സാഹചര്യം പൂര്‍ണമായം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ മധുരപാനീയങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അതിന് പകരമായി മോരിന് വെള്ളം, ഫ്രഷ് ജ്യൂസ്, തണ്ണിമത്തന് എന്നിവയെല്ലാം ശീലമാക്കാവുന്നതാണ്. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം നിങ്ങളില്‍ കൂടുതല്‍ അപകടാവസ്ഥകള്‍ ഉണ്ടാക്കുന്ന ഒരു വേനലാണ് ഉള്ളത്.
വൈദ്യസഹായം ഉടന്‍ തന്നെ
ഒരിക്കലും വൈദ്യസഹായം തേടാതിരിക്കരുത് എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍. കാരണം ഇത്തരം അവസ്ഥകള്‍ നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. സണ്‍സ്ക്രീന്‍ ക്രീമുകള്‍ ഉപയോഗിക്കുകയും അതോടൊപ്പം തന്നെ തൊപ്പിയോ കുടയോ കരുതുകയും വേണം. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications